Lionel Messi : “ബാഴ്സക്ക് വേണ്ടി ചരിത്രപരമായ ആദ്യ ഗോളിലൂടെ മെസ്സിയെ മറികടന്ന് 17 കാരൻ ഗവി”

ലാ ലീഗയിൽ എൽച്ചെക്കെതിരെ അവസാന നിമിഷം നേടിയ ഗോളിനാണ് ബാഴ്സലോണ വിജയം നേടിയെടുത്തത്. വിജയത്തിൽ കറ്റാലൻസിന്റെ രണ്ടാമത്തെ ഗോൾ നേടുകയും ഓർമ്മിക്കപ്പെടുന്ന ഒരു ഷോ നടത്തിയ താരമാണ് 17 കാരനായ മിഡ്ഫീൽഡർ ഗവി.

മിഡ്ഫീൽഡിൽ നിന്നും പന്ത് സ്വീകരിച്ച് 180 ഡിഗ്രി ടേണിലൂടെ ഡിഫെൻഡറെ മറികടന്നു മുന്നേറിയ 17 കാരൻ ബോക്സിനു അരികിൽ നിന്നും തൊടുത്തി വിട്ട വലൻ കാലൻ ഷോട്ട് ഗോൾകീപ്പറെ മറികടന്ന് വലയിലായി.ബാഴ്സലോണക്കായി ഗവിയുടെ ആദ്യ ഗോളായിരുന്നു ഇന്നലെ നേടിയത്.യണൽ മെസ്സിയെപ്പോലും പിന്തള്ളി ബാഴ്‌സലോണയുടെ എക്കാലത്തെയും പ്രായം കുറഞ്ഞ മൂന്നാമത്തെ ഗോൾ സ്‌കോററായി താരം മാറുകയും ചെയ്തു.17 വയസും 331 ദിവസവും പ്രായമുള്ളപ്പോൾ മെസ്സി തന്റെ ആദ്യ നേട്ടം സ്വന്തമാക്കിയപ്പോൾ ഗവി 17 വയസും 135 ദിവസവും പ്രായമുള്ളപ്പോൾ നേടി.ബാഴ്‌സലോണയുടെ എക്കാലത്തെയും പ്രായം കുറഞ്ഞ ഗോൾ സ്‌കോറർമാരുടെ പട്ടികയിൽ അൻസു ഫാത്തിയും (16 വയസും 304 ദിവസവും) ബോജനും (17 വയസും 53 ദിവസവും) അദ്ദേഹത്തിനു മുകളിലാണ്.

2021-ൽ ബ്ലൂഗ്രാനയ്‌ക്കും സ്‌പെയിനിനുമായി മിഡ്‌ഫീൽഡിലെ മികച്ച പ്രകടനത്തിലൂടെ ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ താരം ഇനിയേസ്റ്റയും സാവിയും മിഡ്ഫീൽഡിൽ ഒഴിഞ്ഞു വെച്ച സിംഹാസനത്തിന് അവകാശം ഉന്നയിക്കാൻ കഴിവുള്ള പ്രതിഭ കൂടിയാണ്.മിഡ്ഫീൽഡിൽ ആത്മവിശത്തോടെ കളിക്കുന്ന കൗമാര താരം മികച്ച ബോൾ കോൺട്രോളിങ്ങും പ്ലെ മെക്കിങ്ങും കൂടുതൽ ഇടം കണ്ടെത്തി സഹ താരങ്ങൾക്ക് പാസ് കൊടുക്കുന്നതിലും മിടുക്കനാണ്.നേഷൻസ് ലീഗിൽ ഇറ്റലിക്കെതിരായ സെമി ഫൈനലിൽ സ്പാനിഷ് ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ചതോടെ സ്പെയിനിനായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ഗവി മാറി.

കഴിഞ്ഞ അന്താരാഷ്ട്ര ഇടവേളയിൽ 17 വയസ്സുകാരനെ ടീമിലെടുത്തതിൽ വലിയ വിമർശനം എൻറിക്കിന് കേൾക്കേണ്ടി വന്നു. എന്നാൽ വിമർശകരുടെ വായ അടപ്പിക്കുന്ന പ്രകടനമാണ് ഓരോ ദിവസവും ബാഴ്സലോണ കൗമാര താരം പുറത്തെടുക്കുന്നത്.സെവിയ്യയിൽ നിന്ന് 30 കിലോമീറ്റർ ചുറ്റളവിലുള്ള ഒരു ചെറിയ പട്ടണമായ ലോസ് പാലാസിയോസ് വൈ വില്ലാഫ്രാൻസ് സ്വദേശിയായ ഗവി വളരെ പെട്ടെന്ന് തന്നെ സാങ്കേതിക മികവിലും ശാരീരിക ശക്തിയിലും മികച്ച വളർച്ച കൈവരിച്ചു. വേഗതയും ,ബുദ്ധിയും. സാങ്കേതിക മികവും ഒരു മിച്ചു ചേർന്ന താവുമാണ് ഗവി. മറ്റു താരങ്ങളിൽ നിന്നും ഗവിയെ വേറിട്ട് നിർത്തുന്നത് കളിയിൽ ഉണ്ടായ വളർച്ച തന്നെയാണ്. താരത്തിന്റെ സമപ്രായക്കാരെക്കാൾ വളരെ മുന്നിലാണ് 17 കാരൻ. തകർന്നു നിൽക്കുന്ന ബാഴ്സലോണയുടെയും സാവിയുടെയും വലിയ പ്രതീക്ഷയാണ് ഈ 17 കാരൻ.