ജർമൻ ബുണ്ടസ് ലീഗയിൽ മുൻ ചാമ്പ്യന്മാരായ ഡോർട്മുണ്ടിന് തോൽവി. ഓഗ്സ്ബർഗാണ് ഡോർമുണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയത്.മത്സരത്തിന്റെ 40ആം മിനുട്ടിൽ യുവ ജർമ്മൻ ഡിഫൻഡർ ഫെലിക്സിലൂടെ ആണ് ഒഗ്സ്ബർഗ് ലീഡ് എടുത്തത്. പിന്നാലെ രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡാനിയൽ കലിഗുരി ഒഗ്സ്ബർഗിന്റെ ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. 71% പൊസഷൻ ഡോർട്മുണ്ടിന് ഉണ്ടായിരുന്നുവെങ്കിലും ഷോട്ടുകൾ ഒന്നും ലക്ഷ്യത്തിൽ എത്തിക്കനായില്ല.

മറ്റു മത്സരങ്ങളിൽ ഫ്രാങ്ക്ഫർട്ട് ഹെർത്ത ബെർലിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി.അർമേനിയ ബിലെഫെൽഡ് എതിരില്ലാത്ത ഒരു ഗോളിന് കൊളോണെയും ,സ്റ്റ്റ്ഗാർട്ട് ഒന്നിനെതിരെ നാലു ഗോളുകൾക്ക് മൈൻസിനെയും പരാജയപ്പെടുത്തി. ബയേർ ലെവർകൂസൻ ലീപ്സിഗ് മത്സരവും,മുൻചെൻഗ്ലാഡ്ബാക് യൂണിയൻബെർലിൻ മത്സരവും ഇരു ടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ പിരിഞ്ഞു.