ജർമൻ ബുണ്ടസ്ലീഗയിൽ മുൻ ചാമ്പ്യന്മാരായ ബൊറൂസിയ ഡോർട്മുണ്ടിന് തകർപ്പൻ ജയം. ഫ്രീബർഗിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ഡോർട്മുണ്ട് പരാജയപ്പെടുത്തിയത്. ഡോർട്മുണ്ടിനായി ഹാലൻഡ് രണ്ടു ഗോളുകൾ നേടി.കഴിഞ്ഞ ബുണ്ടസ്ലീഗ് മത്സരത്തിൽ ഓഗ്സ്ബർഗിനോടും ,സൂപ്പർ കപ്പിൽ ബയേണിനോടും ഏറ്റ തോൽവികൾക്കിടയിൽ ആശ്വാസമായിരുന്നു ഈ ജയം.

മത്സരത്തിൽ പൂർണആധിപത്യം പുലർത്തിയ ഡോർട്മുണ്ട് 31 ആം മിനുട്ടിൽ മുൻപിലെത്തി.ജിയോവാന്നി റെയ്നയുടെ പാസിൽ നിന്നും സൂപ്പർ താരം ഹാലൻഡാണ് ഗോൾ നേടിയത്. മൂന്നു മിനിട്ടുകൾക്ക് ശേഷം റെയ്നയ്ക്ക് അവസരം ലഭിച്ചെങ്കിലും ഷോട്ട് പുറത്തേക്ക് പോയി.38 ആം മിനുട്ടിൽ ഡിഫൻഡർ ഹ്യൂമ്മേൽസിനും സുവർണാവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല ഡോർട്മുണ്ടിന്. രണ്ടാം പകുതിയുടെ 47 ആം മിനുട്ടിൽ ഡോർട്മുണ്ട് രണ്ടാം ഗോൾ നേടി ,എംറേ കാൻ ആയിരുന്നു ഗോൾ സ്കോറർ ഗോളിനി വഴിയൊരുക്കിയത് റെയ്നയും.

66 ആം മിനുറ്റിൽ ഹാലൻഡ് തന്റെ മൂന്നാം ഗോൾ സ്വന്തമാക്കി റെയ്ന താനെയായിരുന്നു ഗോളിന് പിന്നിൽ . മത്സരത്തിൽ മൂന്നാം അസിസ്റ്റ് ആയിരുന്നു റെയ്നയുടെ.ഇഞ്ചുറി ടൈമിൽ ഹാലാൻഡിന്റെ പാസിൽ നിന്നും പാസ്സ്ലേക്ക് നാലാം ഗോൾ നേടി പട്ടിക പൂർത്തിയാക്കി.