❝ 2O വർഷത്തിനു ശേഷം ⚽🙆‍♂️ ജർമനിക്കു
യോഗ്യതയിൽ 🇩🇪 ആദ്യ തോൽവി
മികച്ച 🔥✌️ വിജയങ്ങളോടെ 🏴󠁧󠁢󠁥󠁮󠁧󠁿ഇംഗ്ലണ്ടും,
🇮🇹 ഇറ്റലിയും, 🇪🇸സ്പെയിനും, 🇫🇷ഫ്രാൻസും ❞

ലോകകപ്പ് യോഗ്യത മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ജർമനിക്ക് ഞെട്ടിക്കുന്ന തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് നോർത്ത് മാസിഡോണിയ ജർമ്മനിയെ പരാജയപ്പെടുത്തിയത്.നാല് തവണ ലോക ചാമ്പ്യന്മാർ 65-ാം സ്ഥാനത്തുള്ള നോർത്ത് മാസിഡോണിയക്കാർക്കെതിരെ അവസരങ്ങൾ ഗോളാക്കി മാറ്റാൻ പാടുപെട്ടു.20 വർഷത്തിനിടെ ജർമ്മനിയുടെ ആദ്യ ഹോം ലോകകപ്പ് യോഗ്യതാ തോൽവിയാണിത്.ആദ്യ പകുതിയിൽ ജർമ്മനി 70% കൈവശവും വെച്ചെങ്കിലും ഗോൾ നേടാൻ സാധിച്ചില്ല.

ഒന്നാം പകുതി അവസാനിക്കുന്നതിനു മുൻപ് 37 കാരൻ ഗോരൺ പണ്ടെവ് മാസിഡോണിയയെ മുന്നിലെത്തിച്ചു. 63 ആം മിനുട്ടിൽ ഇൽകെ ഗുണ്ടോഗൻ പെനാൽറ്റിയിലൂടെ ജർമനിയെ ഒപ്പമെത്തിച്ചു. 80 ആം മിനുട്ടിൽ വിജയ ഗോൾ നേടാൻ ടിമോ വെർണർക്ക് സുവർണാവസരം ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല. 85 ആം മിനുട്ടിൽ എലിഫ് എൽമാസ് നോർത്ത് മാസിഡോണിയയെ മുന്നിലെത്തിച്ചു സ്കോർ 2 -1 ആക്കി ഉയർത്തി. മൂന്നു മത്സങ്ങൾ കഴിഞ്ഞപ്പോൾ 9 പോയിന്റുമായി അർമേനിയ ഗ്രൂപ്പിൽ ഒന്നാമതാണ്.6 പോയിന്റുമായി മാസിഡോണിയ മൂന്നാമതാണ്.

ഗ്രൂപ്പ് ഐയിലെ കരുത്തന്മാരുടെ പോരാട്ടത്തിൽ ഇംഗ്ലണ്ട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പോളണ്ടിനെ പരാജയപ്പെടുത്തി.85 ആം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ ഹാരി മാഗ്വെയർ നേടിയ ഗോളിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. 19 ആം മിനുട്ടിൽ പെനാൽറ്റിയിൽ നിന്നും ഹാരി കെയ്ൻ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു . എന്നാൽ 58 ആം മിനുട്ടിൽ സ്റ്റോൺസിന്റെ പിഴവിൽ നിന്നും ജാക്കുബ് മോഡർ പോളണ്ടിനെ ഒപ്പമെത്തിച്ചു. 85 ആം മിനുട്ടിൽ കോർണറിൽ നിന്നും ഹാരി മാഗ്വെയർ ഇംഗ്ലണ്ടിന്റെ വിജയ ഗോൾ നേടി.കാൽമുട്ടിനേറ്റ പരുക്കിനെത്തുടർന്ന് ബയേൺ മ്യൂണിക്കിന്റെ സ്‌ട്രൈക്കർ റോബർട്ട് ലെവാൻഡോവ്സ്കി ഇല്ലാതെയാണ് പോളണ്ട് ഇറങ്ങിയത്.


ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തിൽ ബാഴ്സലോണ സ്‌ട്രൈക്കർ അന്റോണിയോ ഗ്രീസ്മാൻ രണ്ടാം പകുതിയിൽ നേടിയ ഏക ഗോളിന് ഫ്രാൻസ് ബോസ്നിയയെ പരാജയപ്പെടുത്തി. കഴിഞ്ഞ ദിവസം ഉക്രെയ്നിനെതിരായ മത്സരത്തിലും ഗ്രീസ്മാൻ ഗോൾ നേടിയിരുന്നു. മറ്റൊരു മത്സരത്തിൽ യുക്രൈനിനെ കസാഖ്സ്താൻ സമനിലയിൽ തളച്ചു.7 പോയിന്റുമായി ഫ്രാൻസാണ് ഗ്രൂപ്പിൽ ഒന്നാമതായി നിൽക്കുന്നത്.

ഗ്രൂപ്പ് ബിയിൽ മത്സരത്തിൽ സ്പെയിൻ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് കൊസോവയെ പരാജയപ്പെടുത്തി.34 ആം മിനുട്ടിൽ ജോർഡി ആൽബയുടെ പാസിൽ നിന്നും ഡാനി ഓൾമോ സ്പെയിനിന് ലീഡ് നേടിക്കൊടുത്തു. രണ്ടു മിനുട്ടിനു ശേഷം ഫെറാൻ ടോറസ് സ്കോർ 2 -0 ആക്കി ഉയർത്തി. മത്സരത്തിൽ ആധിപത്യം പുലർത്തുകയും ലക്ഷ്യബോധത്തോടെ കളിക്കുകയും ചെയ്ത സ്പെയിനിന്റെ നിയന്ത്രണത്തിലായിരുന്നു പന്ത്. എന്നാൽ 70-ാം മിനിറ്റിൽ ഗോൾകീപ്പർ ഉനായ് സൈമൺ വരുത്തിയ പിഴവിൽ നിന്നും ബെസാർ ഹാലിമി കൊസോവക്കു വേണ്ടി ഒരു ഗോൾ മടക്കി. 75 ആം മിനുട്ടിൽ ജെറാർഡ് മൊറേനോ ഹെഡ്ഡറിലൂടെ സ്കോർ 3 -1 ആക്കി ഉയർത്തി വിജയമുറപ്പിച്ചു.മൂന്ന് മത്സരങ്ങൾക്ക് ശേഷം ഏഴ് പോയിന്റുമായി ഗ്രൂപ്പ് ബിയിൽ ഒന്നാമതാണ് സ്പെയിൻ.

ഗ്രൂപ്പ് സിയിൽ നടന്ന മത്സരത്തിൽ സ്റ്റെഫാനോ സെൻസി, സിറോ ഇമ്മൊബൈൽ എന്നിവരുടെ ഗോളുകൾക്ക് ഇറ്റലി ലിത്വാനിയയ്‌ക്കെതിരെ 2-0ന് ജയം നേടി.ബൾഗേറിയയെ 2-0ന് തോൽപ്പിച്ച ടീമിൽ മാൻസിനി 10 മാറ്റങ്ങൾ വരുത്തിയാണ് ഇന്നലെ ഇറങ്ങിയത്.രണ്ടാം പകുതിയിലാണ് ഇറ്റലി രണ്ടു ഗോളുകളും നേടിയത്. 47 ആം മിനുട്ടിൽ സെൻസിയും ,ഇഞ്ചുറി ടൈമിലെ പെനാൽറ്റിയിൽ നിന്നും സിറോ ഇമ്മൊബൈൽ ഗോൾ പട്ടിക തികച്ചു. മൂന്നു മത്സരവും വിജയിച്ച ഇറ്റലിയാണ് ഗ്രൂപ്പിൽ ഒന്നാമത്.