❝𝗘𝗨𝗥𝗢🏆🔥 𝟮𝟬𝟮𝟭 :കിരീടം നേടാൻ പഴയ താരങ്ങളെ തിരിച്ചു വിളിച്ച് ജർമ്മനി ഒരുങ്ങി ❞

യൂറോപ്യൻ ശക്തികളായ ജർമ്മനി യൂറോ കപ്പിനായുള്ള 26 അംഗ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ബയേൺ മ്യൂണിക് സ്‌ട്രൈക്കർ തോമസ് മുള്ളറെയും ബൊറൂസിയ ഡോർട്മുണ്ട് ഡിഫൻഡർ മാറ്റ്സ് ഹമ്മൽസിനെയും ടീമിലേക്ക് തിരിച്ചു വിളിച്ചതാണ് ടീം തെരഞ്ഞെടുപ്പിലെ പ്രത്യേകത.റഷ്യയിൽ നടന്ന 2018 ലോകകപ്പ് പരാജയത്തിന് ശേഷമാണ് ദേശീയ ടീമിൽ നിന്ന് മുള്ളറെയും,ഹമ്മൽസിനെയും പരിശീലകൻ ജോക്കിം ലോ ഒഴിവാക്കിയത്. മൂന്നു തവണ യൂറോപ്യൻ ചാമ്പ്യന്മാരായ ജർമനി 1996 നു ശേഷം കിരീടം നേടാൻ സാധിച്ചിട്ടില്ല . ഈ വർഷം കിരീടം നേടാൻ ശക്തരായ ടീമിനെ തന്നെയാണ് അവർ വിന്യസിച്ചിരിക്കുന്നത്. യൂറോപ്പിലെ f ഗ്രൂപ്പിൽ അകപ്പെട്ട ജർമനിക്ക് പരിശീലകൻ ലോ മുമ്പ് വളരെയധികം വിശ്വസിച്ചിരുന്ന രണ്ട് മുതിർന്ന താരങ്ങളെ ടീമിലേക്ക് തിരിച്ചു വിൽക്കേണ്ടി വന്നു.

തോമസ് മുള്ളറും മാറ്റ്സ് ഹമ്മൽസും ഈ സീസണിൽ ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തത്. കഴിഞ്ഞ സീസണിൽ 21 അസിസ്റ്റുകളുമായി മുള്ളർ ഒരു സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ റെക്കോർഡ് തകർത്തിരുന്നു. ഈ സീസണിലും ബയേണിന്റെ വിജയത്തിൽ നിർണായക പങ്കു വഹിച്ച മുള്ളർ 18 അസിസ്റ്റും 11 ഗോളുകളും നേടി . ഈ സീസണിലും ബുണ്ടസ് ലീഗയിൽ കൂടുതൽ അസിസ്റ്റുള്ള താരമായി മാറി. മറു വശത്ത് ഡോർട്മുണ്ട് ഡിഫൻഡർ ഹമ്മൽസീനും മികച്ച സീസണായിരുന്നു. പരിക്കുകൾ മൂലം ഈ സീസണിൽ ലീഗിൽ 30 ലധികം മത്സരങ്ങൾ കളിക്കാനും ഉയരക്കാരാൻ താരത്തിനായി. പരിചയം കുറഞ്ഞ ജർമൻ ഹമ്മൽസിന്റെ വരവ് വലിയ ഊർജ്ജമായിരിക്കും. 2010 ൽ മുള്ളർ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച മുള്ളർ ജർമ്മനിക്കായി 100 മത്സരങ്ങളിൽ നിന്നും 38 ഗോളുകൾ നേടിയിട്ടുണ്ട്. ഹമ്മൽസ് 70 മത്സരങ്ങളിൽ നിന്നും അഞ്ചും ഗോളുകൾ നേടിയിട്ടുണ്ട്.ഇരുവരും 2014 ൽ ലോയുടെ ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്നു.

2018 വേൾഡ് കപ്പിൽ സൗത്ത് കൊറിയയോടും ,മെക്സിക്കോയോടും പരാജയപ്പെട്ട ആദ്യ റൗണ്ടിൽ പുറത്തായതോടെയാണ് ജർമൻ ടീം പരിശീലകൻ ലോ ഉടച്ചു വാർത്തത്. കഴിഞ്ഞ നവംബറിൽ സ്പെയിനിനോടേറ്റ 6 -0 ത്തിന്റെ വലിയ പരാജയവും അവസാന മത്സരത്തിൽ ദുർബലരായ നോർത്ത് മാസിഡോണയോടെയും പരാജയപ്പെട്ടതോടെ പഴയ താരങ്ങളെ അണിനിരത്തി ടീം ശക്തിപെടുത്താൻ ലോ തീരുമാനം എടുത്തത്.


വളരെ സന്തുലിതവും ,ശക്തവുമായ ഒരു ടീമിനെ തന്നെയാണ് ലോ തെരഞ്ഞെടുത്തത്. യുവത്വവും പരിചയ സമ്പത്തും ഒരു പോലെ നിറഞ്ഞു നിൽക്കുന്ന ഒരു ടീമാണ് തെരഞ്ഞെടുത്തത്. ബയേൺ മ്യൂണിക് വണ്ടർകിഡ് ജമാൽ മുസിയാലയാണ് ടീമിലെത്തിയ അപ്രതീക്ഷിത താരം . ബയേണിനായി ബുണ്ടസ് ലീഗിൽ മികച്ച പ്രകടനം താരം പുറത്തെടുത്തിരുന്നു. 2016 മുതൽ ജർമ്മനിക്കായി കളിക്കാത്ത മൊണാക്കോ സ്‌ട്രൈക്കർ കെവിൻ വോളണ്ടും ടീമിൽ ഇടം നേടി. 2014 ൽ ഒരു മത്സരം കളിച്ച ശേഷം ജർമൻ ടീമിൽ ഇടം നേടാനാവാത്ത ഫ്രീബർഗ് പ്രതിരോധ താരം ക്രിസ്റ്റ്യൻ ഗുണ്ടറും ടീമിൽ ഇടം കണ്ടെത്തി. ബുണ്ടസ് ലീഗിലെ പ്രകടനങ്ങളാണ് താരത്തിന് ഗുണമായത്.

ചെൽസി ജോഡികളായ ടിമോ വെർണർ, കൈ ഹാവെർട്‌സ് എന്നിവരുൾപ്പെടെ ആറ് പ്രീമിയർ ലീഗ് താരങ്ങൾ ടീമിൽ ഇടം നേടി. പരിക്കേറ്റ ബാഴ്സലോണ കീപ്പർ മാർക്ക്-ആൻഡ്രെ ടെർ സ്റ്റെഗൻ പകരമായി ആര്സെനാൽ കീപ്പർ ബെർണ്ട് ലെനോ ന്യൂയറിനു പിന്നിൽ ബാക്കപ്പ് ഗോൾകീപ്പറായി ടീമിലെത്തി.ഡോർട്ട്മുണ്ട് ക്യാപ്റ്റൻ മാർക്കോ റുയിസ് യുറോയിൽ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ചിരുന്നു. ലീഡ്സ് ഡിഫെൻഡർ റോബിൻ കോച്ച്, അറ്റ്ലാന്റ ഡിഫൻഡർ റോബിൻ ജോസെന്സ് എന്നിവർ ടീമിൽ ഇടം നേടി. ചെൽസിയുടെ അന്റോണിയോ റെഡിഗർ, ഹമ്മൽസ് , ഗ്ലാഡ്ബാച് താരം മത്തിയാസ് ജിന്റർ എന്നിവരടങ്ങുന്ന വളരെ നിലവാരമുള്ളതാണ് . ലെഫ്റ്റ് ബാക്കായി മാർസെൽ ഹാൽസ്റ്റൺബർഗും, വലതു വിങ്ങിൽ ബയേണിന്റെ നിക്ലാസ് സെലെയും അണിനിരക്കും.

കിമ്മിച്ചും ,ക്രൂസും ,ഗുണ്ടോഗനും, ബയേൺ താരം ലിയോൺ ഗോറെറ്റ്‌സ്കയും അടങ്ങുന്ന മിഡ്ഫീൽഡ് ഏതു ടീമിനും വെല്ലുവിളിയാണ്. കെവിൻ വോളണ്ട്, ടിമോ വെർണർ, സെർജ് ഗ്നാബ്രി എന്നിവരിൽ നിന്നും ഒരാൾക്ക് മാത്രമേ ആദ്യ പതിനൊന്നിൽ സ്ഥാനം ലഭിയ്ക്കുകയുള്ളു.ഗ്രൂപ്പ് എഫിൽ ലോകകപ്പ് ജേതാക്കളായ ഫ്രാൻസിനും യൂറോ കപ്പ് ജേതാക്കളായ പോർച്ചുഗല്ലിനും പ്ലേ ഓഫ് ജേതാക്കളായ ഹങ്കറിക്കും ഒപ്പമാണ് ജർമ്മനി. മ്യൂണിക്കിലെ അലയൻസ് അറീനയിൽ വെച്ചാവും ജർമ്മനിയുടെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങൾ നടക്കുക. ജർമനിയുടെ പരിശീലകനായി അവസാന ചാംപ്യൻഷിപ്പിനിറങ്ങുന്ന ലോക്ക് കിരീടത്തോടെ വിട പറയാനുള്ള അവസരമാണ് വന്നിരിക്കുന്നത്.

ഗോൾകീപ്പർമാർ: മാനുവൽ ന്യൂയർ ( ബയേൺ മ്യൂണിക്ക് ), ബെർണ്ട് ലെനോ( ആഴ്‌സണൽ ), കെവിൻട്രാപ്പ് (ഐൻട്രാച്ച് ഫ്രാങ്ക്ഫർട്ട്)പ്രതിരോധക്കാർ: റോബിൻ കോച്ച് (ലീഡ്സ് യുണൈറ്റഡ്), അന്റോണിയോ റെഡിഗർ (ചെൽസി ), മാർസെൽ ഹാൽസ്റ്റൺബെർഗ് (ആർ‌ബി ലീപ്സിഗ്), ലൂക്കാസ് ക്ലോസ്റ്റർമാൻ (ആർ‌ബി ലീപ്സിഗ്), ക്രിസ്റ്റ്യൻ ഗുണ്ടർ (ഫ്രീബർഗ്), മാറ്റ്സ് ഹമ്മൽസ് (ഡോർട്ട്മുണ്ട് ), റോബിൻ ഗോസെൻസ് (അറ്റ്ലാന്റ ), മത്തിയാസ് ജിന്റർ (ഗ്ലാഡ്‌ബാക്ക്), നിക്ലാസ് സെലെ ( ബയേൺ മ്യൂണിക്ക് )മിഡ്‌ഫീൽഡർമാർ: ജോഷ്വ കിമ്മിച്ച് ( ബയേൺ മ്യൂണിക്ക് ), ലിയോൺ ഗൊറെറ്റ്‌സ്‌ക ( ബയേൺ മ്യൂണിക്ക് ), കൈ ഹാവെർട്‌സ് (ചെൽസി ), തോമസ് മുള്ളർ ( ബയേൺ മ്യൂണിക്ക് ), ടോണി ക്രൂസ്, ജമാൽ മുസിയാല ( ബയേൺ മ്യൂണിക്ക് ), എമ്രെ കാൻ (ഡോർട്ട്മുണ്ട് ), ജോനാസ് ഹോഫ്മാൻ (ഗ്ലാഡ്‌ബാക്ക്), ഫ്ലോറിയൻ ന്യൂഹാസ് (ഗ്ലാഡ്‌ബാക്ക്), ഇൽകെ ഗുണ്ടോഗൻ( മാഞ്ചസ്റ്റർ സിറ്റി)ഫോർവേഡുകൾ: കെവിൻ വോളണ്ട് (മൊണോക്കോ ), ടിമോ വെർണർ(ചെൽസി ), സെർജ് ഗ്നാബ്രി ( ബയേൺ മ്യൂണിക്ക് ), ലെറോയ് സാൻ ( ബയേൺ മ്യൂണിക്ക് )