ഫിഫയുടെ ആംബാന്‍ഡ് വിലക്കിനെതിരെ വായപൊത്തി പ്രതിഷേധിച്ച് ജർമനി|Qatar 2022 |Germany

ഫിഫയുടെ വിലക്കിൽ പ്രതിഷേധിച്ച് ജപ്പാനെതിരായ ആദ്യ ലോകകപ്പ് മത്സരത്തിന് മുന്നോടിയായി ജർമ്മനി ടീം അവരുടെ ടീം ഫോട്ടോയിൽ വായ മൂടിക്കെട്ടി.ദേശീയ ഗാനം ആലപിക്കാതെ ഇറാന്‍ താരങ്ങള്‍ പ്രതിഷേധിച്ചതിനു പിന്നാലെ വീണ്ടും മറ്റൊരു പ്രതിഷേധത്തിനു കൂടി വേദിയായി ഖത്തര്‍ ലോകകപ്പ്. വണ്‍ ലൗ ആം ബാന്‍ഡ് ധരിക്കുന്നതിനെതിരായ ഫിഫയുടെ നിലപാടിനെതിരേ ജര്‍മന്‍ ടീം ഒന്നടങ്കം വാ പൊത്തിപ്പിടിച്ച് പ്രതിഷേധം അറിയിക്കുകയായിരുന്നു.

ഇംഗ്ലണ്ട്, ജര്‍മ്മനി, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, നെതര്‍ലന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ്, വെയ്ല്‍സ് ഫുട്ബോള്‍ ഫെഡറേഷനുകളാണ് ഖത്തര്‍ ലോകകപ്പിലെ മത്സരങ്ങളില്‍ തങ്ങളുടെ ടീം ക്യാപ്റ്റന്‍മാരെ ‘വണ്‍ ലൗ’ ആംബാന്‍ഡ് ധരിപ്പിച്ച് കളത്തിലിറക്കാന്‍ പദ്ധതിയിട്ടത്. എന്നാല്‍ ഇത്തരത്തില്‍ കളത്തിലിറങ്ങുന്നവര്‍ക്കെതിരേ വിലക്കും മഞ്ഞക്കാര്‍ഡ് കാണിക്കുന്നതും അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് ഫിഫ നിലപാട് കടുപ്പിച്ചതോടെ തീരുമാനത്തില്‍ നിന്ന് പിന്നാക്കം പോകാന്‍ യൂറോപ്യന്‍ ടീമുകള്‍ തീരുമാനിക്കുകയായിരുന്നു.

ഫിഫ ചട്ടമനുസരിച്ച് ഫുട്ബോള്‍ ഭരണസമിതി അംഗീകരിക്കാത്ത കിറ്റ് ധരിച്ച് കളത്തിലിറങ്ങുന്ന താരങ്ങള്‍ക്ക് ഉടനടി മഞ്ഞക്കാര്‍ഡ് ലഭിക്കും. എല്‍.ജി.ബി.ടി.ക്യു സമൂഹത്തോടുള്ള ഖത്തറിന്റെ നിലപാടില്‍ പ്രതിഷേധം അറിയിക്കുന്നതിനായിരുന്നു മഴവില്‍ നിറത്തിലുള്ള വണ്‍ ലൗ ആം ബാന്‍ഡ് ധരിച്ച് കളത്തിലിറങ്ങാന്‍ യൂറോപ്യന്‍ ടീമുകള്‍ തീരുമാനിച്ചിരുന്നത്.

ഇന്ന് ഖലീഫ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏഷ്യൻ കരുത്തരായ ജപ്പാൻ 2-1 ന് ലോക ചാമ്പ്യന്മാരായ ജർമ്മനിയെ കീഴടക്കി.ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന ജപ്പാൻ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ നേടി ജർമ്മനിയെ പരാജയപ്പെടുത്തി.33-ാം മിനിറ്റിൽ ജപ്പാൻ ഗോൾകീപ്പർ ഗോണ്ട റൗമിനെ വീഴ്ത്തിയതിന് റഫറി പെനാൽറ്റി വിധിച്ചു.

ജപ്പാൻ കീപ്പറെ അനായാസം തോൽപ്പിച്ച് ഇൽകേ ഗുണ്ടോഗൻ ജർമ്മനിയുടെ ലോകകപ്പിലെ ആദ്യ ഗോൾ നേടി.75-ാം മിനിറ്റിൽ ജപ്പാൻ സമനില ഗോൾ കണ്ടെത്തി. റിത്‌സു ഡോനാണ് ജപ്പാന്റെ സമനില ഗോൾ നേടിയത്. 84-ാം മിനിറ്റിൽ ജർമനിയെ ഞെട്ടിച്ച് ജപ്പാൻ മുന്നിലെത്തി. തകുമ അസാനോ മികച്ചൊരു ഗോളിൽ ജപ്പാന് ലീഡ് നൽകി. സമനില പിടിക്കാൻ ജർമനി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ജപ്പാന്റെ പ്രതിരോധം ഭേദിക്കാനായില്ല.

Rate this post