ഗില്ലിന്റെ സെഞ്ചുറിക്ക് ഭുവനേശ്വര്‍ കുമാറിന്റെ അഞ്ചു വിക്കറ്റിലൂടെ മറുപടി , ഗുജറാത്തിന് മികച്ച സ്കോർ

നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റൻസ് ഓപ്പണർ ശുഭ്മാൻ ഗിൽ തന്റെ ആദ്യ ഐപിഎൽ സെഞ്ച്വറി നേടി.കഴിഞ്ഞ സീസണിൽ നേടിയ 96 റൺസായിരുന്നു ഗില്ലിന്റെ ഉയർന്ന സ്കോർ.13 ബൗണ്ടറികളും ഒരു സിക്‌സും ഉൾപ്പെടുന്നതായിരുന്നു ഗില്ലിന്റെ ഇന്നിങ്സ്.

പവർപ്ലേയിൽ ബൗണ്ടറികളുടെ കുത്തൊഴുക്കിലൂടെ റൺസ് കണ്ടെത്തിയ ഗിൽ ഫസൽഹഖ് ഫാറൂഖിക്കെതിരെ ഒരു ഓവറിൽ നാല് ബൗണ്ടറികൾ നേടി.22 ബോളുകളില്‍ നിന്നാണ് ഗില്‍ ഈ സീസണില്‍ തന്റെ അഞ്ചാമത്തെ ഫിഫ്റ്റി കണ്ടെത്തിയത്. ഇതിനിടെ കരിയറിലാദ്യമായി ഒരു ഐപിഎല്‍ സീസണില്‍ 500 പ്ലസ് റണ്‍സെന്ന നാഴികക്കല്ല് അദ്ദേഹം പൂര്‍ത്തിയാക്കുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ ജിടിക്കു വേണ്ടി തന്നെ 483 റണ്‍സ് സ്‌കോര്‍ ചെയ്തതായിരുന്നു നേരത്തേ ഗില്ലിന്റെ ഏറ്റവും മികച്ച പ്രകടനം.58 പന്തില്‍ 101 റൺസെടുത്ത ഗില്ലിനെ അവസാന ഓവറിൽ ഭുവനേശ്വർ കുമാറാണ് പുറത്താക്കിയത്.

ശുഭ്‌മാന്‍ ഗില്ലിന്‍റെ സെഞ്ചുറിക്കരുത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 9 വിക്കറ്റിന് 188 റണ്‍സെടുത്തു. ഹൈദെരാബാദിനായി ഭുവനേശ്വർ കുമാർ 4 ഓവറിൽ 30 റൺസിന്‌ അഞ്ചു വിക്കറ്റുകൾ നേടി. ഇന്നിംഗ്‌സിലെ മൂന്നാം പന്തില്‍ ഡക്കായി വൃദ്ധിമാന്‍ സാഹ സ്ലിപ്പില്‍ അഭിഷേക് ശര്‍മ്മയുടെ കൈകളിലെത്തി. ഇതിന് ശേഷം ക്രീസിലൊന്നിച്ച ശുഭ്‌മാന്‍ ഗില്ലും സായ് സുദര്‍ശനും ചേര്‍ന്ന് സ്ഥാപിച്ച 146 റണ്‍സിന്‍റെ കൂട്ടുകെട്ട് ടൈറ്റന്‍സിനെ ശക്തമായി മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.

36 പന്തില്‍ 6 ഫോറും ഒരു സിക്‌സും സഹിതം സായ് സുദര്‍ശന്‍ 47 റണ്‍സ് നേടി. പിന്നീട് വന്ന ആർക്കും കാര്യമായി റൺസൊന്നും നേടാൻ സാധിച്ചില്ല.പാണ്ഡ്യ 8, ഡേവിഡ് മില്ലർ 7 ,തേവാടിയ 3 , റണ്സെടുത്തും പുറത്തായി.ഇന്നിംഗ്‌സിലെ അവസാന ഓവറില്‍ രണ്ട് വിക്കറ്റും ഒരു റണ്ണൗട്ടുമായി ഭുവനേശ്വര്‍ കുമാര്‍ താരമായി.

Rate this post