❝ബ്രസീൽ ടീമിൽ സ്ഥാനമില്ല, പക്ഷെ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളെല്ലാം ഈ പ്രതിരോധ താരത്തിന് പിന്നാലെ ❞

ഏപ്രിലിൽ ഇറ്റാലിയൻ സിരി എ യിൽ ടോറിനോയെ നേരിടാൻ എസി മിലാൻ സ്റ്റേഡിയോ ഒളിമ്പിക്കോയിലെത്തി. മികച്ച ഫോമിലുള്ള മിലാൻ വിജയം പ്രതീക്ഷിച്ചാണ് അവിടെത്തിയത്. എന്നാൽ അവരുടെ ആക്രമണത്തെ ദൃഢനിശ്ചയമുള്ള ബാക്ക്‌ലൈൻ ആവർത്തിച്ച് പരാജയപ്പെടുത്തിയതിനാൽ 0-0 സമനില മാത്രമേ നേടാനായുള്ളൂ .

ആ ക്ലീൻ ഷീറ്റിന് നിർണായകമായത് 25 കാരനായ ഒരു ബ്രസീലിയൻ ഡിഫെൻഡറുടെ കളിയായിരുന്നു. 2018 മുതൽ ഇറ്റാലിയൻ ലീഗിൽ സ്ഥിരതയാർന്ന പ്രകടനത്തോടെ വമ്പൻ ക്ലബ്ബുകളുടെ നോട്ടപുള്ളിയായ ഗ്ലീസൺ ബ്രെമർ എന്ന ശക്തനായ പ്രതിരോധ താരത്തിന്റെ.ആ മത്സരത്തിൽ ഇറ്റലിയിലെ മൂന്ന് പ്രധാന സ്‌പോർട്‌സ് പേപ്പറുകളും മാൻ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുത്തത് ബ്രെമറിനെ ആയിരുന്നു.ഒലിവിയർ ജിറൂഡും റാഫേൽ ലിയോയും അടങ്ങുന്ന മുന്നേറ്റനിരയെ ഗോളടിക്കാതെ തടഞ്ഞു നിർത്തിയ ബ്രെമറിണ് ആ മത്സരത്തിലെ പ്രകടനം വലിയ പ്രശംസ നേടികൊടുക്കുകയും ചെയ്തു.

ആഴ്‌സനൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ന്യൂകാസിൽ, ഇന്റർ മിലാൻ, നാപ്പോളി, യുവന്റസ്, ബയേൺ മ്യൂണിക്ക്, ടോട്ടൻഹാം തുടങ്ങിയ യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകളെല്ലാം ആറടി രണ്ടിഞ്ച് കാരന് പിന്നാലെയാണ്.നാല് വർഷം മുമ്പ് ഒരു സാധരണ കളിക്കാരനായി അത്ലറ്റികോ മിനയ്‌റോയിൽ നിന്നും ടോറിനോയിൽ എത്തിയ ബ്രമറിന്റെ വളർച്ച തെല്ലൊരു അസ്സൂയയോടെ കൂടെ മാത്രമേ നോക്കി കാണാൻ സാധിക്കു.

ആദ്യ സീസണിൽ വേണ്ട അവസരങ്ങൾ ലഭച്ചില്ലെങ്കിലും പിന്നീട് ടീമിലെ ഏറ്റവും വിശ്വസ്ത താരമായി മാറുകയും കഴിഞ്ഞ സീസണിലെ ഇറ്റാലിയൻ ലീഗിലെ ഏറ്റവും മികച്ച ഡിഫെൻഡറായി മാറുകയും ചെയ്തു. ടോറിനക്കായി 110 കളികളിൽനിന്ന് 13 ഗോളും 5 അസിസ്റ്റും താരം നേടിയിട്ടുണ്ട്.കഴിഞ്ഞ സീസണിൽ 3 ഗോൾ നേടിയ ഈ യുവ ഡിഫൻഡർ 82% ആക്കുറേറ്റ് പാസുകളും 131 ക്ലിയറെൻസുകളും 105 ഇന്റർസെപ്ഷനും 24 ടാക്കിളുകളും 5 ബ്ലോക്കുമാണ് നടത്തിയത്

ബ്രമറിന്റെ കരിയറിലെ വഴിത്തിരിവായത് 2019/20 സീസൺ ആയിരുന്നു. ആ സീസണിൽ സിരി എ യിൽ 27 മത്സരങ്ങൾ കളിച്ച ബ്രസീലിയൻ ഇറ്ലൈൻ ലീഗിലെ ഏറ്റവും മികച്ച ഡിഫെൻഡർമാരുടെ നിരയിലേക്ക് പതിയെ ഉയർന്നു വന്നു.ഇറ്റലിയിലെ ഏറ്റവും സമ്പൂർണ്ണവും മികച്ചതുമായ ഡിഫൻഡർമാരിൽ ഒരാളായി ആദ്ദേഹം മാറ്റപ്പെട്ടു. ഇറ്റാലിയൻ ലീഗിലെ മികച്ച സ്‌ട്രൈക്കർമാരായ ദുസാൻ വ്‌ലഹോവിച്ചും, ലൗട്ടാരോ മാർട്ടിനെസും എഡിൻ ഡിസെക്കോയുമെല്ലാം ഈ ബ്രസീലിയന് മുന്നിൽ പാടുപെടുന്ന കാഴ്ച പല തവണ കണ്ടിട്ടുണ്ട്.

തനറെ ഉയരവും ശരീരവും നന്നായി ഉപയോഗിക്കുന്ന പ്രതിരോധ താരമാണ് ബ്രെമെർ.വായുവിൽ ഇപ്പോഴും ശക്തനായ താരം നിർണായക ഗോളുകളും കണ്ടെത്താറുണ്ട്.രണ്ട് വ്യത്യസ്തമായ ഫുട്ബോൾ സംസ്കാരങ്ങളെ ഉപയോഗപ്പെടുത്തുന്ന ഒരു സങ്കരയിനം ആയിട്ടാണ് ബ്രസീലിയനെ കാണുന്നത്.കഴിഞ്ഞ മൂന്ന് സീസണുകളിൽ 11 ഗോളുകളും രണ്ട് അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.താരത്തിന്റെ ഹെഡിങ് മികവ് സെറ്റ് പീസുകളിൽ നിന്നും ഗോൾ കണ്ടെത്തന്നതിൽ സഹായകമാവും.

എന്നാൽ ഇത്ര നല്ല പ്രകടനങ്ങൾ പുറത്തെടുത്തിട്ടും ബ്രസീലിയൻ പരിശീലകൻ ടിറ്റെ താരത്തെ ദേശീയ ടീമിലേക്ക് വിളിച്ചിട്ടില്ല എന്നത് അത്ഭുതകരമാണ്.പ്രായമായി വരുന്ന മുൻ എ സി മിലാൻ ഡിഫൻഡർ തിയാഗോ സിൽവയുടെ ഒത്ത പകരക്കാരനായിട്ടാണ് താരത്തെ പലരും വിശേഷിപ്പിക്കുന്നത്. ഇറ്റാലിയൻ ദേശീയ ടീമും ബ്രെമേറെ ടീമിലെത്തിക്കാനായി ശ്രമം നടത്തിയിരുന്നു. പരിശീലകൻ ടിറ്റെ താരത്തെ വേണ്ട വിധത്തിൽ പരിഗണിച്ചില്ലെങ്കിൽ അതൊരു വലിയ നഷ്ടം തന്നെയാവും

Rate this post