❝മൂന്നാം ഏകദിനത്തിന് മുന്നോടിയായി സഞ്ജു ഈ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം❞|Sanju Samson

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിണ് മുന്നോടിയായായി മലയാളി താരം സഞ്ജു സാംസണിനു ഉപദേശവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര.രണ്ടാം മത്സരത്തിൽ തന്റെ കന്നി ഏകദിന അർധസെഞ്ചുറി നേടിയ സാംസൺ ഇന്നത്തെ മത്സരത്തിലും മികവ് പുലർത്തും എന്ന് തന്നെയാണ് എല്ലാവരും കരുതുന്നത്.കഴിഞ്ഞ മത്സരത്തിൽ 54 റണ്‍സായിരുന്നു താരം നേടിയത്. അദ്ദേഹത്തിന്റെ കന്നി ഏകദിന ഫിഫ്റ്റി കൂടിയായിരുന്നു ഇത്.

“രണ്ടാം ഏകദിനത്തില്‍ സഞ്ജു സാംസണ്‍ ഇന്ത്യക്കു വേണ്ടി വളരെ നന്നായി തന്നെ കളിച്ചു. എതിര്‍ ടീം ഡിആര്‍എസ് എടുക്കാതിരുന്നത് നല്ല കാര്യമായിരുന്നു. ഇന്നത്തെ മല്‍സരത്തില്‍ സഞ്ജുവില്‍ എനിക്കു പല പ്രതീക്ഷകളുമുണ്ട്. ഈ കളി സഞ്ജു ഫിനിഷ് ചെയ്യുമെന്നാണ് ഞാന്‍ ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നത്. രണ്ടു കാര്യങ്ങളാണ് സഞ്ജു ശ്രദ്ധിക്കേണ്ടത് ഇന്നിങ്‌സിനെ കഴിയാവുന്നത്രയും ആഴത്തിലേക്കു കൊണ്ടുപോവുകയാണ് ആദ്യത്തേത്. വിക്കറ്റ് വലിച്ചെറിയാതിരിക്കുകയാണ് അടുത്ത കാര്യം. കഴിഞ്ഞ കളിയിലെ റണ്ണൗട്ട് തീര്‍ത്തും നിര്‍ഭാഗ്യകരം തന്നെയാണെന്നും” ആകാശ് ചോപ്ര പറഞ്ഞു.

മധ്യനിരയിൽ ദീപക് ഹൂഡ കുറച്ചുകൂടി ജാഗ്രത പാലിക്കണമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ പറഞ്ഞു.”ദീപക് ഹൂഡ മനോഹരമായി കളിക്കുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ അൽപ്പം തിടുക്കത്തിലായിരുന്നു. അൽപ്പം കൂടി കരുതലോടെ കളിച്ചിരുന്നെങ്കിൽ മത്സരം അവസാനിക്കുന്നത് വരെ നിൽക്കുമായിരുന്നു.”വിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ 36 പന്തിൽ 33 റൺസാണ് ഹൂഡ നേടിയത്. മെൻ ഇൻ ബ്ലൂവിന് അവസാന ആറ് ഓവറിൽ 56 റൺസ് വേണ്ടിയിരുന്നപ്പോൾ, സ്പിൻ ബൗളിംഗ് ഓൾറൗണ്ടർ അകേൽ ഹൊസൈനെതിരെ ഒരു വലിയ ഷോട്ട് കളിക്കാൻ ശ്രമിച്ചു, ബാക്ക്വേർഡ് പോയിന്റിൽ ഹെയ്ഡൻ വാൽഷിന്റെ ക്യാച്ച് കൊടുത്ത് പുറത്തായി.

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്/ ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, അക്സര്‍ പട്ടേല്‍, ഷര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹല്‍, പ്രസിദ്ധ് കൃഷ്ണ/ അര്‍ഷ്ദീപ് സിംഗ്.