“തകർപ്പൻ ജയത്തോടെ ഐ ലീഗ് കിരീടത്തിന് തൊട്ടരികിൽ എത്തി ഗോകുലം കേരള “| Gokulam Kerala

മലയാളികളുടെ അഭിമാനമായ ഗോകുലം കേരള കേരളത്തിലേക്ക് വീണ്ടും ഐ ലീഗ് കിരീടം കൊണ്ട് വരാനുള്ള ഒരുക്കത്തിലാണ്. ഐ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ നേരൊക്ക എഫ് സിയെ എതിരില്ലാത്ത 4 ഗോളുകൾക്ക് കീഴടക്കി കിരീടത്തിനു അടുത്തിയിരിക്കുകയാണ് ഗോകുലം.

ഇനി മൂന്ന് പോയിന്റ് കൂടി സ്വന്തമാക്കിയാല്‍ ഒരിക്കല്‍ കൂടി ദേശീയ ഫുട്‌ബോള്‍ കിരീടമായ ഐ ലീഗ് കിരീടം വീണ്ടും കേരളത്തിലെത്തും. ഇന്നലെ നടന്ന മത്സരത്തിൽ മലയാളി താരം സമാന്റെ ഇരട്ട ഗോളുകളാണ് ഗോകുലത്തിന് വിജയം എളുപ്പമാക്കി കൊടുത്തത്. ജയത്തോടെ ലീഗിൽ തോൽവി അറിയാതെ 20 മത്സരങ്ങൾ പൂർത്തിയാക്കാനും ഗോകുലത്തിന് സാധിച്ചു.

മത്സരത്തിന്റെ ഇരുപതാം മിനുട്ടിൽ ആയിരിന്നു താഹിർ സമാന്റെ ആദ്യ ഗോൾ. അവർ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലീഡ് ഇരട്ടിയാക്കി. ഫ്ലച്ചറിന്റെ ക്രോസിൽ നിന്ന് ഒരു ടാപിന്നിലൂടെ ആയിരുന്നു സമാന്റെ രണ്ടാം ഗോൾ. ഇതിനു പിന്നാലെ ഫ്ലച്ചറിലൂടെ ഗോകുലം മൂന്നാം ഗോളും നേടി. നെരോകയുടെ പിഴവ് മുതലെടുത്തായിരുന്നു ഫ്ലച്ചറിന്റെ ഗോൾ. കളിയുടെ അവസാനം ശ്രീകുട്ടൻ കൂടെ ഗോൾ നേടിയതോടെ ഗോകുലം വിജയം ഉറപ്പിച്ചു.ഈ വിജയത്തോടെ ഗോകുലത്തിന് 15 മത്സരങ്ങളിൽ നിന്ന് 37 പോയിന്റായി. ഇനി 4 പോയിന്റ് കൂടെ മതിയാകും ഗോകുലത്തിന് കിരീട പോയിന്റിൽ എത്താൻ‌. 15 മത്സരങ്ങളിൽ നിന്ന് 31 പോയിന്റുള്ള മുഹമ്മദൻസിന് എല്ലാ മത്സരം ജയിച്ചാലും 40 പോയിന്റ് മാത്രമെ ആവുകയുള്ളൂ.

സീസണില്‍ മൂന്നു മത്സരം ബാക്കിയുള്ള ഗോകുലത്തിന് ഇനി 1 മത്സരത്തില്‍ ജയിച്ചാല്‍ രണ്ടാം തവണയും ഐ ലീഗ് കിരീടത്തില്‍ മുത്തമിടാന്‍ കഴിയും. രണ്ടാം കിരീടവും നേടുകയാണെങ്കില്‍ കേരള ഫുട്‌ബോള്‍ ചരിത്രത്തിലെ പുതിയൊരു പൊന്‍തൂവല്‍ കൂടിയായിരിക്കും പിന്നീട് പിറക്കുക. സീസണില്‍ ഇതുവരെ തോല്‍വി അറിയാത്ത ഗോകുലം റെക്കോര്‍ഡുകള്‍ തകര്‍ത്താണ് ദേശീയ ഫുട്‌ബോളില്‍ ജൈത്രയാത്ര തുടരുന്നത്. തുടര്‍ന്നുള്ള മത്സരങ്ങളില്‍ ജയം സ്വന്തമാക്കി പുതിയൊരു ചരിത്രം പിറക്കുന്നതും കാത്തിരിക്കുകയാണ് ആരാധകർ. സന്തോഷ് ട്രോഫിയിൽ കേരളം കിരീടം നേടിയതിന്റെ പിന്നാലെ ഐ ലീഗ് കിരീടം കൂടി കേരളത്തിൽ എത്തിയാൽ ഇതിൽ പരം സന്തോഷം ഫുട്ബോൾ ആരാധകർക്ക് ഉണ്ടാവില്ല.