❝ഐ ലീഗിൽ എതിരാളികളില്ലാതെ കിരീടത്തിലേക്ക് കുതിക്കുന്ന ഗോകുലം കേരള❞ |Gokulam Kerala |I League|

ഐ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന്റെ സ്വന്തം ഗോകുലം കേരള തങ്ങളുടെ അപരാജിത കുതിപ്പ് തുടരുകയാണ്. ഇന്ന് നടന്ന രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ് സിയെ നേരിട്ട ഗോകുലം കേരള എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്.

ഗോകുലത്തിന്റെ ലീഗിലെ പരാജയ അറിയാത്ത18 ആം മത്സരമാണിത്. ഇരു പകുതിയിലുമായി ഫ്ലെച്ചർ ശ്രീ കുട്ടൻ എന്നിവരാണ് ഗോകുലത്തിന്റെ ഗോളുകൾ നേടിയത്. ആദ്യ പകുതിയുടെ 17 ആം മിനുട്ടിലാണ് ഫ്ലെച്ചർ ഗോകുലത്തിന്റെ ഗോൾ നേടിയത്.രണ്ടാം പകുതിയിൽ സബ്ബായി എത്തിയ ശ്രീകുട്ടൻ രണ്ടാമത്തെ ഗോൾ നേടി.

ഈ വിജയത്തോടെ ഗോകുലം കേരള 13 മത്സരങ്ങളിൽ 33 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുന്നു. മൊഹമ്മദൻസ് 26 പോയിന്റുമായി രണ്ടാമത് നിൽക്കുന്നു. ഇനി രണ്ടാം ഘട്ടത്തിൽ 5 മത്സരങ്ങൾ കൂടെ ഗോകുലം കളിക്കും. നാലു വിജയങ്ങൾ കൂടെ ലഭിച്ചാൽ ഗോകുലത്തിന് കിരീടം ഉറപ്പിക്കാം.

ഇന്നത്തെ ജയത്തോടെ ഐ ലീഗിൽ പുതിയ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ഗോകുലം കേരള.ഗോകുലം 18 മത്സരങ്ങൾ അപരാജിതരായി പൂർത്തിയാക്കി. 12 വർഷം മുമ്പ് ചർച്ചിൽ ബ്രദേഴ്സ് തീർത്ത 17 മത്സരങ്ങൾ അപരാജിതർ എന്ന റെക്കോർഡ് ആണ് ഗോകുലം മറികടന്നത്.കേരള ക്ലബ് തോൽവി അറിഞ്ഞിട്ട് 400 ദിവസങ്ങൾ കഴിഞ്ഞിരിക്കുകയാണ്.