തകർപ്പൻ ജയത്തോടെ കോഴിക്കോട്ടേക്ക് തിരിച്ചെത്തിയ ഗോകുലം കേരള

ഐ ലീഗിൽ തകർപ്പൻ ജയവുമായി തിരിച്ചു വന്നിരിക്കുകയാണ് കേരളത്തിന്റെ സ്വന്തം ഗോകുലം കേരള.ഗോകുലം കേരളയുടെ കോഴിക്കോടേക്കുള്ള തിരിച്ചുവരവ് റിയൽ കാശ്മീരിനെതിരെയുള്ള ജയത്തോടെയാണ്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഗോകുലത്തിന്റെ ജയം .

35-ാം മിനിറ്റിൽ താഹിർ സമാൻ നിലവിലെ ചാമ്പ്യന്മാരെ മുന്നിലെത്തിച്ചു .ശ്രീകുട്ടൻ നൽകിയ ഗോൾ ബാക്ക് പോസ്റ്റിൽ നിൽക്കുകയായിരുന്ന താഹിർ ഒരു ഹെഡറിലൂറെ വലയിൽ എത്തിച്ചു. താഹിർ സമാൻ ഇത് തുടർച്ചയായ രണ്ടാം മത്സരത്തിൽ ആണ് ഗോൾ നേടുന്നത്. 86-ാം മിനിറ്റിൽ ജോബി ജസ്റ്റിൻ ലീഡ് ഇരട്ടിയാക്കി മൂന്ന് പോയിന്റ് ഉറപ്പിച്ചു. ഒമർ റാമോസിന്റെ ക്രോസിൽ നിന്ന് ഒരു ഡൈവിംഗ് ഹെഡറിലൂടെ ആയിരുന്നു ജോബി ജസ്റ്റിന്റെ ഗോൾ.

ജയത്തോടെ 12 മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി ഗോകുലം മൂന്നാം സ്ഥാനത്തെത്തി. ഗോകുലത്തിന്റെ അടുത്ത കളി ജനുവരി 29ന് കെങ്ക്രെക്കെതിരെയാണ്.

Rate this post