അഭിമാനം ഗോകുലം കേരള 😍വീണ്ടും കിരീടം!!അപൂർവ്വ റെക്കോർഡും സ്വന്തം | SPORTSIFY

ഇന്ത്യൻ ഫുട്ബോളിൽ വീണ്ടും ഒരിക്കൽ കൂടി കേരള ടീമുകൾ അധിപത്യം.എല്ലാവരും വളരെ അധികം ആകാംക്ഷപൂർവ്വം കാത്തിരുന്ന ഐ ലീഗ് ഫൈനൽ പോരാട്ടത്തിൽ മിന്നും ജയം സ്വന്തമാക്കി ഗോകുലം കിരീടം നേടി. തുടർച്ചയായ രണ്ടാമത്തെ കിരീടമാണ് ഗോകുലം ടീം ഐ ലീഗിൽ സ്വന്തം പേരിൽ കുറിക്കുന്നത്.

ഒരിക്കൽ കൂടി ഐ ലീഗ് ട്രോഫി കേരളത്തിൽ തന്നെ നിലനിർത്തി ചരിത്രം സൃഷ്ടിച്ച ഗോകുലം കേരളം ഐ ലീഗിലെ അവസാന ദിവസം മൊഹമ്മദൻസിനെ എല്ലാ അർഥത്തിലും തകർത്താണ് കിരീടം ഉറപ്പിച്ചത്.അത്യന്തം വാശി നിറഞ്ഞത് കളിയിൽ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഗോകുലം കേരള ടീം മൊഹമ്മദൻസിനെ പരാജയപ്പെടുത്തിയത്.ജയത്തോടെ കിരീടവും അപൂർവ്വമായ ഒരു നേട്ടവും കൂടി ഗോകുലം കേരളം സ്വന്തമാക്കി തുടർച്ചയായി രണ്ട് സീസണുകളിൽ ഐ ലീഗ് കിരീടം നേടുന്ന ആദ്യത്തെ ക്ലബായി ഇതോടെ ഗോകുലം കേരള മാറി.ചരിത്രം നേട്ടം ആഘോഷമാക്കി മാറ്റുകയാണ് കേരള ഫുട്ബോൾ ആരാധകർ

ആവേശം തുടക്കം മുതലേ നിറഞ്ഞുനിന്ന കളിയിൽ വളരെ ശക്തരായ മൊഹമ്മദൻസ് ടീമിനെതിരെ മികച്ച ഒത്തൊരുമയോടെയാണ് ഗോകുലം ടീം കളിച്ച. ഒരുവേള എതിർ ടീമിന്റെ ആരാധകരാൽ നിറഞ്ഞ ഗ്യാലറിക്ക് മുമ്പിൽ ജയം മാത്രം ലക്ഷ്യമാക്കി കളിക്കുക ഗോകുലം കേരളക്ക് ഒട്ടും തന്നെ എളുപ്പമായിരുന്നില്ല. എങ്കിലും സാവധാനം തുടങ്ങി പിന്നീട് വളരെ ഏറെ ശക്തമായി തിരിച്ചടിച്ച ഗോകുലം ടീം ഒരുവേള പരാജയം ഒഴിവാക്കാനായി കളിച്ചു. ആദ്യ മികച്ച അവസരം കേരളത്തിന് വരുന്നത് ആദ്യത്തെ പകുതി അവസാനം മുൻപാണ് ഗോൾ ലൈനിൽ നിന്ന് കുറച്ചധികം കയറി വന്ന മൊഹമ്മദൻസ് കീപ്പറിനും മുകളിലൂടെ ഫ്ലച്ചർ പന്ത് ഗോൾ ലക്ഷ്യമാക്കി ഒരു മികച്ച ഷോട്ട് പായിച്ചു എങ്കിലും പന്ത് പുറത്തേക്ക് പോയത് നിരാശയായി

എന്നാൽ രണ്ടാം പകുതിയിൽ അൻപതാം മിനുട്ടിൽ ഒരു കൌണ്ടർ എഫോർട്ട് ഒരു ഗോളായി മാറി. അതിവേഗം പന്തുമായി കുതിച്ച റിഷാദ് ഒരു മനോഹരമായ ഗ്രൗണ്ടറിലൂടെ മൊഹമ്മദൻസിന്റെ വലയിൽ പന്ത് എത്തിച്ചു.ശേഷം ഉണർന്ന് കളിച്ച എതിർ ടീം പിന്നീട് അൻപത്തിയാറാം മിനുട്ടിൽ ഒരു ഫ്രീകിക്കിലൂടെ മൊഹമ്മദൻസിന് സമനില നൽകി.ശേഷം അറുപതാം മിനുട്ടിൽ ഗോകുലം കേരളം ആരാധകർ കൊതിച്ച നിമിഷം എത്തി.ലൂകയുടെ പാസിൽ നിന്ന് അതിവേഗം എമിൽ ബെന്നിയിലേക്ക് എത്തിയ പന്ത്. ഉടനടി എമിലിന്റെ സ്ട്രൈക്ക് ഗോൾ . ഇതോടെ ജയം സ്വന്തമാക്കി ഗോകുലം അഭിമാന നേട്ടം കരസ്ഥമാക്കി.