❝ഗോകുലം🤎🧡കേരളയിൽ നിന്നും🔥⚽ യുവ താരത്തെ
✍️💰സ്വന്തമാക്കാനൊരുങ്ങി 💛💙കേരള ബ്ലാസ്റ്റേഴ്‌സ് ❞

2020-21 സീസൺ ഐലീഗ് കിരീടം സ്വന്തമാക്കിയ ഗോകുലം കേരള എഫ് സി യുടെ താരമായ‌ യുവ വിംഗർ വിൻസി ബാരറ്റോയെ റാഞ്ചാനൊരുങ്ങി ഐ എസ് എൽ ടീമായ കേരളാ ബ്ലാസ്റ്റേഴ്സ്. ഗോകുലത്തിന്റെ ഐലീഗ് നേട്ടത്തിന് പിന്നിൽ നിർണായക പങ്ക് വഹിച്ച ബാരറ്റോ ക്ലബ്ബ് വിട്ട് ബ്ലാസ്റ്റേഴ്സിലേക്ക് പോകുമെന്നും, ഇതിനായി ഗോകുലത്തിന് ഐ എസ് എൽ ടീം ട്രാൻസ്ഫർ ഫീ നൽകുമെന്നും ഖേൽ നൗ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ബാരറ്റോക്കായി കേരളാ ബ്ലാസ്റ്റേഴ്സ് മുടക്കുന്ന തുക എത്രയാണെന്ന‌ വിവരം ഇതു വരെ പുറത്ത് വന്നിട്ടില്ല.


മികച്ചൊരു വിങ്ങറായ ബാരെറ്റോ ഡെംപോ എസ്‌സിയുടെ അണ്ടർ 18 ടീമിൽ കളിച്ചപ്പോൾ തന്നെ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി.വെറും 17 വയസ്സുള്ളപ്പോൾ 2017-18 സീസണിന് മുന്നോടിയായി എഫ്‌സി ഗോവ താരത്തെ സ്വന്തമാക്കി. പിന്നീട് അവരുടെ യൂത്ത് ടീമിന് വേണ്ടിയായണ് ബാരെറ്റോ ബൂട്ടകെട്ടിയത്.അടുത്ത വർഷം ജനുവരിയിൽ, ഗോവ പ്രൊഫഷണൽ ലീഗിലും (ജിപിഎൽ) രണ്ടാം ഡിവിഷൻ ലീഗിലും കളിച്ച അവരുടെ റിസേർവ് ടീമിലേക്ക് അദ്ദേഹത്തെ സ്ഥാനക്കയറ്റം നൽകി. 2018-19 സീസണിൽ 20 വയസുകാരൻ ഗോവൻ ക്ലബിന്റെ വിജയത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചു. 22 മത്സരങ്ങളിൽ 17 ലും വിജയിച്ച് എഫ് സി ഗോവ ജിപിഎൽ കിരീടം ഉയർത്തി. കഴിഞ്ഞ സമ്മറിൽ ഗോകുലം കേരളത്തിൽ ചേരുന്നതിന് മുമ്പ് ഒമ്പത് സെക്കൻഡ് ഡിവിഷൻ ലീഗ് മത്സരങ്ങളും അദ്ദേഹം കളിച്ചു.

കഴിഞ്ഞ വർഷം ഐ എസ് എൽ ടീമായ എഫ് സി ഗോവയുടെ റിസർവ്വ് ടീമിൽ നിന്ന് ഗോകുലം കേരളയിലെത്തിയ താരമാണ് വിൻസി ബാരറ്റോ. പോയ‌ സീസൺ ഐ ലീഗിൽ ഗോകുലത്തിനായി 13 മത്സരങ്ങളിൽ കളിക്കാനിറങ്ങിയ താരം, ശ്രദ്ധേയ പ്രകടനമാണ് ടീമിനായി പുറത്തെടുത്തത്. വിംഗ് ബാക്ക് മുതൽ സ്ട്രൈക്കർ സ്ഥാനത്ത് വരെ കളിക്കാൻ മികവുള്ള ബാരറ്റോ വേഗതയ്ക്കും പേരുകേട്ട താരമാണ്.

ഇരുപത്തിയൊന്നുവയസ് മാത്രം പ്രായമുള്ള ബാരറ്റോയെ ടീമിലെത്തിക്കുന്നത് അത് കൊണ്ടു തന്നെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മികച്ച നീക്കങ്ങളിൽ ഒന്നായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.ഒരു സ്ട്രൈക്കർ അല്ലെങ്കിൽ വിംഗ് ബാക്ക് ആയി കളിക്കാനുള്ള കഴിവ് തെളിയിച്ച വിംഗർ തന്റെ വേഗതയ്ക്കും വൈദഗ്ധ്യത്തിനും പേരുകേട്ടതാണ്.അടുത്ത സീസണിലേക്കുള്ള മുന്നൊരുക്കമായി മുൻ ഫിഫ അണ്ടർ 17 ലോകകപ്പ് താരം സഞ്ജീവ് സ്റ്റാലിന്റെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു.