” വിചിത്രമായ സംഭവം” ; മത്സരം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ബ്രസീലിയൻ ഗോൾകീപ്പർക്ക് ചുവപ്പ് കാർഡ്

ഫുട്ബോളിൽ വളരെ അപൂർവമായി മാത്രം കാണുന്ന ഒരു കാഴ്ച കഴിഞ്ഞ ദിവസം പരാഗ്വേൻ ഫുട്ബോളിൽ നടന്നു.ബ്രസീലിയൻ ഗോൾകീപ്പർ ജീൻ ഫെർണാണ്ടസിന് ചുവപ്പ് കാർഡ് കാണിക്കുകയും മത്സരം ആരംഭിക്കുന്നതിന് മുമ്പ് റഫറി മാർച്ചിംഗ് ഓർഡർ നൽകുകയും ചെയ്തു. പുറത്തു വരുന്ന റിപോർട്ടുകൾ അനുസരിച്ച് എതിർ ടീമിന്റെ ആരാധകരെ ട്രോളി’ എന്നാരോപിച്ച് കളിക്കാരന് ചുവപ്പ് കാർഡ് ലഭിച്ചത്.

ഗോൾ കീപ്പർ തന്റെ തൊണ്ടക്കു മുമ്പിൽ തന്റെ കൈത്തണ്ടകൾ ഉയർത്തി ആരാധകർക്ക് നേരെ കാണിച്ചു.പരാഗ്വേ സൂപ്പർ കപ്പ് ഫൈനലിലാണ് വിചിത്രമായ സംഭവം നടന്നത്.സെറോ പോർട്ടേനോ ഗോൾ കീപ്പറിനു മത്സരത്തിന് മുന്നേ ചുവപ്പ് കാർഡ് ലഭിച്ചപ്പോൾ അദ്ദേഹത്തിന്റെ ടീം അവരുടെ ചിരവൈരികളായ ഒളിമ്പിയയോട് 3-1 ന് തോറ്റു. സെറോ പോർട്ടേനോയുടെ ജീൻ ഫെർണാണ്ടസ് മാച്ച് ഒഫീഷ്യൽസിനോട് പ്രകോപനപരമായ ആംഗ്യങ്ങൾ കാണിക്കുന്നത് ഫൂട്ടേജിൽ കാണിക്കുന്നു. VAR സംഭവം കണ്ടതിനാൽ താരത്തിനോട് ഹാഫ് ലൈനിന് സമീപം നിൽക്കാൻ പറഞ്ഞു, തുടർന്ന് കീപ്പറെ പുറത്താക്കാൻ റഫറി എബർ അക്വിനോ അറിയിച്ചു

.സാവോ പോളോ എഫ്‌സിയിൽ നിന്ന് ലോണെടുത്ത ഫെർണാണ്ടസ് തീരുമാനത്തിൽ പ്രതിഷേധിക്കുകയും ബ്രസീലിൽ വളരെ സാധാരണമായ ഒരു ‘പ്രീമാച്ച് ആചാരം’ മാത്രമാണ് താൻ ചെയ്യുന്നതെന്ന് പറഞ്ഞു.ആഘോഷത്തിന് ‘വാപ്പോ’ എന്നാണ് പേരിട്ടിരിക്കുന്നതെന്നും സാഹചര്യം തെറ്റിദ്ധരിച്ചാണ് റഫറി തനിക്ക് ചുവപ്പ് കാർഡ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

“ഞാൻ എപ്പോഴും ചെയ്യുന്ന ഒരു കാര്യം, ഗോൾപോസ്റ്റിന്റെ അരികിൽ എന്റെ ജപമാല ഇടാൻ പോയപ്പോൾ, എതിരാളികളായ ആരാധകർ എനിക്ക് നേരെ പടക്കം ഉൾപ്പെടെ നിരവധി കാര്യങ്ങൾ എറിയാൻ തുടങ്ങി. ബ്രസീലിൽ സാധാരണമായ ഒരു ആംഗ്യത്തിലൂടെ ഞാൻ പ്രതികരിച്ചു. അതിനെ ‘വാപ്പോ’ ആംഗ്യമെന്ന് വിളിക്കുന്നു. റഫർ എന്താണ് ചിന്തിച്ചതെന്ന് എനിക്കറിയില്ല, പക്ഷേ അവൻ എന്നെ ചുവപ്പ് കാർഡ് നൽകി. അതൊരു തെറ്റിദ്ധാരണയാണ്” അദ്ദേഹം പറഞ്ഞു.