❝2022 ലെ ഏറ്റവും ശക്തമായ ഫ്രീകിക്ക് ഗോളുമായി അർജന്റീന താരം ഗോൺസാലോ ഹിഗ്വെയ്ൻ❞|Gonzalo Higuain

ഇന്നലെ നടന്ന നടന്ന മേജർ ലീഗ് സോക്കറിന്റെ ഇന്റർ മിയാമി-സിൻസിനാറ്റി മത്സരത്തിൽ ഹാട്രിക്ക് നേടി അര്ജന്റീന സ്‌ട്രൈക്കർ ഗോൺസാലോ ഹിഗ്വെയ്ൻ.ഡിആർവി പിഎൻകെ സ്റ്റേഡിയത്തിൽ 8 ഗോളുകൾ പിറന്ന മത്സരത്തിൽ ഇരു ടീമുകളും 4-4ന് സമനിലയിൽ പിരിഞ്ഞു. മത്സരത്തിന്റെ ആദ്യ പകുതിയിൽ മുൻ അർജന്റീന സ്ട്രൈക്കർ ഗോൺസാലോ ഹിഗ്വെയ്ൻ ഇന്റർ മിയാമിക്ക് വേണ്ടി ഹാട്രിക് നേടി. മത്സരത്തിൽ 90+7-ാം മിനിറ്റിലാണ് സമനില ഗോൾ നേടിയത് എന്നത് കളി എത്രത്തോളം ആവേശകരമായിരുന്നു എന്ന് കാണിക്കുന്നു.

കളിയുടെ 23-ാം മിനിറ്റിൽ ഫ്രീകിക്കിലൂടെ ഗോൺസാലോ ഹിഗ്വെയ്‌നാണ് ഇന്റർ മിയാമിയുടെ സ്‌കോർബോർഡ് ആദ്യം ചലിപ്പിച്ചത്. എന്നാൽ അഞ്ച് മിനിറ്റിന് ശേഷം 28-ാം മിനിറ്റിൽ ബ്രണ്ണർ സിൻസിനാറ്റിയെ മത്സരത്തിലേക്ക് മടക്കി. പവലിന്റെ അസിസ്റ്റിൽ നിന്ന് ബ്രണ്ണർ ആനി സ്കോർ ചെയ്തത്.37-ാം മിനിറ്റിൽ പൊസുവേലോയുടെ അസിസ്റ്റിൽ ഗോൺസാലോ ഹിഗ്വെയ്ൻ ഇന്റർ മിയാമിയെ വീണ്ടും മുന്നിലെത്തിച്ചു. എന്നാൽ ഇന്റർ മിയാമിയുടെ ലീഡ് കുറച്ചു നേരത്തേക്ക് മാത്രമായിരുന്നു.കളിയുടെ 40-ാം മിനിറ്റിൽ ബ്രണ്ണർ വീണ്ടും സിൻസിനാറ്റിയെ ഒപ്പമെത്തിച്ചു.

ആദ്യ പകുതി ഇഞ്ചുറി ടൈമിൽ ഇന്റർ മിയാമിക്ക് പെനാൽറ്റി ലഭിച്ചു. അർജന്റീനിയൻ സ്‌ട്രൈക്കർ തന്റെ ഹാട്രിക്ക് തികച്ചു.ഗോൺസാലോ ഹിഗ്വെയ്ൻ സ്‌പോട്ട് കിക്ക് വലയിലെത്തിയപ്പോൾ ഇന്റർ മിയാമി 3-2 ന് മുന്നിലെത്തി. എന്നിരുന്നാലും, രണ്ടാം പകുതിയിൽ സിൻസിനാറ്റി ശക്തമായ തിരിച്ചുവരവ് നടത്തി. 81-ാം മിനിറ്റിൽ ബാരിയലിന്റെ ഒരു അസിസ്റ്റിൽ ബ്രാൻഡൻ വാസ്‌ക്വസ് സ്‌കോർ 3-3 ആക്കി.അഞ്ച് മിനിറ്റിനുശേഷം, ബാരിയലും വാസ്‌ക്വസും ചേർന്ന് ഇന്റർ മിയാമിയെ വീണ്ടും ഞെട്ടിച്ചു. കളിയുടെ 86-ാം മിനിറ്റിൽ ബാരിയലിന്റെ അസിസ്റ്റിൽ ബ്രാൻഡൻ വാസ്‌ക്വസ് സിൻസിനാറ്റി 4-3ന് മുന്നിലെത്തിച്ചു .

സിൻസിനാറ്റി ജയിക്കാനൊരുങ്ങിയതോടെ ഇഞ്ചുറി ടൈമിൽ ഇന്റർ മിയാമി മത്സരം സമനിലയിലാക്കി. 90+7-ാം മിനിറ്റിൽ ജീൻ സഹായത്തോടെ ക്രിസ്റ്റഫർ മക്‌വെയാണ് ഇന്റർ മിയാമിയുടെ സമനില ഗോൾ നേടിയത്. 8 ഗോളുകൾ പിറന്ന മത്സരം അവസാന വിസിലിൽ 4-4 സമനിലയിൽ അവസാനിച്ചു. അർജന്റീനയുടെ വെറ്ററൻ താരം ഗോൺസാലോ ഹിഗ്വെയ്‌നിന്റെ ഹാട്രിക് പ്രകടനമാണ് മത്സരത്തിന്റെ ഹൈലൈറ്റ്. നാല് വർഷത്തിന് ശേഷമാണ് ഹിഗ്വെയ്ൻ ഹാട്രിക് നേടിയത്.