ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പകരക്കാരനായി ഹാട്രിക്ക് ഹീറോയായി മാറിയ ഗോണ്‍സാലോ റാമോസ് |Qatar 2022 |Goncalo Ramos

2022 ഫിഫ ലോകകപ്പിലെ ആദ്യ ഹാട്രിക്ക് ഇന്നലെ രാത്രി നടന്ന പോർച്ചുഗൽ vs സ്വിറ്റ്‌സർലൻഡ് റൗണ്ട് ഓഫ് 16 മത്സരത്തിൽ രേഖപ്പെടുത്തി.ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ, കൈലിയൻ എംബാപ്പെ തുടങ്ങിയ പ്രമുഖ ഗോൾ സ്‌കോറർമാരെ മറികടന്നാണ് ബെൻഫിക്കയുടെ 21 കാരനായ ഗോൺസാലോ റാമോസ് സ് ആദ്യ ഹാട്രിക്ക് നേടിയത്. ലോകകപ്പിലെ ഫലങ്ങൾ പോലെ തന്നെ 2022 ലോകകപ്പിലെ ആദ്യ ഹാട്രിക്കും തികച്ചും അപ്രതീക്ഷിതമായിരുന്നു.

സ്വിറ്റ്‌സർലൻഡിനെതിരെ 6-1ന്റെ തകർപ്പൻ ജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയത്.ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പകരക്കാരനായി 21 കാരനായ ഗോൺസാലോ റാമോസ് പോർച്ചുഗലിന്റെ ആദ്യ ഇലവനിൽ ഇടംപിടിച്ചു. മത്സരത്തിന്റെ 17, 51, 67 മിനിറ്റുകളിൽ ഗോളടിച്ച്‌ ഹാട്രിക് തികച്ച ഗോൺസാലോ റാമോസും ഞെട്ടിക്കുന്ന പ്രകടനം പുറത്തെടുത്തു. ഗോൺസലോ റാമോസിന്റെ ആദ്യ ലോകകപ്പ് തുടക്കം കൂടിയായിരുന്നു സ്വിറ്റ്സർലൻഡിനെതിരായ മത്സരം.

2002 ലോകകപ്പിൽ ജർമ്മനിക്കായി തന്റെ ആദ്യ ലോകകപ്പ് തുടക്കത്തിൽ മിറോസ്ലാവ് ക്ലോസെ ഹാട്രിക് നേടിയതിന് ശേഷം തന്റെ ആദ്യ ലോകകപ്പ് തുടക്കത്തിൽ തന്നെ ഹാട്രിക് നേടുന്ന ആദ്യ കളിക്കാരനായി റാമോസ് മാറി.ബ്രസീലിയൻ ഇതിഹാസം പെലെയ്ക്ക് ശേഷം ലോകകപ്പ് നോക്കൗട്ട് റൗണ്ട് മത്സരത്തിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായും അദ്ദേഹം മാറി.1990-ല്‍ തോമസ് സകുഹ്‌റാവിക്ക് ശേഷം ലോകകപ്പ് നോക്കൗട്ട് സ്‌റ്റേജില്‍ ഹാട്രിക്ക് തികയ്ക്കുന്ന താരമായും റാമോസ് മാറി. ലോകകപ്പ് നോക്കൗട്ട് സ്‌റ്റേജില്‍ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ പോര്‍ച്ചുഗീസ് താരമാണ് റാമോസ്. ഇതിന് മുന്നേ ഇതിഹാസതാരം യുസേബിയോയാണ് ഈ നേട്ടം കൈവരിച്ചത്.

1958 ലോകകപ്പിൽ ഫ്രാൻസിനെതിരെ ബ്രസീലിന്റെ 5-2 സെമിയിൽ ബ്രസീലിനായി ഹാട്രിക് നേടുമ്പോൾ പെലെയ്ക്ക് 17 വയസ്സും 244 ദിവസവുമായിരുന്നു പ്രായം. സ്വിറ്റ്‌സർലൻഡിനെതിരെ പോർച്ചുഗലിനായി ഹാട്രിക് നേടുമ്പോൾ റാമോസിന് 21 വയസ്സും 169 ദിവസവുമായിരുന്നു പ്രായം. ഇതോടെ ഫിഫ ലോകകപ്പ് ചരിത്രത്തിൽ നോക്കൗട്ട് മത്സരത്തിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി റാമോസ്. പോർച്ചുഗൽ ദേശീയ ടീമിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പകരം ഗോങ്കലോ റാമോസ് എത്തുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ.

21 കാരനായ യുവ സ്‌ട്രൈക്കർ 117-ാം മിനിറ്റിലാണ് റാമോസ് ഗോളടിക്ക് തുടക്കമിടുന്നത്. പെനാല്‍റ്റി ബോക്‌സിനുള്ളില്‍ നിന്ന് ഉഗ്രന്‍ ഇടങ്കാലന്‍ ഷോട്ടിലൂടെയാണ് റാമോസ് വലകുലുക്കിയത്. ഖത്തര്‍ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നായിരുന്നു അത്. 51-ാം മിനിറ്റില്‍ റാമോസ് മത്സരത്തിലെ തന്റെ രണ്ടാം ഗോള്‍ നേടി. വലത് വിങ്ങില്‍ നിന്നുള്ള ഡാലോയുടെ ക്രോസില്‍ നിന്ന് അനായാസം റാമോസ് ഗോളടിച്ചു. 67-ാം മിനിറ്റില്‍ ആ ബൂട്ടുകളില്‍ നിന്ന് മൂന്നാം ഗോളും പിറന്നു. ജാവോ ഫെലിക്‌സിന്റെ പാസ് സ്വീകരിച്ച റാമോസ് മികച്ചൊരു ചിപ്പിലൂടെ സ്വിസ് ഗോള്‍കീപ്പര്‍ സോമ്മറിനെ മറികടന്ന് പന്ത് വലയിലെത്തിച്ചു.55-ാം മിനിറ്റിൽ റാമോസിന്റെ ത്രൂ ബോളിൽ നിന്നാണ് റാഫേൽ ഗ്യുറേറോ പോർച്ചുഗലിന്റെ നാലാം ഗോൾ നേടിയത്.

Rate this post