അർജന്റീന ആരാധകർക്ക് സന്തോഷ വാർത്ത , വിരമിക്കൽ തീരുമാനത്തിൽ മാറ്റവുമായി ഡി മരിയ |Angel Di Maria

ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെതിരെയുള്ള കലാശ പോരാട്ടത്തിൽ അർജന്റീനയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് ഏഞ്ചൽ ഡി മരിയ.പരിക്ക് മൂലം ലോകകപ്പിനിടെ ബുദ്ധിമുട്ടിയ ഡി മരിയ കലാശ പോരാട്ടത്തില്‍ തിരിച്ചെത്തി മിന്നും പ്രകടനമാണ് പുറത്തെടുത്തത്.

ഡി മരിയയെ ബോക്സിൽ വീഴ്ത്തിയതിനാണ് മത്സരത്തിൽ അർജന്റീനക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചതും മെസ്സി അത് ഗോളാക്കി മാറ്റുകയും ചെയ്തു.അർജന്റീനയുടെ രണ്ടമത്തെ ഗോൾ മരിയയയുടെ ബൂട്ടിൽ നിന്നാണ് പിറന്നത്.ഒളിമ്പിക്‌സ് ഫൈനൽ, കോപ്പ അമേരിക്ക ഫൈനൽ, ഫൈനൽസിമ എന്നിവയിലും അർജന്റീനയ്‌ക്കായി ഡി മരിയ ഗോൾ നേടിയിരുന്നു.

ഈ വേൾഡ് കപ്പിന് മുന്നേ തന്റെ അർജന്റീന കരിയറിനെ കുറിച്ച് നിർണായകമായ ഒരു തീരുമാനം ഡി മരിയ എടുത്തിരുന്നു. അതായത് വേൾഡ് കപ്പിന് ശേഷം താൻ അർജന്റീനയുടെ ടീമിൽ ഉണ്ടാവില്ലെന്നും വിരമിക്കുമെന്നുമായിരുന്നു ഡി മരിയ തീരുമാനമെടുത്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാൽ വിരമിക്കൽ തീരുമാനം പിൻവലിച്ചിരിക്കുകയാണ് ഡി മരിയ.ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായി
കളിക്കണമെന്ന ആഗ്രഹത്താലാണ് മുൻ തീരുമാനം മാറ്റുന്നതെന്ന് ഡി മരിയ പറഞ്ഞു.

അർജന്റീന ദേശീയ ടീമിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് ഇപ്പോൾ ഡി മരിയ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ അത് പരമാവധി ആസ്വദിക്കാനാണ് താരത്തിന്റെ തീരുമാനം. അർജന്റീനയുടെ ഒരു ഭാഗ്യ താരം എന്നൊക്കെ വിശേഷിപ്പിക്കാൻ സാധിക്കുന്ന താരമാണ് ഡി മരിയ. കഴിഞ്ഞ മൂന്ന് ഫൈനലുകളിലും ഗോൾ നേടിക്കൊണ്ട് അർജന്റീനയെ കിരീടത്തിലേക്ക് നയിച്ച താരം കൂടിയാണ് ഡി മരിയ.

2008ൽ അർജന്റീനക്കായി അരങ്ങേറ്റം കുറിച്ചതിനു ശേഷം ടീമിന്റെ പ്രധാന താരമായി തുടരുന്ന ഏഞ്ചൽ ഡി മരിയ കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ അർജന്റീന കിരീടം നേടിയ മൂന്നു മത്സരങ്ങളിലും ഗോളുകൾ നേടിയിട്ടുണ്ട്. കോപ്പ അമേരിക്കയിൽ ബ്രസീലിനെതിരെ വിജയം നേടിയ ഒരേയൊരു ഗോൾ നേടിയ താരം ഫൈനലിസിമയിലും ലോകകപ്പിലും അതാവർത്തിച്ചു. ഈ ലോകകപ്പിൽ ഏഞ്ചൽ ഡി മരിയ നേടിയ ഒരേയൊരു ഗോളും ഫൈനലിലാണ് പിറന്നത്.

Rate this post