❝ ബാഴ്‌സക്ക് 😲 അപ്രതീക്ഷിത തിരിച്ചടി
⚽👊 കിരീട 🏆🤦‍♂️ സാധ്യത ഇനി ഇങ്ങനെ ❞

ലാ ലീഗയിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം മോഹിച്ചിറങ്ങിയ ബാർസലോണക്ക് അപ്രതീക്ഷിത തോൽവി. ഇന്ന് ക്യാമ്പ് നൗവിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബാഴ്സലോണ ഗ്രാനഡയോട് തോറ്റത്.ഇതോടെ ലാലിഗ നേടാം എന്ന ബാഴ്സ സ്വപ്നങ്ങൾക്ക് തിരിച്ചടിയായി.ലാലിഗയിൽ ഒന്നാം സ്ഥാനത്ത് എത്താമായിരുന്ന ബാഴ്സലോണ തോൽവിയോടെ മൂന്നാം സ്ഥാനത്ത് തന്നെ തുടരും. ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷം രണ്ടു ഗോളുകൾ വഴങ്ങിയായിരിക്കുന്നു ബാഴ്സയുടെ അട്ടിമറി പരാജയം.

ക്യാമ്പ്നുവിൽ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ലീഡ് എടുക്കാൻ ബാഴ്സലോണക്ക് ആയി.23ആം മിനുട്ടിൽ മെസ്സി ആണ് ബാഴ്സലോണക്ക് ലീഡ് നൽകിയത്. ഗ്രീസ്മന്റെ മനോഹരമായ അസിസ്റ്റിൽ നിന്നായിരുന്നു മെസ്സിയുടെ ഗോൾ. പകുതി സമയത്തിന് തൊട്ടുമുമ്പ് ബാഴ്‌സയുടെ ലീഡ് ഇരട്ടിയാക്കാനുള്ള മികച്ചൊരു അവസരം മെസ്സിക്ക് നഷ്ടമായി, ആദ്യ പകുതിയിൽ ആ ലീഡിൽ നിൽക്കാൻ ബാഴ്സലോണക്ക് ആയി. രണ്ടാം പകുതിയുടെ തുടക്കത്തിൽ അന്റോയിൻ ഗ്രീസ്മാൻ ലീഡ് നേടാൻ അവസരം ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കനായില്ല. 53 ആം മിനുട്ടിൽ സെർജി റോബർട്ടോയുടെ വോളി ബാറിന് മുകളിലൂടെ പോയി.


63ആം മിനുട്ടിൽ മാചിസിലൂടെ ഗ്രാനഡ സമനില നേടി.മികച്ച ടീം പ്ലേയിൽ നിന്നുള്ള ഗോളായിരുന്നു ഇത്. ഗോളിന് ശേഷം, ബാഴ്സ ബോസ് റൊണാൾഡ് കോമാൻ റഫറിയോട് മോശമായി പെരുമാറിയതിന് ചുവപ്പ് കാർഡ് ലഭിക്കുകയും ചെയ്തു.79ആം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്ന് അഡ്രിയാൻ മാരിൻ കൊടുത്ത ക്രോസിൽ നിന്ന് ഒരു ഗംഭീര ഹെഡറിലൂടെ മൊലിന ആണ് ഗ്രാനഡക്ക് ലീഡ് നൽകിയത്. 39കാരനായ താരം ഈ ഗോളോടെ ബാഴ്സലോണക്ക് എതിരെ ഗോളടിക്കുന്ന പ്രായം കൂടിയ താരമായി മാറി. സമനിലക്കായി ബാഴ്സ കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ഇന്ന് വിജയിച്ചിരുന്നു എങ്കിൽ ബാഴ്സലോണക്ക് ലീഡ് ഒന്നാമത് എത്താമായിരുന്നു. ഈ പരാജയം ലാലിഗ കിരീട പോരാട്ടം വീണ്ടും പ്രവചിക്കാൻ കഴിയാത്ത രീതിയിലാക്കി.ഈ പരാജയത്തോടെ ബാഴ്സലോണയെ 71 പോയിന്റുമായി രണ്ടാമത് നിൽക്കുകയാണ്. മൂന്നാമതുള്ള റയലിനും 71 പോയിന്റാണ്‌. 73 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡ് ആണ് ഇപ്പോഴും ഒന്നാമത് ഉള്ളത്. ഇനി 5 മത്സരങ്ങൾ മാത്രമെ ലീഗിൽ അവശേഷിക്കുന്നുള്ളൂ. ലാലിഗ ടോപ് 3യിലെ മൂന്ന് പേരും അവസാന മത്സരങ്ങളിൽ പോയിന്റ് നഷ്ടപ്പെടുത്തി.

പോയിന്റ് പട്ടികയിലെ ആദ്യ നാല് സ്ഥാനക്കാർക്കും ഇനി അഞ്ചു മത്സരങ്ങളാണ് കളിക്കാനുളളത്. നാലാം സ്ഥാനക്കാരായ സേവിയയും ഒന്നാം സ്ഥാനക്കാരായ അത്ലറ്റികോ മാഡ്രിഡും തമ്മിൽ മൂന്നു പോയിന്റ് വ്യത്യാസം മാത്രമാണുള്ളത്. അഞ്ചു മത്സരങ്ങളിൽ രണ്ടു ഹോം മത്സരങ്ങളും മൂന്നു എവേ മത്സരങ്ങളും ബാഴ്സക്ക് കളിക്കേണ്ടതുണ്ട്. മൂന്നാം തീയതി ശക്തരായ വലൻസിയയെ നേരിടേണ്ടണ്ട ബാഴ്സക്ക് എട്ടാം തീയതിയിൽ നിർണായക പോരാട്ടത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടണം.അവസാന മൂന്നു മത്സരങ്ങൾ സെൽറ്റ വീഗൊ ,ലെവന്റ ,ഐബർ എന്നിവരാണ് ബാഴ്സയുടെ എതിരാളികൾ .

റയലിനാവട്ടെ പത്താം തീയതി നടക്കുന്ന പോരാട്ടത്തിൽ നാലാം സ്ഥാനക്കാരായ സെവിയ്യയെയും 16 ആം തീയതി അത്ലറ്റികോ ബിൽബാവോയെയും നേരിടണം. ഇനിയുള്ള മത്സരങ്ങളിൽ അത്ലറ്റികോ മാഡ്രിഡിന്റെ ജയാ പരാജയങ്ങൾ അനുസരിച്ചായിരിക്കും ബാഴ്സയുടെയും റയലിന്റെയും കിരീട സാദ്ധ്യതകൾ. ബാഴ്സയ്ക്കും റയലിനും ശക്തമായ വെല്ലുവിളിയുമായി സെവിയ്യ പുറകെ തന്നെയുണ്ട്.