❝വലങ്കാലൻ ⚽👑 മെസ്സി❞ എന്ന പേരുവീണ പ്രീമിയർ ലീഗിലെ ആ 25 ⚽👌കാരൻ… ഡ്രിബ്ലിങ് | വേഗത | സ്ഥിരത അതാണിവന്റെ മെയ്ൻ

ഒരു കാലത്തും പ്രതിഭകൾക്ക് പഞ്ഞമില്ലാതെ ഇംഗ്ലണ്ടിൽ നിന്നും ഉയർന്നു വന്ന യുവ പ്രതിഭയാണ് ആസ്റ്റൺ വില്ല താരം ജാക്ക് ഗ്രീലിഷ്. പോൾ സ്കോൾസിനും, ലാംപാർടിനും, ജറാർഡിനും ശേഷം ഇംഗ്ലീഷ് ഫുട്ബോളിലെ ഏറ്റവു മികച്ച മിഡ്ഫീൽഡറാണ് ഈ 25 കാരൻ. മൂന്നു സീസണുകൾക്കു ശേഷം 2019 ൽ ആസ്റ്റൺ വില്ലയെ പ്രീമിയർ ലീഗിലേക്ക് തിരികെയെത്തിച്ച ഗ്രീലിഷ് കഴിഞ്ഞ രണ്ടു സീസണുകളിലായി ലീഗിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അറ്റാക്കിങ് മിഡ്ഫീൽഡറായും,വിങ്ങറായും ഒരു പോലെ തിളങ്ങുന്ന ഗ്രീലീഷിനെ സ്വന്തമാക്കാൻ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡും,ലിവർപൂളും,ആഴ്സണലും പിന്നാലെ തന്നെയുണ്ട്.

ഈ പ്രീമിയർ ലീഗ് സീസണിൽ 23 മത്സരങ്ങളിൽ നിന്നും 6 ഗോളും 10 അസിസ്റ്റുമായി മുന്നിൽ നിന്നും നയിച്ച ഗ്രീലിഷ് ആസ്റ്റൺ വില്ലയെ ആദ്യ പത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ്.പ്രീമിയർ ലീഗിൽ മികച്ച ഫോമിൽ കളിക്കുമ്പോളാണ് ഗ്രീലിഷിനു പരിക്കേൽക്കുന്നത്. ഫെബ്രുവരി 13 ന് ബ്രൈട്ടനെതിരെയുള്ള മത്സരത്തിന് ശേഷം കഴിഞ്ഞ ദിവസം എവർട്ടനെതിരെ ഗോൾ രഹിത സമനിലയായ് മത്സരത്തിലാണ് പകർക്കകാരനായി താരം മൈതാനത്തിറങ്ങിയത്. പരിക്ക് ഇല്ലാത്ത ഒരു സീസണാണെങ്കിൽ മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡി ബ്രൂയിനും സുനൈറ്റഡ്‌ താരം ബ്രൂണോ ഹെർണാണ്ടസിനുമൊപ്പം പി‌എഫ്‌എ പ്ലെയർ ഓഫ് ദ ഇയർ നേടാൻ കഴിവുള്ള താരമായിരുന്നു. എന്നാൽ പരിക്ക് ഒരു വില്ലനായി ഗ്രീലീഷിന്റെ കരിയറിലെത്തി. ക്യാപ്റ്റന്റെ അഭാവത്തിൽ 12 മത്സരങ്ങൾ കളിച്ച വില്ലക്ക് മൂന്നു മത്സരങ്ങളിൽ മാത്രമാണ് ജയിക്കാനായത്. ആറു മത്സരങ്ങളിൽ തോൽവിയറിയുകയും ചെയ്തു.

കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിൽ 36 മത്സരങ്ങളിൽ നിന്നും 8 ഗോളും 6 അസിസ്റ്റുമായി ലീഗിലെ മികച്ച മിഡ് ഫീൽഡർമാരിൽ ഒരാളായി തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷം യുവ മിഡ്ഫീൽഡറെ തേടി ഇംഗ്ലണ്ട് ദേശീയ ടീമിന്റെ വിളിയും വന്നു.ഈ സീസണിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഗ്രീലീഷിനെ മെസ്സിയുമായാണ് ആസ്റ്റൺ വില്ല കീപ്പർ മാർട്ടിനെസ് താരതമ്യപ്പെടുത്തുന്നത്.


നിലവിലെ ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച താരമാന്നെനും റൈറ്റ് ഫൂട്ടേഡ്‌ മെസ്സി എന്നാണ് ഗോൾ കീപ്പർ താരത്തെ വിശേഷിപ്പിച്ചത്. ദേശീയ ടീമിൽ മെസ്സിയുടെ സഹതാരമായ മാർട്ടിനെസിന്റെ അഭിപ്രായത്തിൽ പരിശീലനത്തിലും ,കളിക്കളത്തിലും ഗ്രീലിഷിൽ മെസ്സിയെ കാണാമെന്നും , അവരെ ആർക്കും തൊടാൻ സാധിക്കില്ലെന്നും എല്ലാവരെയും മറികടന്നു മുന്നേറാനാണ് ഇരു താരങ്ങളും ആഗ്രഹിക്കുന്നതെന്നും അര്ജന്റീന ഗോൾകീപ്പർ പറഞ്ഞു.

പന്തിൽമേലുള്ള മികച്ച നിയന്ത്രണവും, വേഗതയും, ഡ്രിബ്ലിങ്ങും, ലോങ്ങ് റേഞ്ചിൽ നിന്നും ഗോൾ നേടാനുള്ള കഴിവും,ഒരു പ്ലെ മേക്കറുടെ ചടുലതയും എല്ലാം ചേർന്ന മിഡ്ഫീൽഡർ ജനറലാണ് ഗ്രീലിഷ്. പന്ത് കൈവശം വെക്കുമ്പോൾ വലതു കാലുള്ള മെസ്സിയെ കാണുന്നുവെന്നാണ് ഗ്രീലീഷിന്റെ ടീമംഗളുടെ അഭിപ്രായം. അണ്ടർ 17 ,18 ,21 ൽ അയർലൻഡിന് വേണ്ടി ജേഴ്സി അണിഞ്ഞ ഗ്രീലിഷ് 2016 ൽ ഇംഗ്ലണ്ട് അണ്ടർ 21 ടീമിൽ ഇടം നേടി. 2020 ൽ പ്രീമിയർ ലീഗിലെ മികച്ച പ്രകടനങ്ങൾ ഇംഗ്ലീഷ് പരിശീലകൻ ഗാരെത്ത് സൗത്ത്ഗേറ്റിന്റെ ശ്രദ്ധയിൽ പെടുകയും ഇംഗ്ലീഷ് ദേശീയ ടീമിൽ അരങ്ങേറുകയും ചെയ്തു.

വരുന്ന യൂറോ കപ്പിലും , വേൾഡ് കപ്പിലും ഇംഗ്ലീഷ് ടീമിന്റെ പ്രതീക്ഷയായ താരത്തിന്റെ സ്ഥിരതയാർന്ന പ്രകടനങ്ങൾ അതിനു വിശ്വാസതയേകുന്നു.പരിക്ക് മൂലം നീണ്ട കളം പുറത്തിരിക്കേണ്ടി വന്നെങ്കിലും യൂറോ കപ്പിനുള്ള ഇംഗ്ലണ്ട് ടീമിൽ ഗ്രീലീഷിന്റെ സാനിധ്യം ഉറപ്പിക്കാവുന്നതാണ്. ആസ്റ്റൺ വില്ലയുടെ അക്കാദമിയുടെ വളർന്നു വന്ന ഗ്രീലിഷ് വില്ലക്കായി പ്രീമിയർ ലീഗിൽ 185 മത്സരങ്ങളിൽ നിന്നും 25 ഗോളുകൾ നേടിയിട്ടുണ്ട്. പ്രീമിയർ ലീഗിൽ ഈ സീസണിൽ 23 മത്സരങ്ങളിൽ ഗ്രീലീഷിന്റെ ശരാശരി റേറ്റിംഗ് 7 .73 ഉം പൂർത്തിയാക്കിയ പാസുകൾ 84 % ആണ്.

ഈ സീസണിൽ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ച താരമാണ് ഗ്രീലിഷ് 75 അവസരങ്ങളാണ് ഒരുക്കിയത്.കഴിഞ്ഞ സീസണിന്റെ തുടക്കം മുതൽ ജാക്ക് ഗ്രീലിഷ് പ്രീമിയർ ലീഗിൽ 166 അവസരങ്ങൾ സൃഷ്ടിച്ചു, സിറ്റിയുടെ കെവിൻ ഡി ബ്രൂയിൻ മാത്രമാണ് ഗ്രീലീഷിനെക്കാൾ കൂടുതൽ അവസരം സൃഷ്ടിച്ചത്.