❝ ബാഴ്സലോണ വിട്ടാൽ എവിടെ പോകും?, ഉറച്ച തീരുമാനവുമായി
ആന്റോയിൻ ഗ്രീസ്മാൻ❞

2019-ലാണ് ​ഗ്രീസ്മെൻ ബാഴ്സലോണയിലെത്തുന്നത്. ആദ്യ സീസണിൽ പ്രതീക്ഷിച്ചപോലെ മികച്ച പ്രകടനം നടത്താൻ ​ഗ്രീസ്മെനായില്ല. എന്നാൽ കഴിഞ്ഞ സീസണിൽ ക്ലബിനായി മിന്നുന്ന പ്രകടനമാണ് ഈ ഫ്രഞ്ച് മുന്നേറ്റതാരം നടത്തിയത്. കഴിഞ്ഞ സീസണിൽ ആകെ 51 മത്സരങ്ങൾ കളിച്ച ​ഗ്രീസ്മെൻ 20 ​ഗോളുകൾ നേടി. എന്നാൽ ബാഴ്സ വിടുന്നതിനെ കുറിച്ചും പുതിയ ക്ലബ് തെരെഞ്ഞെടുക്കുന്നതിനെക്കുറിച്ചുള്ള തീരുമാനം എടുത്തിരിക്കുകയാണ് ഫ്രഞ്ച് സ്‌ട്രൈക്കർ.ലെ ഫിഗാരോ പെർ ഗോളിനോടണ് തന്റെ ഭാവിയെകുറിച്ച് അഭിപ്രായം പറഞ്ഞത്.

സ്പാനിഷ് സൂപ്പർക്ലബ് ബാഴ്സലോണയുമായുള്ള കരാർ അവസാനിച്ചശേഷം അമേരിക്കൻ മേജർ ലീ​ഗ് സോക്കറിൽ കളിച്ചേക്കുമെന്ന് സൂചന നൽകി സൂപ്പർതാരം അന്റോയിൻ ​ഗ്രീസ്മെൻ. നിലവിൽ യൂറോ കപ്പ് കളിക്കുന്ന ഫ്രഞ്ച് ടീമിനെ പ്രധാന താരമായ മുപ്പതുകാരനായ ​ഗ്രീസ്മാന് ബാഴ്സയിൽ മൂന്നു വർഷം കൂടി കരാർ ബാക്കിയുണ്ട്.

“ഇനിയും മൂന്ന് വർഷം കൂടിയുണ്ട്, ബാഴ്സയുമായുള്ള എന്റെ കരാറവസാനിക്കുന്നത് 2024 ജൂണിലാണ്, യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് ചേക്കേറാൻ അനുയോജ്യമായ സമയമാണത് എന്നാണ് ഞാൻ കരുതുന്നത്, അമേരിക്കയിൽ കരിയർ അവസാനിപ്പിക്കണമെന്നാണ് എന്റെ ആ​ഗ്രഹം, എന്നാൽ വെറുതെ അവിടെ വന്ന് കളിച്ചുപോകാൻ ഞാൻ താൽപര്യപ്പെടുന്നില്ല, അവിടെ ഏറ്റവും മികച്ച പ്രകടനം നടത്താനും കിരീടമുയർത്താനുമാണ് ഞാൻ ആ​ഗ്രഹിക്കുന്നത്”, ​ഗ്രീസ്മാൻ പറഞ്ഞു.

“ഞാൻ ആ രാജ്യത്തെ സ്നേഹിക്കുന്നു, സംസ്കാരം, എൻ‌ബി‌എ, സാഹസികതയ്ക്കുള്ള ആഗ്രഹം എന്നെ ആകർഷിക്കുന്നു, എന്റെ കരിയർ അവിടെ അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ ഇപ്പോഴും പിച്ചിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും എം‌എൽ‌എസ് നേടുകയും ചെയ്യുക ” ഗ്രീസ്മാൻ കൂട്ടിച്ചേർത്തു. സൂപ്പർ താരം മെസ്സിയും മേജർ ലീഗ് സോക്കറിലേക്ക് ചേക്കേറും എന്ന വാർത്തകളും പുറത്തു വന്നിരുന്നു.

ലിഗയിൽ ബാഴ്‌സയുടെ രണ്ടാമത്തെ ടോപ് സ്‌കോററായിരുന്നു ഗ്രീസ്മാൻ.
മുൻ റയൽ സോസിഡാഡ്, അറ്റ്ലെറ്റിക്കോ മാഡ്രിഡ് താരം 13 ഗോളുകളാണ് നേടിയത് .ചാമ്പ്യൻസ് ലീഗിൽ രണ്ട് ഗോളുകളും കോപ ഡെൽ റേയിൽ മൂന്ന് ഗോളുകളും നേടി.കോപ ഡെൽ റേ ഫൈനലിൽ അത്‌ലറ്റിക് ക്ലബിനെ 4-0 ന് പരാജയപ്പെടുത്തിയ മത്സരത്തിലും ഗ്രീസ്മാൻ ഗോൾ നേടി.

Rate this post