
‘കോലിക്ക് മറുപടിയുമായി ഗിൽ’ : ഗുജറാത്തിനോട് തോറ്റ് പ്ലെ ഓഫ് കാണാതെ ആർ സി ബി പുറത്ത്
ബാംഗ്ലൂരിനെ പ്ലേയോഫിന് പുറത്തേക്ക് തള്ളിയിട്ട് ഗുജറാത്ത് ടൈറ്റൻസ്. നിർണായകമായ മത്സരത്തിൽ ആറു വിക്കറ്റുകൾക്ക് ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയാണ് ഗുജറാത്ത് വിജയം കണ്ടത്. ഗുജറാത്തിന്റെ ഈ വിജയത്തോടെ മുംബൈ ഇന്ത്യൻസ് പ്ലേയോഫിൽ എത്തിയിട്ടുണ്ട്. ഇതോടെ പ്ലേയോഫ് ചിത്രം പൂർണ്ണമായും വ്യക്തമായി. ഗുജറാത്ത് ടൈറ്റൻസ്, ചെന്നൈ സൂപ്പർ കിങ്സ്, ലക്നൗ സൂപ്പർ ജയന്റ്സ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകളാണ് പ്ലേയോഫിൽ സ്ഥാനം നേടിയിരിക്കുന്നത്. പ്ലേയോഫിലെ ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിങ്സിനെയാണ് നേരിടുന്നത്. ലക്നൗവും മുംബൈയും എലിമിനേറ്ററിൽ ഏറ്റുമുട്ടും.
മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടിയ ഗുജറാത്ത് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവർ മുതൽ അടിച്ചു തകർക്കുന്ന വിരാട് കോഹ്ലിയെയാണ് മത്സരത്തിൽ കണ്ടത്. 19 പന്തുകളിൽ 28 റൺസ് നേടിയ ഡുപ്ലസി തുടക്കത്തിലെ മടങ്ങിയെങ്കിലും, മത്സരം വിട്ടു നൽകാൻ കോഹ്ലി തയ്യാറായില്ല. അതിവിദഗ്ധമായ രീതിയിൽ ഗുജറാത്ത് ബോളർമാരെ തകർത്തടിക്കാൻ വിരാട് കോഹ്ലിക്ക് സാധിച്ചു. മത്സരത്തിൽ 61 പന്തുകളില്‍ 101 റൺസാണ് കോഹ്ലി നേടിയത്. 13 ബൗണ്ടറികളും ഒരു സിക്സറും ഇന്നിങ്സിൽ ഉൾപ്പെട്ടു. മറ്റു ബാറ്റർമാർ പരാജയപ്പെട്ടപ്പോഴും ഒരു സൈഡിൽ ആക്രമണം അഴിച്ചുവിടുകയായിരുന്നു കോഹ്ലി. ഇങ്ങനെ നിശ്ചിത 20 ഓവറുകളിൽ 197 റൺസ് നേടാൻ ബാംഗ്ലൂരിന് സാധിച്ചു.

മറുപടി ബാറ്റിഗിൽ ഗുജറാത്തിന് അത്ര ശുഭകരമായ തുടക്കമായിരുന്നില്ല ലഭിച്ചത്. തുടക്കത്തിൽ തന്നെ അവരുടെ ഓപ്പണർ സ്വാഹയെ(12) ഗുജറാത്തിന് നഷ്ടമായി. ശേഷം ശുഭ്മാൻ ഗില്ലും വിജയ് ശങ്കറും(53) ചേർന്ന ഗുജറാത്തിനെ കൈപിടിച്ചു കയറ്റുകയായിരുന്നു. ഇരുവരും ചെന്ന് രണ്ടാം വിക്കറ്റിൽ തരക്കേടില്ലാത്ത ഒരു കൂട്ടുകെട്ട് ഗുജറാത്തിനായി കെട്ടിപ്പടുത്തു. രണ്ടാം വിക്കറ്റിൽ 123 റൺസ് ആണ് ഇരുവരും ചേർന്ന് കെട്ടിപ്പടുത്തത്. എന്നാൽ വിജയ് ശങ്കർ പുറത്തായതോടെ ബാംഗ്ലൂർ മത്സരത്തിലേക്ക് തിരികെയെത്തി. നാലാമനായിറങ്ങിയ ഷാനകയേയും പൂജ്യനായി മടക്കാൻ ബാംഗ്ലൂരിന് സാധിച്ചു.
Superheroes. Magicians. Monsters. You call them Avengers, we call them Mumbai Indians. 🦹♂️
— Mumbai Indians (@mipaltan) May 21, 2023
Playoffs, here we come. 👊#OneFamily #MIvSRH #MumbaiMeriJaan #MumbaiIndians #TATAIPL #IPL2023 pic.twitter.com/478KvXswYC
ശേഷം 6 റൺസെടുത്ത മില്ലറെ സിറാജ് മടക്കിയതോടെ ഗുജറാത്ത് പതറുകയായിരുന്നു. അവസാന രണ്ട് ഓവറുകളിൽ 19 റൺസായിരുന്നു ഗുജറാത്ത് വിജയിക്കാൻ വേണ്ടിയിരുന്നത്. ശേഷം പത്തൊമ്പതാം ഓവറിൽ ഹർഷൽ പട്ടെലിനെതിരെ ഗിൽ നിറഞ്ഞാടി. ഇതോടെ ഗുജറാത്തിന്റെ വിജയലക്ഷ്യം അവസാന ഓവറിൽ 8 റൺസായി കുറഞ്ഞു.എന്നാൽ അവസാന ഓവറിൽ ശുഭ്മാൻ ഗിൽ സിക്സർ പറത്തി സെഞ്ചുറി നേടി ഗുജറാത്തിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ഗില്‍ മത്സരത്തിൽ 52 പന്തുകളിൽ 104 റൺസാണ് നേടിയത്.