ചാമ്പ്യൻസ് ലീഗിൽ പെപ് ഗാർഡിയോളയുടെ ടീമുകൾക്കെതിരെ ലയണൽ മെസ്സി പ്രകടനം

ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന പോരാട്ടമാണ് ചൊവ്വാഴ്ച രാത്രി ചാമ്പ്യൻസ് ലീഗിൽ നടക്കാൻ പോകുന്നത്. ഫുട്ബോൾ ലോകത്തെ രണ്ടു സമ്പന്ന ക്ലബ്ബുകളായ പാരീസ് സെന്റ്-ജർമെയ്നും (പിഎസ്ജി) മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ നേർക്ക് നേർ ഏറ്റുമുട്ടും.2008 മുതൽ 2012 വരെ ബാഴ്‌സലോണയിൽ നടന്ന നാല് സീസണുകളിൽ ബാഴ്സലോണയുടെ പരിശീലകനായിരുന്ന പെപ് ഗാർഡിയോള വീണ്ടും ലയണൽ മെസ്സിയുമായി നേർക്ക് നേർ വരികയുമാണ്.അതിനുശേഷം 2013 മുതൽ 2016 വരെ പെപ് ബയേൺ മ്യൂണിക്കിനെയും 2016 മുതൽ മാഞ്ചസ്റ്റർ സിറ്റിയെയും പരിശീലിപ്പിക്കുകയാണ് ഗാർഡിയോള.മറുവശത്ത് മെസ്സിയാവട്ടെ 20 വർഷത്തെ സേവനത്തിനു ശേഷം ബാഴ്സലോണ വിട്ടിരിക്കുകയാണ്.

മൂന്ന് ലാ ലിഗകളും രണ്ട് യുവേഫ ചാമ്പ്യൻസ് ലീഗ് ട്രോഫികളും ഉൾപ്പെടുന്ന 14 കിരീടങ്ങൾ കാറ്റലോണിയൻ ഭീമന്മാർക്കൊപ്പം ഗാർഡിയോള-മെസ്സി കൂട്ട്കെട്ട് നേടിയിട്ടുണ്ട്.ആദ്യകാലങ്ങളിൽ മെസ്സിയുടെ വളർച്ചയിൽ പെപ്പിന്റെ സ്വാധീനം വളരെ വലുത് തന്നെയായിരുന്നു. ഒരു അപ്രന്റീസ് തന്റെ മുൻ മേധാവിയെ ഒരിക്കൽ കൂടി എങ്ങനെ അഭിമുഖീകരിക്കുന്നു എന്നത് പോലെയാണ് മെസ്സി ഗാർഡിയോള പോരാട്ടത്തെ കാണാൻ സാധിക്കുന്നത്.ലയണൽ മെസ്സി മുമ്പ് നാല് തവണ ഒരു പെപ് ഗാർഡിയോള ടീമിനെതിരെ കളിച്ചിട്ടുണ്ട്, കൂടാതെ ഒരു മത്സരം ഒഴികെ ഓരോ മത്സരത്തിലും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

2014/15 ചാമ്പ്യൻസ് ലീഗിലെ സെമി ഫൈനലിൽ ബുണ്ടസ്ലിഗ ഭീമന്മാർക്കെതിരെ കളിക്കുമ്പോൾ, മെസ്സി ഹോം ലെഗിൽ ഒരു ബ്രേസ് നേടി ബാഴ്സലോണയെ 3-0 ന് വിജയിപ്പിച്ചു. അതേസമയം, എവേ ലെഗിൽ സമാനമായ പ്രകടനം ആവർത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല ബാഴ്സലോണ 3-2 ന് പരാജയപ്പെടുകയും ചെയ്തു.യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ 2016-17 സീസണിൽ പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി ടീമിനെതിരെ മെസ്സിയുടെ പ്രകടനം കൂടുതൽ മികച്ചതായിരുന്നു. ആറ് തവണ ബാലൺ ഡി ഓർ നേടിയ നൗ ക്യാംപിൽ ഹാട്രിക്ക് നേടി ബാർസ സിറ്റിയെ 4-0 ന് തോൽപ്പിച്ചു. പിന്നീട് ഇത്തിഹാദ് സ്റ്റേഡിയത്തിൽ പോയി ഒരു ഗോൾ നേടിയെങ്കിലും മത്സരത്തിൽ പരാജയപെട്ടു. നാല് മത്സരങ്ങളിൽ പെപ് ടീമിനെതിരെ ആറ് ഗോളുകളാണ് മെസ്സി നേടിയിട്ടുള്ളത്. നാളെ ഇരു ടീമുകളും നേർക്ക് നേർ ഏറ്റുമുട്ടുമ്പോൾ എല്ലാവരുടെയും ശ്രദ്ധ മെസ്സിയിൽ തന്നെയാണ്.


പിഎസ്ജി : കീലർ നവാസ്; അക്രഫ് ഹക്കിമി, മാർക്വിൻഹോസ്, പ്രസ്നെൽ കിമ്പെംബെ, നൂനോ മെൻഡസ്; ഇദ്രിസ ഗുവേ, ലിയാൻഡ്രോ പരേഡസ്, ആൻഡർ ഹെരേര; ലയണൽ മെസ്സി, നെയ്മർ, കൈലിയൻ എംബാപ്പെ.
മാൻ സിറ്റി : എഡേഴ്സൺ, കൈൽ വാക്കർ, റൂബൻ ഡയസ്, ജോൺ സ്റ്റോൺസ്, ജോവോ കാൻസലോ, ബെർണാഡോ സിൽവ, റോഡ്രി, കെവിൻ ഡി ബ്രൂയിൻ; ജാക്ക് ഗ്രീലിഷ്, ഫെറാൻ ടോറസ്, റഹീം സ്റ്റെർലിംഗ്

Rate this post