
ഐപിഎല്ലിൽ ഒരു അഫ്ഗാൻ കളിക്കാരന്റെ ഏറ്റവും ഉയർന്ന സ്കോർ രേഖപ്പെടുത്തി റഹ്മാനുള്ള ഗുർബാസ്
ഈഡൻ ഗാർഡൻസിൽ തന്റെ മുൻ ടീമായ ഗുജറാത്ത് ടൈറ്റൻസിനെതിരെ 39 പന്തിൽ 81 റൺസ് നേടിയ ശേഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ റഹ്മാനുള്ള ഗുർബാസ് ഐപിഎല്ലിൽ ഒരു അഫ്ഗാനിസ്ഥാൻ കളിക്കാരന്റെ ഏറ്റവും ഉയർന്ന സ്കോർ രേഖപ്പെടുത്തി.
ജേസൺ റോയിക്ക് പകരം കെകെആറിന് വേണ്ടി ഇന്നിംഗ്‌സ് ഓപ്പൺ ചെയ്ത ഗുർബാസ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്.ആർസിബിയ്‌ക്കെതിരായ മത്സരത്തിൽ 57 റൺസ് നേടി മികവ് തെളിയിച്ച അഫ്ഗാൻ താരം ഇന്നത്തെ മത്സരത്തിൽ 39 ബോളിൽ അഞ്ചു ബൗണ്ടറിയും 7 സിക്സുമടക്കം 81 റൺസാണ് എടുത്തത്.ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ രണ്ടാം ഓവറിൽ രണ്ട് സിക്സുകൾ അടിച്ചാണ് വലംകൈയ്യൻ ബാറ്റിംഗ് ആരംഭിച്ചത്.

21-കാരൻ തന്റെ സഹ നാട്ടുകാരായ റാഷിദ് ഖാൻ, നൂർ അഹമ്മദ് എന്നിവർക്കെതിരെയും മികവ് പുലർത്തി. അവസാനം നൂർ അഹ്മദിന്റെ പന്തിൽ റഷീദ് ഖാന് ക്യാച്ച് കൊടുത്താണ് ഗുർബാസ് പുറത്തായത്.മത്സരത്തിൽ 20 ഓവർ പൂർത്തിയായപ്പോൾ കൊൽക്കത്ത 7 വിക്കറ്റിന് 179 റൺസാണ് എടുത്തത്. ഗുർബാസിനു പുറമെ അവസാന ഓവറുകളിൽ വേഗത്തിൽ സ്കോർ ചെയ്ത ആന്ദ്രേ റസ്സൽ 19 പന്തിൽ നിന്നും മൂന്നു സിക്‌സും രണ്ടു ബൗണ്ടറിയും സഹിതം 34 റണ്സെടുത്ത് അവസാന പന്തിൽ ഷമിക്ക് വിക്കറ്റ് നൽകി പുറത്തായി.

ഓപ്പണർ ജഗദീശനും റിങ്കു സിംഗും 19 റൺസ് വീതമെടുത്തു. ഗുജ്‌റാത്തിനായി ഷമി മൂന്നും ലിറ്റിൽ നൂർ എന്നിവർ രണ്ടു വീതം വിക്കറ്റും നേടി.അഫ്ഗാൻ താരം നൂർ അഹമ്മദ് നാല് ഓവറിൽ വെറും 21 റൺസ് വഴങ്ങയാണ് രണ്ടു വിക്കറ്റ് വീഴ്ത്തിയത്.