ഗുരീന്ദർ സിങ് , പഞ്ചാബിന്റെ ശൗര്യം

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓപ്പോസിറ്റ് ഹിറ്റർമാരിൽ (യൂണിവേഴ്സൽ ) ഒരാളാണ് പഞ്ചാബ് പോലീസിന്റെ ഇന്ത്യൻ താരം ഗുരീന്ദർ സിംഗ്.പഞ്ചാബിലെ മോഹലിയിൽ അമർജിത് സിങിന്റെയുംജസ്‌വീന്ദർ കൗറിന്റെയും മകനായി മോനി എന്ന ഗുരീന്ദർ ജനിച്ചത് .പഞ്ചാബ് പോലീസ് താരം ആയ അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് മനീന്ദർ കൗർ,മകന്റർ പേര് അഹെമൊത് സിങ്അ എന്നുമാണ്.ഇന്ത്യക്കു വേണ്ടി നിരവധി മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത ഗുരീന്ദറിന്റെ പ്രകടനം പരിശോധിക്കാം.


2005ഏഷ്യൻ യൂത്ത് വെങ്കലം,2006 പ്രെസിഡന്റസ് വോളി കപ്പ് കസക്കിസ്ഥാൻ വെങ്കലം,2006 ഇന്റർനാഷണൽ വോളീബോൾ ടൂർണമെന്റ് ഇറ്റലി വിന്നേഴ്‌സ്,2006 ജൂനിയർ ഏഷ്യൻ ചാംപ്യൻഷിപ് ഇറാൻ വെങ്കലം.2008 ജൂനിയർ ഏഷ്യൻ ചാംപ്യൻഷിപ് ഇറാൻ നാലാം സ്ഥാനം ,2009 ജൂനിയർ വേൾഡ് കപ്പ് നാലാം സ്ഥാനം.2010 സെൻട്രൽ ഏഷ്യൻ സീനിയർ ചാംപ്യൻഷിപ് കൊൽക്കത്ത സിൽവർ.2010 ഏഷ്യൻ ഗെയിംസ് ചൈന .2010 ഏഷ്യകപ്പ് വോളീബോൾ ചാംപ്യൻഷിപ് വെങ്കലം.2011 പ്രസിഡന്റ് വോളി കപ്പ് അൽമാട്ടി വെങ്കലം.2012 ചൈന ചലഞ്ച ടൂർണമെന്റ് സിൽവർ.2012 ഏഷ്യൻ സോണൽ ക്വാളിഫയിങ് മാച്ച് ഫോർ വേൾഡ് ഗോൾഡ്‌.2012 ജർമനിയിൽ വച്ചു നടന്ന 5മെൻസ് ഒളിമ്പിക് ക്വാളിഫിക്കേഷൻ ടൂർണമെന്റ് പങ്കെടുത്ത ഇന്ത്യൻ ടീം അംഗം.2012 എവിസി കപ്പ് വിയറ്റ്നാം നാലാം സ്ഥാനം ,2013 സീനിയർ ഏഷ്യൻ ചാംപ്യൻഷിപ് ദുബായ്.2013 ചലഞ്ചർ ടൂർണമെന്റ് ചൈന സിൽവർ.2013 ഫൈനൽ റൌണ്ട് ഏഷ്യൻ സോൺ ക്വാളിഫിക്കേഷൻ ടൂർണമെന്റ് ചൈന സിൽവർ.2014 ഏഷ്യൻ ഗെയിംസ് കൊറിയ അഞ്ചാം സ്ഥാനം,2014 എവിസി കപ്പ് കസക്കിസ്ഥാൻ സിൽവർ.2016 സാഫ് ഗെയിംസ് ഇന്ത്യ ഗോൾഡ്‌.
വ്യക്തിഗത നേട്ടങ്ങൾ
2012 എവിസി കപ്പ് ബെസ്റ്റ് പ്ലയെർ ,ഇന്ത്യൻ വോളിബോൾ ലീഗിലെ രണ്ട്‌ അവാർഡുകൾ ഇദ്ദേഹത്തിന് ആയിരുന്നു ബെസ്റ്റ് യൂണിവേഴ്സൽ , മികച്ച കളിക്കാരൻ
2011,2012,2013,2016 വർഷങ്ങളിൽ ഇന്ത്യൻ ക്യാപ്റ്റൻ ആയിട്ടുണ്ട് ഗുരീന്ദർ.


ഇന്ത്യൻ താരം മനു ജോസഫിനെ പോലെ ഡീപ്പായി അടിക്കാതെ വിങ്ങുകളിലും ബാക് കോർട്ടിലും ശക്തമായി ആക്രമിച്ചിരുന്ന താരം ആയിരുന്നു ഗുരീന്ദർ .കോഴിക്കോട് നാഷണൽ ഗെയിംസിന് വന്നു എങ്കിലും കളിക്കാതെ പോയി ഇദ്ദേഹത്തിന്റെ ടീം.എന്തെങ്കിലും വിട്ടു വീഴ്‌ച ചെയ്തു കളിച്ചുകൂടെ എന്നു പേർസണൽ ആയി ചോദിച്ചപ്പോൾ പഞ്ചാബ് കാരന്റെ കാർക്കശ്യത്തോടെ ഇല്ല എന്നു പറഞ്ഞു എങ്കിലും പേർസണൽ ആയി വളരെ നല്ല രീതിയിൽ ആണ് സംസാരിച്ചത്.ഇനി പറയുന്നത് യുവ താരങ്ങൾ ശ്രദ്ധിക്കുമല്ലോ ഇത്രയധികം നേട്ടങ്ങൾ ഉണ്ടായിട്ടും വിദ്യാഭ്യാസ പരമായി പിന്നോക്കം ആയിരുന്നു എന്ന കാരണത്താൽ അത്ര നല്ല പദവിയിൽ അല്ല അദ്ദേഹം ജോലി ചെയ്യുന്നത്.കളിയോടൊപ്പം വിദ്യാഭ്യാസവും ശ്രദ്ധിക്കണം എന്നു സാരം.എല്ലാവരെയും കോച് ആയും സ്പോർട്സ് ഓഫീസർ ആയും നിയമിക്കാൻ എപ്പോഴും സാധിക്കില്ലല്ലോ.

തയ്യാറാക്കിയത് : ഷാജു അട്ടപ്പാടി