❝ 🔴🔵ബാഴ്‌സ പ്രസിഡന്റ🔥🙆‍♂️ ചെക്കനെ ✍️💰
പൊക്കി, ഹാലണ്ടിന്റെ പിതാവും ഏജന്റും
ചർച്ചക്കായി 🔴🔵🗣 ബാഴ്‌സലോണയിൽ ❞

ബൊറൂസിയ ഡോർട്മുണ്ട് സൂപ്പർതാരം എർലിംഗ് ഹാലൻഡ് ബാഴ്‌സയിലേക്ക് എന്ന അഭ്യൂഹങ്ങളുയർത്തിക്കൊണ്ട് താരത്തിന്റെ ഏജന്റായ മിനോ റയോള ബാഴ്‌സലോണയിലെത്തിയെന്ന റിപ്പോർട്ടുകളാണ് ഉയർന്നു വന്നിരിക്കുന്നത്. ഒപ്പം ഹാലൻഡിന്റെ പിതാവായ ആൽഫിയും എത്തിയിട്ടുണ്ട്. ഹാലൻഡിന്റെ ഭാവിയെക്കുറിച്ച് ബാഴ്‌സ പ്രസിഡന്റ് ജൊവാൻ ലപോർട്ടയുമായി ചർച്ചകൾ നടത്താനാണ് റയോള ബാഴ്സയിലെത്തിയിട്ടുള്ളതെന്നാണ് കിംവദന്തി.

വിശ്വസ്ത സ്പാനിഷ് ഫുട്ബോൾ മാധ്യമപ്രവർത്തകനായ ആൽബർട്ട് റോഗ് ആണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ചെൽസിയും റയൽ മാഡ്രിഡും മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തിൽ താത്പര്യം പ്രകടിപ്പിച്ചു മുൻപന്തിയിലുള്ളപ്പോഴാണ് റയോളയുടെ ബാഴ്സയിലേക്കുള്ള വരവെന്നത് ഫുട്ബോൾ ലോകത്ത് കൂടുതൽ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. യൂറോപ്പിൽ ഏറ്റവും കൂടുതൽ ക്ലബ്ബുകൾ പിന്തുടരുന്ന താരങ്ങളിലൊരാളാണ് ഹാലൻഡ്

ഫാബ്രിസിയോ റൊമാനോ ഇക്കാര്യം റിപ്പോർട്ട് ചെയ്തതിനൊപ്പം ഇരുവരും ബാഴ്‌സലോണയിൽ എത്തിയതിന്റെ ദൃശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം ബൊറൂസിയ ഡോർട്മുണ്ടുമായി ഹാലൻഡിന്റെ ഭാവിയെ സംബന്ധിച്ച ചർച്ചകൾ നടത്തിയതിനു ശേഷമാണ് മിനോ റയോള ഇന്ന് ബാഴ്‌സലോണയിൽ എത്തിയതെന്നും റൊമാനൊ വ്യക്തമാക്കുന്നു.


സ്പാനിഷ് മാധ്യമമായ സ്‌പോർട് വീഡിയോ ദൃശ്യങ്ങൾ സഹിതമാണ് വാർത്ത പുറത്തു വിട്ടിരിക്കുന്നത്. പുതിയ പ്രസിഡന്റായ ജൊവാൻ ലാപോർട്ടയുടെ ബാഴ്സ പ്രോജെക്ടിൽ സൂപ്പർതാരം മെസിക്കൊപ്പം എർലിംഗ് ഹാളണ്ടും മുൻഗണനയിലുള്ള താരമാണ്. ഏതു ക്ലബ്ബിനും ചേരുന്ന മികച്ച താരമാണ് ഹാളണ്ടെന്നു അടുത്തിടെ റയോളയും വ്യക്തമാക്കിയിരുന്നു. ബാഴ്‌സലോണയുമായി ഇരുപതുകാരനായ ഹാലൻഡിന്റെ ട്രാൻസ്‌ഫർ സംബന്ധിച്ച ചർച്ചകൾ നടത്താൻ വേണ്ടി തന്നെയാണ് ഇരുവരും എത്തിയിട്ടുള്ളത്. എയർപോർട്ടിൽ വെച്ച് ഇരുവരെയും സ്വീകരിച്ചത് ബാഴ്‌സലോണ പ്രസിഡന്റ് ലപോർട്ടയുടെ വലം കൈയ്യായി പ്രവർത്തിക്കുന്ന വ്യക്തിയാണെന്ന് സ്‌പാനിഷ്‌ മാധ്യമമായ സ്പോർട്ടും റിപ്പോർട്ടു ചെയ്‌തു.

154 മില്യൺ യൂറോയുടെ ഓഫറാണ് ബാഴ്സ മുന്നോട്ടുവെക്കുന്നതെന്നതാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 180 മില്യണ് മുകളിലാണ് ഡോർട്മുണ്ട് ആവശ്യപ്പെടുന്നതെങ്കിലും 150 മില്യണാക്കി കുറക്കാനുള്ള ചർച്ചകളാണ് ബാഴ്സ നടത്തുന്നത്. വമ്പന്മാർക്കൊപ്പം ഹാലണ്ടിനായി ബാഴ്സയും ശക്തമായി തന്നെ മുന്നിലുണ്ടെന്നതിന്റെ തെളിവാണ് റയോളയുടെ ബാഴ്‌സലോണ യാത്രയെന്നത് ഫുട്ബോൾ ലോകത്തിനു കൂടുതൽ വ്യക്തത നൽകിയിരിക്കുകയാണ്.

ഈ സീസണിൽ 31 മത്സരങ്ങളിൽ നിന്നും 33 ഗോളുകൾ നേടിയ ഹാലൻഡ് സമീപകാലത്ത് ലോകഫുട്ബോളിൽ ഏറ്റവുമധികം വളർച്ചയുണ്ടാക്കിയ കളിക്കാരനാണ്. ഇതുവരെയും ക്ലബ് വിടുന്നതിനെ കുറിച്ച് പ്രതികരിക്കാൻ താരം തയ്യാറായിട്ടില്ലെങ്കിലും അടുത്ത സമ്മറിൽ റിലീസ് ക്ളോസ് ആക്റ്റിവേറ്റ് ആകുമെന്നതിനാൽ അതിനേക്കാൾ കൂടിയ തുകക്ക് താരത്തെ വിൽക്കാൻ ഡോർട്മുണ്ട് തയ്യാറായേക്കും.