❝അവന്റെ✍️⌛കരാറവസാനിക്കുന്നതും🤝✌️കാത്ത് എല്ലാ🚶‍♂💰ക്ലബുകളും അവനു പിറകെ….ഇപ്പോൾ💙ചെൽസി ക്ലബ് മുതലാളി🙆‍♂️വരെ കളത്തിലിറങ്ങി❞

യൂറോപ്യൻ ട്രാൻസ്ഫർ മാർക്കറ്റിലെ ഏറ്റവും ചൂടേറിയ താരങ്ങളിൽ ഒരാളാണ്ബൊറൂസിയ ഡോർട്മുണ്ട് യുവ താരം ഏർലിങ് ഹാലൻഡ്. തന്റെ ചെറിയ കരിയറിനുള്ളിൽ തന്നെ യൂറോപ്പിലെ ബിഗ് ക്ലബ്ബുകളുടെ നോട്ടപ്പുള്ളിയായി മാറാൻ നോർവീജിയൻ ഇന്റർനാഷണലിനായി.കഴിഞ്ഞ ജനുവരിയിൽ ബോറുസിയ ഡോർട്മുണ്ടിൽ ചേരുന്നതിനു ശേഷം 20 കാരൻ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.

അടുത്ത സീസണിൽ മുൻ ആർ‌ബി സാൽ‌സ്ബർഗ് താരത്തിന്റെ വലിയൊരു കൈമാറ്റം ഉണ്ടാവുമെന്നാണ് ഇപ്പോൾ കേൾക്കുന്നത്.മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി എന്നി ബിഗ് ക്ലബ്ബുകളെല്ലാം ഹാലൻഡിനെ സ്വന്തമാക്കാൻ മത്സരിക്കുകയാണ്.അവരുടെ ഇടയിലേക്ക് താരത്തെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചു എത്തിയിരിക്കുകയാണ് ഇംഗ്ലീഷ് വമ്പന്മാരായ ചെൽസി.

അടുത്ത സീസണിൽ ഹാലാൻഡിനെ ടീമിലെത്തിക്കാൻ ചെൽസി ഉടമ റോമൻ അബ്രമോവിച്ച് പച്ചക്കൊടി കാണിച്ചു എന്ന റിപോർട്ടുകൾ പുറത്തു വന്നു.ബൊറൂഷ്യ ഡോർട്മണ്ട് സ്ട്രൈക്കർ ലോകത്തിലെ ഏറ്റവും മാരകമായ സ്‌ട്രൈക്കർമാരിൽ ഒരാളാണെന്നും മാത്രമല്ല ഓരോ കളിയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും യൂറോപ്പിലെ ഏത് ക്ലബ്ബിനും ഏറ്റവും ആവശ്യമുള്ള കളിക്കാരനായി മാറുകയും ചെയ്തു.

കഴിഞ്ഞ ട്രാൻസ്ഫർ മാർക്കറ്റിൽ 200 മില്യൺ ഡോളറിലധികം ചെലവഴിച്ച ബ്ലൂസിന് വേണ്ടത്ര തിളങ്ങാനായില്ല.എന്ത് വിലകൊടുത്തും ഡോർട്മുണ്ട് താരത്തെ ടീമിലെത്തിക്കാനാണ് ചെൽസി ശ്രമം. കഴിഞ്ഞ സീസണിൽ വലിയ വിലകൊടുത്തു ടീമിലെത്തിച്ച ടിമോ വെർനെർക്ക് തിളങ്ങാൻ സാധിക്കാത്തത് ഹാലാൻഡിന്റെ വരവിനു ബലം കൂട്ടും.

പുതിയ പരിശീലകൻ തോമസ് ട്യുചേലിനും താല്പര്യമുള്ള താരമാണ് ഹാലാൻഡ്. ഫ്രഞ്ച് സ്‌ട്രൈക്കർ ഒലിവർ ജിറൂദ് മികച്ച പ്രകടനം പുറത്തെടുക്കുന്നു വെങ്കിലും 34 കാരനായ താരത്തിന് പകരക്കാരനെ കണ്ടെത്തിയേ തീരു.ഹാലാൻഡിനെ സ്വന്തമാക്കാൻ പത്തോളം ക്ലബ്ബുകൾ പുറകേയുണ്ടെന്നു 20 കാരന്റെ ഏജന്റ് മിനോ റയോള പറഞ്ഞു.

ബോറുസിയ ഡോർട്മണ്ട് ഡയറക്ടർ മൈക്കൽ സോർക്ക് ഹാലാൻഡിന്റെ ഭാവിയെക്കുറിച്ച് ഇതുവരെ ഒന്നും തുറന്നു പറഞ്ഞിട്ടില്ല. ബുണ്ടസ് ലീഗയിൽ നിലവിൽ ആറാം സ്ഥാനത്തുള്ള ഡോർട്മുണ്ട് അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയില്ലെങ്കിലും 20 കാരൻ ക്ലബ് വിടുമെന്ന കാര്യം ഉറപ്പാണ്.ഈ സീസണിന്റെ അവസാനത്തോടെ ഇടക്കാല മാനേജർ എഡിൻ ടെർസിക്കിന് അവരെ ആദ്യ നാല് സ്ഥാനങ്ങളിൽ എത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ഡയറക്ടർ പറഞ്ഞു.