❝ ഷാൽക്കെക്കെതിരെ അവശ്വസനീയമായ ഗോളുമായി എർലിംഗ് ഹാലാൻഡ്❞

ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറാണ് ബൊറൂസിയ ഡോർട്മുണ്ടിന്റെ ഏർലിങ് ഹാലൻഡ്. ഈ യുഗത്തിൽ ഒരു സ്‌ട്രൈക്കർക്ക് വേണ്ട എല്ലാ കഴിവുകളും ഓത്തിനിണങ്ങിയ താരമാണ് ഹാലാൻഡ്. എർലിംഗ് ഹാലാൻഡ്ഒരു അസാധാരണ കളിക്കാരനാണ്. മികച്ച വേഗതയും ,ശക്തിയും ,ഹെഡിങ്ങിലെ മികവും ,മികച്ച ഫിനിഷിങ്ങുമാണ് നോർവീജിയൻ സ്‌ട്രൈക്കറുടെ സവിശേഷതകൾ. ഈ സവിശേഷതകൾ എല്ലാം ഒത്തുചേർന്ന ഹാലാൻഡ് 20 വയസ്സിനകം തന്നെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായി മാറി.

ശനിയാഴ്ച ബുണ്ടസ് ലീഗിൽ ഷാൽക്കെക്കെതിരെ നടന്ന മത്സരത്തിലെ നേടിയ ഗോളിലൂടെ താനേ എന്ത് കൊണ്ടാണ് ലോകത്തിലെ മികച്ച സ്‌ട്രൈക്കറായി കണക്കാക്കുന്നത് എന്ന് കാണിച്ചു തന്നു. 42-ാം മിനിറ്റിൽ ജാദോൺ സാഞ്ചോയിലൂടെ ഡോർട്മണ്ട് ലീഡ് നേടി. മൂന്നു മിനിട്ടുകൾക്ക് ശേഷമാണ് ഹാലാൻഡിന്റെ അവശ്വസനീയമായ ഗോൾ പിറന്നത്. ഇടതു വിങ്ങിൽ നിന്നും ബോക്സിലേക്ക് സാഞ്ചോ കൊടുത്ത ക്രോസ്സ് ഇടം കാലുകൊണ്ടുള്ള മനോഹരമായ സിസ്സർ കിക്കിലൂടെ പോസ്റ്റിന്റെ വലതു മൂലയിലേക്ക് എത്തിച്ചു .


തന്റെ ആരാധ്യ പുരുഷനായ സ്ലാറ്റൻ ഇബ്രാഹിമോവിച്ചിന്റെ അതെ ശൈലിയിലുള്ള ഗോളായിരുന്നു ഇത്. 78 ആം മിനുട്ടിൽ ഹാലാൻഡ് ഒരു തവണ കൂടി ലക്‌ഷ്യം കണ്ട മത്സരത്തിൽ നാലു ഗോളുകൾക്കാണ് ഡോർട്മുണ്ട് വിജയിച്ചത്.2020 ജനുവരിയിൽ 20 മില്യൺ ഡോളറിന് സാൽസ്ബർഗിൽ നിന്നും ഡോർട്മുണ്ടിൽ ചേർന്നതിന് ശേഷം 43 കളികളിൽ നിന്ന് 43 ഗോളുകൾ നേടിയിട്ടുണ്ട്.ഈ സീസണിൽ , 25 കളികളിൽ നിന്ന് 27 തവണ വലചലിപ്പിച്ച ഹാലാൻഡിന്റെ ഗോൾ ശരാശരി ഒരു മത്സരത്തിൽ നിന്നും ഒന്നാണ്.

ലോക ഫുട്ബോളിലെ ശക്തരായ ക്ലബ്ബുകളിലൊന്നായ ഡോർട്മുണ്ടിലാണെങ്കിലും അടുത്ത സീസണിൽ താരത്തെ ടീമിലെത്തിയാക്കൻ റയൽ മാഡ്രിഡും ബാഴ്സലോണയും മുൻപിൽ തന്നെയുണ്ട് .കഴിഞ്ഞ 15 വർഷമായി ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ചെയ്ത അതേ രീതിയിൽ തന്നെയാണ് കെയ്‌ലിയൻ എംബപ്പേയ്‌ക്കൊപ്പം ഹാലാണ്ടും ലോക ഫുട്‌ബോളിൽ ആധിപത്യം സ്ഥാപിക്കുന്നത്.