❝ 👑 മെസ്സിയെയും 👑 റൊണാൾഡോയെയും
💪🔥 മറികടന്നു ഹാരി കെയ്ൻ✍️🟡 റെക്കോർഡ് ❞

ഞായറാഴ്ച ന്യൂ കാസിലിനെതിരെ നേടിയ ഇരട്ട ഗോളുകളോടെ പ്രീമിയർ ലീഗിൽ ടോപ് സ്‌കോറർ പദവി നേടിയിരിക്കുകയാണ് ഹാരി കെയ്ൻ. മുഹമ്മദ് സാലയെ മറികടന്ന്‌ 19 ഗോളുമായി ഗോൾ സ്കോറിന് ചാർട്ടിൽ ഒന്നാമതാണ് ഇംഗ്ലീഷ് സ്‌ട്രൈക്കർ. ഇ സീസണിൽ 32 ഗോൾ പങ്കാളിത്തമാണ് താരം നൽകിയത്, 19 ഗോളുകളും 13 അസ്സിസിറ്റും കെയ്ൻ സംഭാവന നൽകി.യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിൽ ഗോൾ പങ്കാളിത്തത്തിൽ ബയേൺ സൂപ്പർ താരം ലെവെൻഡോസ്‌കി മാത്രമാണ് കെയ്‌നിനു മുന്നിലുള്ളത്.

35 ഗോളുകളും 6 അസിസ്റ്റുമായി ലെവെൻഡോസ്‌കിയാണ് പട്ടികയിൽ മുന്നിലുള്ളത്.ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, ഇന്റർ മിലാന്റെ റൊമേലു ലുകാകു എന്നിവരെക്കാൾ കൂടുതൽ ഗോൾ + അസിസ്റ്റ് കെയ്‌നിന്റെ പേരിലുണ്ട്. മെസ്സിക്ക് 23 ഗോളുകളും 8 അസിസ്റ്റും ലാ ലീഗയിലുള്ളത്. ലുകാകുവിന്റെ പേരിൽ 20 ഗോളുകളും 8 അസിസ്റ്റും , ക്രിസ്റ്റ്യാനോ റൊണാൾഡോ 24 ഗോളുകളും 3 അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചു.


ഈ സീസണിൽ ടോട്ടൻഹാമിനായി പലപ്പോഴും ഒറ്റയാൾ പ്രകടനമാണ് കെയ്ൻ നടത്തുന്നത്. മുന്നേറ്റത്തിൽ കൊറിയൻ താരം സോണിനൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തു. ഗോളുകൾ നേടിയിട്ടും ടോട്ടൻഹാമിനൊപ്പം ട്രോഫികൾ നേടാൻ സാധിക്കാതിരിക്കുന്നത് താരത്തെ അടുത്ത സീസണിൽ സ്പർസ് വിടാനുള്ള തീരുമാനത്തിൽ എത്തിച്ചിരിക്കുകയാണ്. നിലവിൽ യൂറോപ്പിലെ മികച്ച സ്‌ട്രൈക്കറായ കെയ്‌നിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ ക്ലബ്ബുകളും റയൽ മാഡ്രിഡും പിന്നാലെ തന്നെയുണ്ട്.

എന്നാൽ കെയ്ൻ ഇംഗ്ലണ്ട് വിട്ടു പോവാനുള്ള സാദ്ധ്യതകൾ കുറവാണെന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ. മുൻ ടോട്ടൻഹാം സഹ താരം റാഫേൽ വാൻഡർ വാർട്ടിന്റെ അഭിപ്രായത്തിൽ കെയ്ൻ റയലിൽ പോകുന്നതിനേക്കാൾ നല്ലത് യുണൈറ്റഡിൽ ചേരുന്നതാണ് . എന്നാൽ താരത്തെ വിട്ടുകൊടുക്കാൻ ടോട്ടൻഹാമിന്‌ വൻ വില തന്നെ കൊടുക്കേണ്ടി വരും എന്നതിൽ സംശയമില്ല. ഏർലിങ് ഹാളണ്ടിനെ ഒപ്പിടാൻ സാധിച്ചില്ലെങ്കിൽ ബാഴ്സലോണയും പ്ലാൻ ബിയായി കെയ്‌നിനെ പരിഗണിക്കുന്നുണ്ട് .

ടോട്ടൻഹാം ഹോട്‌സ്പറിനായി എല്ലാ മത്സരങ്ങളിലും 327 മത്സരങ്ങളിൽ കെയ്ൻ 215 ഗോളുകൾ കെയ്ൻ നേടിയിട്ടുണ്ട്. പ്രീമിയർ ലീഗിൽ 235 മത്സരങ്ങളിൽ നിന്നും 162 ഗോളുകളും ഈ 27 കാരൻ നേടിയിട്ടുണ്ട്. അവസാന ഏഴു സീസണുകളിൽ ക്ലബ്ബിനും രാജ്യത്തിനുമായി 30 ലതികം ഗോളുകൾ നേടിയിട്ടുണ്ട്.