ഹാർദിക്കിന്റെ കരിയർ അവസാനിച്ചോ 😱ഞെട്ടിച്ച അഭിപ്രായവുമായി മുൻ പാക് താരം

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഏകദിന, ടെസ്റ്റ്‌, ടി :20 ടീമുകളിൽ എല്ലാം അഭിഭാജ്യമായ ഒരു ഘടകമാണ് ഹാർദിക് പാണ്ട്യ. സ്റ്റാർ ആൾറൗണ്ടറെ ഉൾപെടുത്താത്ത ഒരു ഇന്ത്യൻ ടീമിനെ കുറിച്ച് ഇന്ന് ആർക്കും തന്നെ ചിന്തിക്കാൻ പോലും കഴിയില്ല. ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് ബാറ്റ്‌ കൊണ്ടും ഒപ്പം പന്ത് കൊണ്ടും എല്ലാം അപൂർവ്വ ജയങ്ങൾ സമ്മാനിച്ചിട്ടുള്ള ഹാർദിക് പാണ്ട്യ ഇന്ന് തന്റെ ക്രിക്കറ്റ്‌ കരിയറിൽ തന്നെ ഏറ്റവും അധികം വെല്ലുവിളികൾ നേരിടുകയാണ്. പരിക്കിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലേക്കും ഐപിഎല്ലിൽ തന്നെ മുംബൈ ഇന്ത്യൻസ് ടീമിലേക്കും എത്തിയ ഹാർദിക് പാണ്ട്യക്ക്‌ പക്ഷേ തന്റെ പഴയ ഫോമിന്റെ മികവിലേക്ക്‌ എത്താൻ പോലും കഴിഞ്ഞിട്ടില്ല. താരത്തിന്റെ മോശം ഫോമിനെ കുറിച്ച് ഇപ്പോൾ മനസ്സ് തുറക്കുകയാണ് മുൻ പാകിസ്ഥാൻ താരം സൽമാൻ ബട്ട്.


ഹാർദിക് പാണ്ട്യയുടെ മോശം ഫോമിനെ കളിയാക്കി അഭിപ്രായം വിശദമാക്കിയ സൽമാൻ ബട്ട് ഭാവി ഇന്ത്യൻ ടീമിൽ താരം സ്ഥാനം നേടുമോയെന്നുള്ള സംശയവും പ്രകടിപ്പിച്ചു.”ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്നു ഹാർദിക് പാണ്ട്യ. ബാറ്റിങ്, ബൗളിംഗ് എല്ലാം ഏറെ മികച്ച ഒരു പ്രകടനമാണ് ഹാർദിക് പുറത്തെടുത്തിരുന്നത്. പക്ഷേ ഇന്ന് പരിക്കിന് ശേഷം അയാൾക്ക്‌ ടീം ഇന്ത്യക്കായി തിളങ്ങാൻ സാധിക്കുന്നില്ല. മികച്ച ബാറ്റിങ്ങും ബൗളിംഗ് ആക്ഷൻ എല്ലാം അയാൾക്ക്‌ ഇന്നും ഉണ്ടല്ലോ ” സൽമാൻ ബട്ട് വാചാലനായി

അതേസമയം താരത്തിന്റെ ഫിറ്റ്നസ്സിനെ കുറിച്ചും ബട്ട് ആശങ്കകൾ വിശദമാക്കി “ഹാർദിക് പാണ്ട്യയുടെ ശരീരത്തിന് ഇന്ന് അധികജോലിഭാരം താങ്ങാനായി പക്ഷേ സാധിക്കുന്നില്ല. അവന്റെ ഫിറ്റ്നസ് ടീം ഇന്ത്യ പരിശോധിക്കണം. മെലിഞ്ഞ ഒരു ശരീരമാണ് ഹാർദിക് പാണ്ട്യക്ക്‌ ഉള്ളത്. അവന്റെ ശരീരഘടനയെ കുറിച്ച് ടീം മാനേജ്മെന്റ്, ഫിസിയൊ എന്നിവർ പരിശോധനകൾ നടത്തണം. ഹാർദിക് പാണ്ട്യക്ക്‌ ഒപ്പം ഇക്കാര്യം സംസാരിക്കാൻ എല്ലാവരും തയ്യാറാവാണം “സൽമാൻ ബട്ട് നിരീക്ഷണം ശക്തമാക്കി.