❝ 🏆യൂറോ കപ്പില്‍ പെനാല്‍റ്റി ⚽🥅
ബോക്‌സില്‍ പന്ത് 👊⚽ കൈയ്യില്‍
തട്ടിയാലും ⚽🔥 കുഴപ്പമില്ല ❞

ഫുട്ബോളിൽ ഹാൻഡ്ബാൾ നിയമം പലപ്പോഴും വില്ലനായി കയറി വരാറുണ്ട്. പല ടീമുകളുടെയും കിരീടം വരെ ഹാൻഡ് ബോൾ നിയമം മൂലം നഷ്ടപെട്ടിട്ടുണ്ട്. ഈ നിയമത്തിനെതിരെ പലപ്പോഴും വലിയ എതിർപ്പ് വന്നിട്ടുമുണ്ട്. എന്നാൽ ഹാൻഡ് ബോൾ നിയമം പൊളിച്ചെഴുതാൻ ഒരുങ്ങുകയാണ് യുവേഫ .യൂറോ കപ്പ് ടൂര്‍ണമെന്റില്‍ ഹാന്‍ഡ് ബോള്‍ നിയമത്തിലെ മാറ്റം നടപ്പാക്കാനൊരുങ്ങുകയാണ് അവർ . ഗോള്‍ നേടുമ്പോള്‍ അബദ്ധവശാല്‍ ഹാന്‍ഡ് ബോള്‍ ആവുകയാണെങ്കില്‍ ഗോള്‍ അനുവദിക്കാറുണ്ടായിരുന്നില്ല എന്നാൽ യൂറോയിൽ ഇതിനൊരു മാറ്റം വരും .നേരത്തെ ഈ നിയമം യൂറോ കപ്പില്‍ നടപ്പാക്കില്ലെന്ന്പ്രഖ്യാപിച്ചിരുന്നെങ്കിലുംപിന്നീട് തീരുമാനം മാറ്റുകയായിരുന്നു യുവേഫ .

നേരത്തെ പ്രീമിയര്‍ ലീഗില്‍ ഉള്‍പ്പെടെ ചില വിവാദ ഗോളുകള്‍ വാര്‍ പരിശോധനയില്‍ റഫറി തള്ളിക്കളഞ്ഞിരുന്നു. ഹാൻഡ്‌ബോൾ നിയമം മാർച്ചിൽ അപ്‌ഡേറ്റു ചെയ്‌തെങ്കിലും അടുത്ത സീസണിലേക്കാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ യൂറോ കപ്പിൽ നിരന്തരമായ വിവാദങ്ങൾക്ക് വിട നല്കുന്നതിനായാണ് പുതിയ നിയമം നടപ്പിലാക്കുന്നതെന്ന് യുവേഫയുടെ റഫറി മേധാവി പറഞ്ഞു . അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് പുതിയ ഹാന്‍ഡ് ബോള്‍ നിയമത്തിന് അംഗീകാരം നല്‍കിയിരുന്നു. ഇത് യുറോ കപ്പില്‍ നടപ്പിലാക്കാനാണ് ഒരുങ്ങുന്നത്. ഇനിമുതല്‍ ഗോള്‍ അടിക്കാനൊരുങ്ങുമ്പോള്‍ പെനാല്‍റ്റി ബോക്‌സില്‍ അബദ്ധവശാല്‍ ഹാന്‍ഡ് ബോള്‍ ആവുകയാണെങ്കില്‍ അത് തെറ്റായി കണക്കാക്കില്ല.


നേരത്തെ വാര്‍ നിരീക്ഷണത്തിലൂടെ ഇത്തരം ഗോള്‍ നിഷേധിച്ചിരുന്നു. ഇത് വിവാദമോയതോടെയാണ് നിയമം പൊളിച്ചെഴുതിയത്.യുവേഫയുടെ ചീഫ് റഫറിയിങ് ഓഫീസര്‍ റോബര്‍ട്ടോ റൊസെറ്റി നിയമം യൂറോ കപ്പില്‍ നടപ്പാക്കുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. റഫറിമാര്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. വ്യക്തമായ തെളിയില്ലാതെ വാര്‍ പരിശോധിക്കുന്നത് റഫറിമാര്‍ ഇതോടെ ഒഴിവാക്കും. ഇതോടെ അബദ്ധവശാല്‍ കൈയ്യില്‍ പന്ത് തട്ടിയാല്‍ ഗോള്‍ നിഷേധിക്കപ്പെടാനുള്ള കാരണമാകില്ല.പന്ത് മന:പൂര്‍വം കൈകൊണ്ട് തട്ടുകയോ, അസാധാരമായി ശരീരത്തില്‍ നിന്നും അകന്നു നില്‍ക്കുന്ന കൈയ്യില്‍ പന്ത് തട്ടുമ്പോഴോ മാത്രമേ റഫറിക്ക് ഹാന്‍ഡ് ബോള്‍ വിളിക്കാന്‍ പുതിയ നിയമപ്രകാരം കഴിയുകയുള്ളൂ.

കളിക്കാര്‍ക്ക് സ്വാതന്ത്ര്യത്തോടെ കളിക്കാനും കളിയുടെ സ്പിരിറ്റ് നിലനിര്‍ത്താനും പുതിയ നിയമപ്രകാരം സാധ്യമാകുമെന്ന് റൊസെറ്റി വ്യക്തമാക്കി. ഓഫ്‌സൈഡ് ഗോള്‍ അനുവദിക്കാതിരിക്കുന്നതില്‍ വാറില്‍ സൂക്ഷ്മ നിരീക്ഷണം ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.ജൂൺ 11 വെള്ളിയാഴ്ച യൂറോ കപ്പിലെ ഇറ്റലിയും തുർക്കിയും തമ്മിലുള്ള മത്സരത്തോടെ പുതിയ നിയമവും പ്രാബല്യത്തിൽ വരും.

കടപ്പാട്