❝ ഫ്ലിക്ക് പരിശീലക സ്ഥാനം🔴👋 ഒഴിയുന്നു,
അടുത്ത നീക്കം ✍️🔥ജർമൻ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ❞

ജർമൻ സൂപ്പർക്ലബ് ബയേൺ മ്യൂണിച്ചിന്റെ പരിശീലകൻ ഹാൻസി ഫ്ലിക്ക് സീസണൊടുവിൽ ക്ലബ് വിടുന്നു . ഇന്നലെ ബുണ്ടസ്‌ലീഗയിൽ വോൾഫ്സ്ബർഗിനെതിരായ മത്സരത്തിന് ശേഷം ഫ്ലിക്ക് തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ജർമനി ദേശീയ ടീമിന്റെ അടുത്ത പരിശീലകനാകും ഫ്ലിക്ക് എന്ന അഭ്യൂഹങ്ങൾക്കിടെയാണ് ക്ലബ് വിടാനുള്ള താൽപര്യം അദ്ദേഹം പരസ്യമാക്കിയത്. എന്നാൽ ഈ റിപ്പോർട്ടിനോട് പ്രതികരിക്കാൻ ഇന്നലെ ഫ്ലിക്ക് തയ്യാറായില്ല.

ഈ സീസണിന്റെ അവസാനമായിരിക്കും ഫ്ലിക്ക് ബയേണിന്റെ കോണ്ട്രാക്റ്റ് അവസാനിപ്പിക്കുന്നത്. ഈ ദശാബ്ദത്തിലെ രണ്ടാം ട്രെബിൾ ബയേണിന് സ്വന്തമാക്കാൻ ഫ്ലിക്ക് സഹായിച്ചു. ചാമ്പ്യൻസ് ലീഗടക്കം ആറിൽ ആറ് കിരീടങ്ങളുമായാണ് ബയേൺ മ്യൂണിക്ക് ഈ സീസൺ ആരംഭിച്ചത്. ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിയോടേറ്റ പരാജയത്തിന് പിന്നാലെ തന്റെ തീരുമാനം ക്ലബ്ബിനെ അറിയിച്ചതായും ഫ്ലിക്ക് കൂട്ടിച്ചേർത്തു. യൂറോ കപ്പിന് ശേഷം ജർമ്മൻ ദേശീയ പരിശീലകനാകാൻ ഫ്ലിക് എത്തുമെന്നാണ് ജർമ്മനിയിൽ നിന്നുമുള്ള റിപ്പോർട്ടുകൾ.


തന്റെ ഭാവിയെ കുറിച്ച് കൂടുതലൊന്നും ഫ്ലിക്ക് തുറന്ന് പറഞ്ഞിട്ടില്ല. ബയേൺ മ്യുണിക്ക് നിലവിലെ ലെപ്സിഗ് പരിശീലകനായ ജൂലിയൻ നൈഗൽസ്മാനെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നുണ്ട്. റാൽഫ് റാഗ്നിക്, ആഴ്സൻ വെങ്ങൻ, അല്ലെഗ്രി എന്നിവരുടെ പേരുകളും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.ആർ ബി ലെപ്സിഗിന്റെ പരിശീലകനായ ജൂലിയൻ നേഗിൾസ്മാനിൽ കണ്ണുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. തകർച്ചയുടെ വക്കിൽ നിന്നും ബയേൺ മ്യൂണിക്കിനെ യൂറോപ്പിലെ കരുത്തന്മാരാക്കിയാണ് മുൻ ബയേൺ താരം കൂടിയായ ഫ്ലിക്ക് പടിയിറങ്ങുന്നത്.

2019 നവംബറിൽ നിക്കോ കോവാക്കിന് പകരക്കാരനായാണ് ഫ്ലിക്ക് ചുമതലയേറ്റത്. പിന്നീട് ഫ്ലിക്കിന്റെ കീഴിൽ കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ 6 കിരീടങ്ങളാണ് ക്ലബ്ബിന് നേടിയത് . എന്നാൽ ഇക്കുറിയാവട്ടെ ബുണ്ടസ് ലീഗയിൽ മാത്രമാണ് അവർക്ക് കിരീട പ്രതീക്ഷകളുള്ളത്. . ഇക്കുറി ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടറിൽ പുറത്തായെങ്കിലും ബുണ്ടസ്‌ലീഗയിൽ ബയേൺ കിരീടത്തിന് തൊട്ടരികിലാണ്. ബയേണൻ വിടുകയാണെങ്കിൽ ഫ്ലിക്ക് ജർമനി ദേശീയ ടീമിന്റെ ചുമതലയേൽക്കാനാണ് സാധ്യത.