❝ റോണോയുടെപുതിയ ✍️🔥 റെക്കോർഡുകളും
യുവന്റസിന്റെ 🏆⚽ കിരീടങ്ങളും ഇനി യാഥാർഥ്യം ❞

ഇറ്റാലിയന്‍ സീരി എയില്‍ ചാംപ്യന്‍സ് ലീഗ് പ്രതീക്ഷ തുലാസിലായ യുവന്റസ് കോച്ച് പിര്‍ളോയെ പുറത്താക്കിയേക്കും. കോപ്പാ ഇറ്റാലിയ കിരീടവും ചാംപ്യന്‍സ് ലീഗ് യോഗ്യതയും ലഭിക്കാത്ത പക്ഷം പിര്‍ളോയുടെ ക്ലബ്ബിലെ സ്ഥാനം പുറത്താവും.തുടര്‍ച്ചയായ ഒമ്പത് സീസണുകളില്‍ കിരീടം നേടിയ യുവന്റസിന് ഇക്കുറി കാര്യങ്ങള്‍ എളുപ്പമല്ലായിരുന്നു. അടുത്ത സീസണിലേക്ക് യുവന്റസ് നോട്ടമിടുന്നത് ബയേണ്‍ മ്യൂണിക്ക് കോച്ച് ഹാന്‍സി ഫ്‌ളിക്കിനെയാണ്. ഫ്‌ളിക്കുമായി യുവന്റസ് ഇതിനോടകം ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.

ബയേണ്‍ മ്യൂണിക്കിനെ നിരവധി കിരീടങ്ങളിലേക്ക് നയിച്ച ഫ്‌ളിക്കിനെ എന്തു വിലകൊടുത്തും ഇറ്റലിയിലേക്ക് എത്തിക്കാനാണ് യുവന്റസിന്റെ ശ്രമം. അതിനിടെ പ്രീമിയര്‍ ലീഗ് ക്ലബ്ബ് ടോട്ടന്‍ഹാമും ഫ്‌ളിക്കിനായി വലവിരിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് കോച്ച് ജോസെ മൊറീഞ്ഞോയെ സ്പര്‍സ് പുറത്താക്കിയത്.


ബയേൺ മ്യൂണിക്കിന്റെ കായിക ഡയറക്ടർ ഹസൻ സാലിഹാമിഡ്‌സിക്കുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ഫ്ലിക്ക് ക്ലബ് വിട്ടതെന്ന് ബിൽ‌ഡ് റിപ്പോർട്ട് ചെയ്തിരുന്നു.യൂറോ കപ്പിന് ശേഷം സ്ഥാനമൊഴിയുന്ന ജർമൻ ദേശീയ ടീം പരിശീലകൻ ജോക്കിം ലോക്ക് പകരമായും ഫ്ളിക്കിനെ പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് ട്രോഫിയും ഖത്തറിൽ നടന്ന ക്ലബ്ബ് ലോകകപ്പും അടക്കം നിരവധി കിരീടങ്ങൾ ബയേണിന് നേടിക്കൊടുത്തു.

എന്നാൽ ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ പാരീസ് സെൻറ് ജെർമെയ്നിനോട് പരാജയപ്പെടുകയും ചെയ്തു.2008 നും 2014 നും ഇടയിൽ ജർമ്മൻ ദേശീയ ടീമിൽ ജോവാകിം ലോയുടെ ദീർഘകാല സഹായിയായിരുന്നു 56 കാരനായ ഫ്ലിക്ക്.