❝ഹാൻസി ഫ്ലിക്കിന്റെ കീഴിൽ തിരിച്ചു പിടിക്കാനൊരുങ്ങി ജർമ്മനി❞

കഴിഞ്ഞ ദിവസം നോർത്ത് മാസിഡോണിയക്കെതിരെ 4-0ന് വിജയിച്ചതിന് ശേഷം അടുത്ത വർഷം ഖത്തറിൽ നടക്കുന്ന ലോകപ്പയിൽ യോഗ്യത നേടുന്ന ടീമായി ജർമ്മനി.എട്ട് യോഗ്യതാ ഗെയിമുകളിൽ നിന്ന് ജർമ്മനിയുടെ ഏഴാമത്തെ വിജയമായിരുന്നു മാസിഡോണിയക്കെതിരെ നേടിയത്.മാർച്ചിൽ മാസിഡോണിയക്കെതിരെ നേടിയ അപ്രതീൽഷിത തോൽവിയുടെ പ്രായശ്ചിത്തം കൂടിയായിരുന്നു ഇന്നലെ ഫ്ലിക്കിന്റെ ടീം നേടിയ ജയം.പുതിയ പരിശീലകൻ ഹാൻസി ഫ്ലിക്കിന്റെ കീഴിൽ ജർമ്മനി വലിയ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത്.

എന്നാൽ യൂറോപ്യൻ യോഗ്യത ഗ്രൂപ്പിലെ എതിരാളികളുടെ നിലവാരം അത്ര മികച്ചതല്ലെങ്കിലും ഒരു ടീമെന്ന നിലയിൽ പുരോഗതി കൈവരിക്കാൻ ജര്മനിക്കായി. എതിരാളിയാക്കളായ റൊമാനിയ, നോർത്ത് മാസിഡോണിയ, അർമേനിയ, ഐസ്‌ലാൻഡ് അല്ലെങ്കിൽ ലിച്ചെൻസ്റ്റീൻ എന്നിവയൊന്നും ഫിഫയുടെ മികച്ച 40 രാജ്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും ഫലിക്കിന്റെ വരവ് ടീമിൽ വലിയ മാറ്റങ്ങൾ കൊണ്ട് വന്നു.യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് ശേഷം ജോക്കിം ലോവിൽ നിന്ന് ചുമതലയേറ്റ ശേഷം അഞ്ച് മത്സരങ്ങളിൽ അഞ്ച് വിജയങ്ങൾ നേടാൻ ഫ്ലിക്കിനായി. യോഗ്യത നേടിയതോടെ നവംബറിൽ ലീച്ചൻസ്റ്റീനിനും അർമേനിയയ്ക്കുമെതിരെ ശേഷിക്കുന്ന യോഗ്യതാ മത്സരങ്ങൾ ഫ്ലിക്കിനു പരീക്ഷണത്തിന് ഉപയോഗിക്കാം.

ലോയിൽ നിന്നും ചുമതലയേറ്റതിന് ശേഷം ഫ്ലിക്ക് ജർമൻ വലിയ മാറ്റങ്ങൾ വരുത്തിയിട്ടില്ല. യൂറോപ്യൻ ചാമ്പ്യൻഷിപ്പിനായി ലോ പരിചയസമ്പന്നനായ ബയേൺ മ്യൂണിക്ക് താരം തോമസ് മുള്ളറിനെ ടീമിൽ തിരിച്ചു വിളിക്കുകയും ഫ്ലിക്കിന്റെ കീഴിൽ യഥാർത്ഥ ടീം ലീഡറായി തുടരുകയും ചെയ്തു. ടോണി ക്രൂസ് വിരമിച്ചതിനു ശേഷം ടീമിലെ ഏറ്റവും പരിചയ സമ്പന്നനായ താരവും മുള്ളറാണ്.32-കാരനായ മുള്ളർ നോർത്ത് മാസിഡോണിയയ്ക്കെതിരെ ആദ്യ രണ്ടു ഗോളുകൾക്കും അവസരം ഒരുക്കിയത്.ജമാൽ മുസിയാല (18), കരിം അഡെയ്മി (19), ഫ്ലോറിയൻ വിർട്സ് (18) എന്നി യുവ പ്രതിഭകളും ഫ്ലിക്കിനു കീഴിൽ ദേശീയ ടീമിൽ മികവ് കാട്ടി. മാസിഡോണിയക്കെതിരെ ജർമ്മനിയുടെ നാലാം ഗോൾ നേടിയത് മുസിയാല ആയിരുന്നു ഗോൾ ഒരുക്കിയത് അഡെയ്മി ആയിരുന്നു.

ബയേൺ മ്യൂണിക്കിൽ തന്റെ അതെ ശൈലി തന്നെയാണ് ഫ്ലിക്ക് ജർമൻ ടീമിലും തുടരുന്നത്.ജോക്കിം ലോവിന് കീഴിൽ പന്ത് കൂടുതൽ കൈവശം വെക്കുന്ന ശൈലിയാണ് ജർമനി പിന്തുടർന്നത്. എന്നാൽ ഫ്ലിക്ക് കൂടുതൽ ആക്രമണ ശൈലിയാണ് പിന്തുടരുന്നത്. ഫ്ലിക്ക് കുറച്ചു കൂടി കാര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ട്.പ്രതിരോധത്തിലും ആക്രമണത്തിലും ഏറ്റവും മികച്ച സന്തുലിതാവസ്ഥ അദ്ദേഹം കണ്ടെത്തേണ്ടതുണ്ട്.ജർമ്മൻ ദേശീയ ടീമിൽ നിന്ന് വ്യത്യസ്തമായി, ബയേണിലെ ഒരു സ്ട്രൈക്കറായി റോബർട്ട് ലെവൻഡോവ്സ്കി ഉണ്ടായിരുന്നു, അദ്ദേഹം തന്റെ എണ്ണമറ്റ ഗോളുകളിലൂടെ നിരവധി മത്സരങ്ങൾ വിജയിപ്പിക്കുകയും ചെയ്തു.

ഒരു യഥാർത്ഥ ലോകോത്തര സ്ട്രൈക്കർ ഇല്ലാത്തത് ഫ്ലിക്കിനു കീഴിൽ ജർമൻ ടീമിന്റെ പോരായ്മയാണ്. കഴിഞ്ഞ മത്സരത്തിൽ വെർണർ നന്നായി കളിച്ചെങ്കിലും ഒൻപതാം നമ്പർ എന്ന നിലയിൽ മികവിലേക്കുയരുന്നില്ല. ഗ്നാബ്രി, ഹാവേർട്സ് എന്നിവർ സ്‌ട്രൈക്കറുടെ റോൾ കൈകാര്യം ചെയ്യന്നവരാണ്. ഇനിയും കൂടുതൽ ദൂരം മുന്നോട്ട് പോവണമെങ്കിൽ നിലവിലെ കളിക്കാർക്കൊപ്പം പ്രവർത്തിക്കുകയും അവർക്ക് അനുയോജ്യമായ ഒരു ഗെയിം ശൈലി കണ്ടെത്തുകയും വേണം.2014 വേൾഡ് കപ്പിൽ ലോയുടെ കീഴിൽ ജർമ്മനി കിരീടം നേടി എന്നാൽ 2018 റഷ്യയിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി. എന്നാൽ അടുത്ത വേൾഡ് കപ്പിൽ കിരീടം തിരിച്ചു പിടിക്കാനുള്ള ഒരുക്കത്തിലാണ് ഫ്ലിക്കും ജർമനിയും.

Rate this post