‘സഞ്ജുവിനെപോലെയുള്ളവർക്ക് മറ്റുള്ള കളിക്കാരേക്കാൾ ധൈര്യമുണ്ട്’ : രാജസ്ഥൻ റോയൽസ് ക്യാപ്റ്റനെ പ്രശംസിച്ച് ഹർഭജൻ സിംഗ് |Sanju Samson

ഗുജറാത്ത് ടൈറ്റൻസിനെതിരായ ഐപിഎൽ 2023 പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ വിജയത്തിലെത്തിച്ചത് സഞ്ജു സാംസന്റെ മികച്ച ഇന്നിങ്സ് ആയിരുന്നു. ആ ഒരു സാഹചര്യത്തിൽ ധൈര്യം കാണിച്ചതിന് സഞ്ജു സാംസണെ ഹർഭജൻ സിംഗ് അഭിനന്ദിച്ചു.അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത ടൈറ്റൻസ് റോയൽസിന് 178 റൺസ് വിജയലക്ഷ്യം വെച്ചു.

32 പന്തിൽ 60 റൺസ് നേടിയ സാംസൺ മുന്നിൽ നിന്നും നയിച്ചപ്പോൾ റോയൽസ് ലക്‌ഷ്യം കണ്ടു.സ്റ്റാർ സ്‌പോർട്‌സിൽ നടന്ന മത്സരത്തിന് ശേഷമുള്ള ചർച്ചയ്ക്കിടെ, ഒരു വലിയ ടോട്ടൽ പിന്തുടരുന്നതിനിടെ തന്റെ ടീമിന് നേരത്തെ വിക്കറ്റുകൾ നഷ്ടമായപ്പോൾ സാംസൺ കാണിച്ച ധൈര്യത്തെക്കുറിച്ച് ഹർഭജൻ പ്രതിപാദിച്ചു. “ഇതൊരു ക്യാപ്റ്റന്റെ ഇന്നിഗ്‌സായിരുന്നു ,അത്തരം കളിക്കാർക്ക് മറ്റ് കളിക്കാരേക്കാൾ ധൈര്യമുണ്ട്. സഞ്ജു ഒരു പ്രത്യേക കളിക്കാരനാണ്. ഹെറ്റ്മിയറിനേക്കാൾ വലിയ സ്വാധീനം അദ്ദേഹത്തിന് ഉണ്ടായിരുന്നു, കാരണം അദ്ദേഹം ഗെയിം പടുത്തുയർത്തി ഷിംറോൺ ഹെറ്റ്മെയർ അത് പൂർത്തിയാക്കി” ഹർഭജൻ പറഞ്ഞു .

എം‌എസ് ധോണിയെപ്പോലുള്ളവർ തങ്ങളുടെ ഫിനിഷിംഗ് കഴിവുകളിൽ ഉള്ള ആത്മവിശ്വാസം കൊണ്ടാണ് പല മത്സരങ്ങളും വിജയിപ്പിച്ചെടുത്തിട്ടുള്ളത്. “ഹെറ്റ്മെയറും . അവസാനം വരെ നിന്ന് മത്സരം പൂർത്തിയാക്കി,പക്ഷേ അവസാനം വരെ മത്സരം ഏറ്റെടുത്തത് ആരാണ് – സഞ്ജു സാംസൺ. ഈ കളിക്കാരന് വളരെയധികം കഴിവുണ്ട്, അദ്ദേഹം ൻ ഇന്ത്യക്ക് വേണ്ടി കളിക്കണം” ഹർഭജൻ പറഞ്ഞു.11-ാം ഓവറിൽ റോയൽസ് 55/4 എന്ന നിലയിൽ ആയതിന് ശേഷം സാംസൺ ഹെറ്റ്മയറുമായി 4.3 ഓവറിൽ 59 റൺസിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയർത്തി. 15-ാം ഓവറിലെ അവസാന പന്തിൽ സാംസൺ പുറത്തായെങ്കിലും ഹെറ്റ്മെയർ (26 പന്തിൽ 56*) റണ്സെടുത്ത് ഉറപ്പാക്കി.

അന്താരാഷ്ട്ര തലത്തിലും തന്റെ കഴിവ് പ്രകടിപ്പിക്കാൻ സഞ്ജു സാംസണിന് പതിവായി അവസരങ്ങൾ ലഭിക്കണമെന്നും ഹർഭജൻ സിംഗ് കൂട്ടിച്ചേർത്തു. “സഞ്ജുവിനെ കുറിച്ച് വീണ്ടും വീണ്ടും സംസാരിക്കുന്നു, അവൻ സ്പിന്നർമാരെയും ഫാസ്റ്റ് ബൗളർമാരെയും മികച്ച രീതിയിൽ കളിക്കുന്നു. അദ്ദേഹത്തിന് ടീം ഇന്ത്യയിലും സ്ഥിരതയുള്ള അവസരങ്ങൾ ലഭിക്കണം. ഞാൻ അദ്ദേഹത്തിന്റെ ആരാധകനാണ്, ഇന്നല്ല, വർഷങ്ങളായി, കാരണം അദ്ദേഹത്തിന് വലിയ മത്സരങ്ങൾ ജയിപി ക്കാനുള്ള കഴിവുണ്ട്” അദ്ദേഹം കൂട്ടിച്ചേർത്തു.

റാഷിദ് ഖാന്റെ ബൗളിങ്ങിൽ സാംസണിന്റെ സിക്‌സറുകൾക്ക് അഭിനന്ദനങ്ങൾ ചൊരിഞ്ഞാണ് ഹർഭജൻ അവസാനിപ്പിച്ചത്. ഗുജറാത്ത് ടൈറ്റൻസിന്റെ റിസ്റ്റ്-സ്പിന്നർ വേഗത്തിലാണ് പന്തെറിയുന്നതെന്നും ബാക്ക്ഫൂട്ടിൽ നിന്ന് സിക്സറുകൾ അടിക്കുന്നത് ബുദ്ധിമുട്ടാണെന്നും ചൂണ്ടിക്കാട്ടി.

4/5 - (4 votes)