
വിരാട് കോലിയോ ബാബർ അസമോ അല്ല! ലോകത്തിലെ 1 ബാറ്ററെ തെരഞ്ഞെടുത്ത് ഹരഭജൻ സിംഗ്
സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് 2023 ഇന്ത്യൻ പ്രീമിയർ ലീഗ് 17-ാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ മൂന്ന് റൺസിന് പരാജയപ്പെടുത്തി തുടർച്ചയായി രണ്ട് വിജയങ്ങൾ സ്വന്തമാക്കി. ജോസ് ബട്ട്‌ലർ 144.44 സ്‌ട്രൈക്ക് റേറ്റിൽ വെറും 36 പന്തിൽ 52 റൺസ് നേടി RR-ന്റെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറിന് അടിത്തറ പാകി.ബൗളിങ് മികവാണ് രാജസ്ഥാന്റെ വിജയത്തിന്റെ അടിസ്ഥാനം.
എന്നാൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനെ പൊരുതാവുന്ന ടോട്ടലിലേക്ക് നയിച്ചത് ജോസ് ബട്ലറിന്റെ അർധസെഞ്ച്വറിയായിരുന്നു. മത്സരശേഷം ബട്ലറെ വാനോളം പുകഴ്ത്തുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. നിലവവുള്ള ഏറ്റവും മികച്ച ബാറ്ററാണ് ബട്ലറെന്നാണ് ഹർഭജൻ പറയുന്നത്.’ബട്ട്‌ലറെ പുകഴ്ത്താൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല, ബാറ്റിങ്ങിലെ പെർഫെക്ഷന് വേണ്ടി ക്രീസ് നന്നായി അദ്ദേഹം ഉപയോഗിക്കുന്നുണ്ട്, മികച്ച ടെക്നിക് അദ്ദേഹത്തിന് അവകാശപ്പെടാനാകും, മാത്രവുമല്ല സ്പിന്നിനെതിരേയും പേസിനെതിരേയും മികച്ച ഫൂട്ട്‌വർക്കാണ് ബട്ട്‌ലറുടേത്, എന്റെ അഭിപ്രായത്തിൽ ലോകക്രിക്കറ്റിൽ ഇപ്പോഴുള്ള ഒന്നാം നമ്പർ ബാറ്റർ ബട്ട്‌ലറാണ്, ഹർഭജൻ പറഞ്ഞു.

ഇംഗ്ലീഷ് വലംകൈയ്യൻ ബാറ്റ്സ്മാൻ ഐപിഎൽ 2022 ൽ 863 റൺസ് നേടി ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയിരുന്നു. വിരാട് കോഹ്‌ലിക്കും ഡേവിഡ് വാർണർക്കും ശേഷം ഒരു ഐപിഎൽ സീസണിൽ 800-ലധികം റൺസ് നേടുന്ന മൂന്നാമത്തെ ബാറ്ററായി അദ്ദേഹം മാറി.ഈ സീസണിൽ ബട്‌ലർ ഇതിനകം 204 റൺസ് നേടിയിട്ടുണ്ട്, കൂടാതെ നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് ഫിഫ്റ്റി പ്ലസ് സ്കോറുകളും നേടിയിട്ടുണ്ട്.ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ ബട്ട്‌ലർ ഐപിഎൽ കരിയറിലെ 3000 റൺസ് പൂർത്തിയാക്കി.
Harbhajan Singh said, "Jos Buttler is the No. 1 batter in world cricket at the moment"#Cricket #cricketnews #CricketTwitter #JosButtler #IPL2023 #IPL @josbuttler pic.twitter.com/mhkGJ6xCYj
— CricInformer (@CricInformer) April 13, 2023
ഇതുവരെ 86 ഇന്ത്യൻ പ്രീമിയർ ലീഗ് ഗെയിമുകളിൽ നിന്ന് 150.91 എന്ന സ്‌ട്രൈക്ക് റേറ്റിലും 40.46 ശരാശരിയിലും 3035 റൺസ് നേടിയിട്ടുണ്ട്. 18 അർധസെഞ്ചുറികളും അഞ്ച് സെഞ്ചുറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്.