❝ പ്രീമിയർ ലീഗിൽ അപൂർവ നേട്ടം കൈവരിക്കാനൊരുങ്ങി ഹാരി കെയ്ൻ❞

ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണ് ടോട്ടൻഹാമിന്റെ ഇംഗ്ലീഷ് സ്‌ട്രൈക്കർ ഹയര് കെയ്ൻ. ഈ സീസണിൽ മികച്ച ഫോമിലുള്ള ഇംഗ്ലീഷ് താരം 19 ഗോളുമായി പ്രീമിയർ ലീഗിലെ ടോപ് സ്കോററാണ്. ഗോൾ നേടുന്നതിനോടൊപ്പം ഗോൾ ഒരുക്കുന്നതിലും മുന്നിലുള്ള കെയ്ൻ പ്രീമിയർ ലീഗിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് കൊടുത്ത താരവുമാണ്. ഇ സീസണിൽ 32 ഗോൾ പങ്കാളിത്തമാണ് താരം നൽകിയത്, 19 ഗോളുകളും 13 അസ്സിസിറ്റും കെയ്ൻ സംഭാവന നൽകി.യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിൽ ഗോൾ പങ്കാളിത്തത്തിൽ ബയേൺ സൂപ്പർ താരം ലെവെൻഡോസ്‌കി മാത്രമാണ് കെയ്‌നിനു മുന്നിലുള്ളത്.

ഈ സീസണിൽ പ്രീമിയർ ലീഗിലെ അപൂർവ റെക്കോർഡാണ് കെയ്‌നിനെ കാത്തിരിക്കുന്നത്. ലീഗിൽ ഒരു സീസണിൽ തന്നെ ഗോൾഡൻ ബൂട്ടും മികകാത്ത പ്ലേമേക്കർ അവാർഡും വാങ്ങുന്ന മൂന്നാമത്തെ താരമാവാനുള്ള ഒരുക്കത്തിലാണ് ടോട്ടൻഹാം സ്‌ട്രൈക്കർ.1993/94 ൽ ആൻഡ്രൂ കോളും ,1998/99 ൽ ജിമ്മി ഫ്ലോയ്ഡ് ഹാസ്സൽ‌ബെയ്ങ്കുമാണ് ഈ നേട്ടം കൈവരിച്ചത്. നിലവിൽ ലിവർപൂളിന്റെ സാലയെക്കാൾ ഒരു ഗോളിനും ,ബ്രൂണോ ഫെർണാണ്ടസിനും കെവിൻ ഡി ബ്രൂയിനിക്കാളും രണ്ടു അസിസ്റ്റുകൾക്കും മുന്നിലാണ് കെയ്ൻ.


കെയ്ൻ മികവ് പുലർത്തുമ്പോഴും ടോട്ടൻഹാം മോശം പ്രകടനമാണ് നടത്തുന്നത്. യൂറോപ്പ ലീഗിൽ നിന്നും, എഫ്എ കപ്പിൽ നിന്നും പുറത്തായതായ സ്പർ‌സിനു കാരാബാവോ കപ്പ് ഫൈനൽ മാത്രമാണ് ശേഷിക്കുന്നത്. പ്രീമിയർ ലീഗിൽ ബാക്കിയുള്ള 8 മത്സരങ്ങളിൽ വിജയിച്ച് ആദ്യ നാളിൽ ഫിനിഷ് ചെയ്യാനാണ് സ്പർസ്‌ ശ്രമിക്കുന്നത്. ശരിയായ നമ്പർ 9 ആയിരുന്ന കെയ്‌നിനെ പരിശീലകൻ മൗറിഞ്ഞോ ഫാൾസ് 9 പൊസിഷനിലാണ് കളിപ്പിച്ചത് .ഇത് അദ്ദേഹത്തിന് കൂടുതൽ അസിസ്റ്റുകൾ നൽകുന്നതിന് സഹായകരമായി. നിലവിലെ ഫോം തുടർന്നാൽ ഗോൾഡൻ ബൂട്ടും പ്ലേമേക്കർ ഓഫ് ദ ഇയർ അവാർഡും കെയ്ൻ തന്നെ സ്വന്തമാക്കും.

കെയ്‌നിന്റെ ഫോം സ്പർ‌സിനും ഇംഗ്ലണ്ട് ടീമിനും വളരെ നിർ‌ണ്ണായകമാണ്. യൂറോ വരുന്നതോടെ ഇംഗ്ലണ്ട് കൂടുതൽ ആശ്രയിക്കുന്ന താരമാണ് കെയ്ൻ .ഈ സീസണിൽ ടോട്ടൻഹാമിനായി പലപ്പോഴും ഒറ്റയാൾ പ്രകടനമാണ് കെയ്ൻ നടത്തുന്നത്. മുന്നേറ്റത്തിൽ കൊറിയൻ താരം സോണിനൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തു. ഗോളുകൾ നേടിയിട്ടും ടോട്ടൻഹാമിനൊപ്പം ട്രോഫികൾ നേടാൻ സാധിക്കാതിരിക്കുന്നത് താരത്തെ അടുത്ത സീസണിൽ സ്പർസ് വിടാനുള്ള തീരുമാനത്തിൽ എത്തിച്ചിരിക്കുകയാണ്. നിലവിൽ യൂറോപ്പിലെ മികച്ച സ്‌ട്രൈക്കറായ കെയ്‌നിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ ക്ലബ്ബുകളും റയൽ മാഡ്രിഡും പിന്നാലെ തന്നെയുണ്ട്.

ടോട്ടൻഹാം ഹോട്‌സ്പറിനായി എല്ലാ മത്സരങ്ങളിലും 327 മത്സരങ്ങളിൽ കെയ്ൻ 215 ഗോളുകൾ കെയ്ൻ നേടിയിട്ടുണ്ട്. പ്രീമിയർ ലീഗിൽ 235 മത്സരങ്ങളിൽ നിന്നും 162 ഗോളുകളും ഈ 27 കാരൻ നേടിയിട്ടുണ്ട്. അവസാന ഏഴു സീസണുകളിൽ ക്ലബ്ബിനും രാജ്യത്തിനുമായി 30 ലതികം ഗോളുകൾ നേടിയിട്ടുണ്ട്.