❝ഇതവൻ🔥⚽എന്നോ എടുക്കേണ്ട✍️💰തീരുമാനമായിരുന്നു,
അല്ലെ പെപ്❞ കിരീടം🏆💔നേടാൻ സാധിക്കുന്നില്ല , മാഞ്ചസ്റ്റർ
ക്ലബ്ബുകളിലേക്ക്🏆🚶‍♂ചേക്കേറാനൊരുങ്ങി ഇംഗ്ലീഷ് സൂപ്പർ സ്‌ട്രൈക്കർ ❞

ഈ സീസൺ അവസാനത്തോടെ ക്ലബ് വിടാനൊരുങ്ങി ടോട്ടൻഹാമിന്റെ ഇംഗ്ലീഷ് സ്‌ട്രൈക്കർ ഹാരി കെയ്ൻ. ടോട്ടൻഹാമിനൊപ്പം ഒരു ട്രോഫി നേടാൻ സാധിക്കാത്തതാണ് താരത്തെ ക്ലബ് വിടാൻ പ്രേരിപ്പിക്കുന്നത്. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായ കെയ്ൻ കൊറിയൻ താരം ഹ്യൂങ്-മിൻ സോണുമായി സ്പർ‌സിൽ ഗോളുകൾ അടിച്ചു കൂട്ടുകായണ്‌. ഈ സീസണിൽ എല്ലാ മത്സരങ്ങളിലുമായി 27 ഗോളുകളും 16 അസിസ്റ്റുകളും താരം സ്വന്തം പേരിൽ കുറിച്ചു. പ്രീമിയർ ലീഗിൽ 17 ഗോളുമായി ഗോൾ സ്കോറിന് ചാർട്ടിൽ ലിവർപൂൾ താരം സലക്കൊപ്പം ഒന്നമതാണ് ഇംഗ്ലീഷ് സ്‌ട്രൈക്കർ. പ്രീമിയർ ലീഗിൽ 13 അസിസ്റ്റുകളും കെയ്ൻ സംഭാവന നൽകി.

എന്നാൽ ഇത്രയധികം മികച്ച പ്രകടനം നടത്തിയിട്ടും ടോട്ടൻഹാമിനൊപ്പം ഒരു കിരീടം നേടാൻ സാധിക്കാത്തതിന്റെ നിരാശ താരത്തിൽ പ്രകടമായിരുന്നു. ഇതിനൊരു മാറ്റം വരുത്തുവാനാണ് ഇംഗ്ലീഷ് ക്യാപ്റ്റൻ പുതിയ ക്ലബ്ബിലേക്ക് ചേക്കേറാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ ആഴ്ച യൂറോപ്പ ലീഗിൽ ഡൈനാമോ സാഗ്രെബിനോടേറ്റ അപ്രതീക്ഷിത തോൽവിയോടെ ഈ സീസണിലെ 27 കാരന്റെ കിരീട പ്രതീക്ഷകൾ അസ്തമിച്ചിരിക്കുകയാണ്. മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയ ഇംഗ്ലീഷ് വമ്പന്മാർ താരത്തെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു .

വരാനിരിക്കുന്ന സീസണുകളിൽ അവരുടെ സ്‌ട്രൈക്കർമാർ ക്ലബ് വിടാൻ ഒരുങ്ങുന്നതോടെ അവർക്ക് പകരക്കാരനായാണ് 27 കാരനെ കാണുന്നത്.സീസണിന്റെ അവസാനത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉറുഗ്വേ സ്‌ട്രൈക്കർ എഡിൻസൺ കവാനിയും, സിറ്റി സ്‌ട്രൈക്കർ സെർജിയോ അഗ്യൂറോയും ക്ലബ് വിടാൻ ഒരുങ്ങുകയാണ്. കുറച്ചു സീസണുകളിലായി യുണൈറ്റഡിന്റെ റഡാറിലുള്ള താരമാണ് കെയ്ൻ. ഒരു മികകാത്ത സ്‌ട്രൈക്കറുടെ അഭാവം കുറച്ചു സീസണുകളിലായി യുണൈറ്റഡിൽ നിഴലിക്കുന്നുണ്ട് ഇതിനൊരു പരിഹാരം കെയ്‌നിലൂടെ നികത്താനാണ് യുണൈറ്റഡ് ശ്രമം.

ടോട്ടൻഹാമുമായി 2024 വരെ കരാറുള്ള കെയ്‌നിനെ വിട്ടുകൊടുക്കുമോ എന്നതും സംശയമാണ്. എന്നാൽ സ്പർസ്‌ സ്‌ട്രൈക്കർക്ക് 120 മില്യൺ ഡോളറാണ് ടോട്ടൻഹാം ചെയർമാൻ ഡാനിയൽ ലെവി പ്രതീക്ഷിക്കുന്നത്. ടോട്ടൻഹാം യൂത് അക്കാദമിയുടെ വളർന്നു വന്ന കെയ്ൻ അവർക്കായി 325 മത്സരങ്ങളിൽ നിന്നും 21 ഗോളുകൾ നേടിയിട്ടുണ്ട്. 234 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നും 160 ഗോളുകളും താരം സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.