❝ഇംഗ്ലീഷ്🏆⚽പ്രീമിയർ ലീഗിലെ💪✌️ഏറ്റവും മൂർച്ചയേറിയ🔥⚔സ്‌ട്രൈക്കിങ്🤜💥🤛കൂട്ടുകെട്ട്❞

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച സ്‌ട്രൈക്കിങ് കൂട്ടുകെട്ടാണ് ടോട്ടൻഹാം താരങ്ങളായ ഹാരി കെയ്നും ഹ്യൂങ്-മിൻ സോണിന്റെയും. ഞായറാഴ്ച ക്രിസ്റ്റൽ പാലസിനെതിരായ 4 -1 ജയത്തോടെ പ്രീമിയർ ലീഗിലെ റെക്കോർഡ് ബുക്കിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് ഇരു മുന്നേറ്റ നിര താരങ്ങളും . മത്സരത്തിൽ ഗാരെത് ബെയിലും ,ഹാരി കെയ്‌നും ഇരട്ട ഗോളുകൾ നേടിയപ്പോൾ . ബെയ്‌ലിന്റെ രണ്ടു ഗോളുകൾക്കും വഴിയൊരുക്കിയത് കെയ്‌നാണ്. കെയ്‌നിന്റെ രണ്ടാമത്തെ ഗോളിന് വഴിയൊരുക്കിയതാവട്ടെ സോണും.

ഇന്നലത്തെ വിജയത്തോടെ ടോട്ടൻഹാം പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നു . നാലാം സ്ഥാനക്കാരായ ചെൽസിക്ക് പിന്നിൽ രണ്ടു പോയിന്റിന്റെ വ്യത്യാസമാണുള്ളത്.ഈ സീസണിൽ ഇരു താരങ്ങളും കൂടി 14 ഗോളുകൾക്കാണ് വഴിയൊരുക്കി കൊടുത്തത് ഇതൊരു പുതിയ പ്രീമിയർ ലീഗ് റെക്കോർഡാണ്.

1994/95 കാമ്പെയ്‌നിൽ ബ്ലാക്ക്ബേൺ ജോഡികളായ അലൻ ഷിയറും ക്രിസ് സട്ടനും സ്ഥാപിച്ച മുൻ റെക്കോർഡ് സ്പർസ് ഫോർവേഡുകൾ തകർത്തത്.ജനുവരി 4-ന് രണ്ടു സ്പർസ്‌ ഫോർവേഡുകളും ഇരുവരുടെയും റെക്കോർഡിനൊപ്പമെത്തിയിരുന്നു പക്ഷെ അത് തകർക്കാൻ രണ്ട് മാസത്തിലേറെയായി കാത്തിരിക്കുകയായിരുന്നു. 2018-19 സീസണിൽ ബോർൺമൗത്തിനായി 12 ഗോളുകൾ നേടിയ റയാൻ ഫ്രേസറും കാലം വിൽ‌സണും മാത്രമാണ് മുമ്പത്തെ റെക്കോർഡിനടുത്ത് വന്നത്.

ഈ സീസണിൽ 16 ഗോളുകളുള്ള ഹാരി കെയ്ൻ പ്രീമിയർ ലീഗിൽ 13 അസിസ്റ്റുകൾ നേടി. മറുവശത്ത്, സോൺ ഹ്യൂങ്-മിൻ 13 തവണ സ്കോർ ചെയ്തിട്ടുണ്ട്, ഒമ്പത് അസിസ്റ്റുകൾ സ്വന്തം പേരിൽ കുറിച്ചു. പ്രീമിയർ ലീഗില ഏറ്റവും മികച്ച സ്‌ട്രൈക്കറായി കണക്കാക്കപ്പെടുന്ന കെയ്ൻ ടോട്ടൻഹാമിനായി 323 മത്സരങ്ങളിൽ നിന്നും 212 ഗോളുകൾ നേടിയിട്ടുണ്ട്. 2014 -15 സീസൺ മുതൽ പ്രീമിയർ ലീഗിൽ ടോട്ടൻഹാമിന്റെ പ്രധാന സ്‌ട്രൈക്കറായി കളിക്കുന്ന കെയ്ൻ ഒരു സീസണിൽ ശരാശരി 20 ഗോളുകൾ സ്കോർ ചെയ്യുന്നുണ്ട്. 2017 -18 ൽ ലീഗിൽ 30 ഗോളുകൾ സ്കോർ ചെയ്ത കെയ്ൻ സീസണിൽ മൊത്തം 41 ഗോളുകൾ നേടുകയും ചെയ്തു. ഇംഗ്ലണ്ട് ദേശീയ ടീമിനായി 51 മത്സരങ്ങളിൽ നിന്നും 32 ഗോളുകളും നേടിയിട്ടുണ്ട്.

2015 ൽ ബയേർ ലെവർകൂസണിൽ നിന്നും ടോട്ടൻഹാമിലെത്തിയ സൗത്ത് കൊറിയൻ സോൺ ക്ലബിന് ‌ വേണ്ടി 268 മത്സരങ്ങളിൽ നിന്നും 103 ഗോളുകൾ നേടിയിട്ടുണ്ട് . കൊറിയക്കു വേണ്ടി 117 മത്സരങ്ങളിൽ നിന്നും 36 ഗോളുകൾ നേടിയിട്ടുണ്ട്.