❝ ഞാൻ 🏴󠁧󠁢󠁥󠁮󠁧󠁿🔥 എന്റെ 💪🔥യഥാർത്ഥ
ഫോമിലേക്ക് ⚽👌 ഉയർന്നു വരികയാണ്
🇩🇪 ജർമനിയെ 🤝💥 നേരിടാൻ പൂർണ്ണ സജ്ജൻ ❞

ഒരു മത്സരത്തിലും പരാജയപെടാതെയാണ് ഇംഗ്ലണ്ട് യൂറോ കപ്പിന്റെ പ്രീ ക്വാർട്ടറിലെത്തിയത്. രണ്ടു വിജയവും ഒരു സമനിലയുമായാണ് ഇംഗ്ലണ്ട് അവസാന പതിനാറിലെത്തിയത്. രണ്ടു ഗോളുകൾ മാത്രമാണ് ഇംഗ്ലീഷ് ടീമിന് മൂന്നു ഗ്രൂപ്പ് മത്സരങ്ങളിൽ നിന്നും നേടാനായത്. ചിരവൈരികളും കരുത്തരുമായ ജര്മനിയാണ് പ്രീ ക്വാർട്ടറിൽ അവരുടെ എതിരാളികൾ.എന്നാൽ ഇംഗ്ലണ്ടിന്റെ പ്രകടനത്തിൽ ആരാധകർ ഒട്ടും തൃപ്തരല്ല പ്രത്യേകിച്ച് ടോട്ടൻഹാം സ്‌ട്രൈക്കർ ഹാരി കെയ്നിന്റെ കാര്യത്തിൽ. പ്രീമിയർ ലീഗിലെ ഗോൾഡൻ ബൂട്ടുമായി വന്ന താരത്തിന് യൂറോയിൽ ഒരു ഗോൾ പോലും നേടാൻ സാധിച്ചില്ല.

ക്രൊയേഷ്യയ്‌ക്കെതിരായ 1-0 വിജയത്തിലും സ്‌കോട്ട്‌ലൻഡുമായി 0-0 സമനിലയിലും ഇംഗ്ലണ്ടിന്റെ നായകനെ പരിശീലകൻ സൗത്ത് ഗേറ്റ് സബ്സ്റ്റിട്യൂറ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ചെക്കിനെതിരെയുള്ള അവസാന മത്സരത്തിൽ ഫോമിൽ വരുന്നതിന്റെ ചെറിയ ലക്ഷണങ്ങൾ 27 കാരൻ പുറത്തെടുത്തിരുന്നു.പ്രീ ക്വാർട്ടറിൽ ജര്മനിക്കെതിരെ താരം ഫോമിലേക്ക് തിരിച്ചെത്തും എന്ന് തന്നെയാണ് പ്രതീക്ഷ. കെയ്ൻ ഗോളുകൾ കണ്ടെത്തിയില്ലെങ്കിൽ ശക്തരായ ജര്മനിക്കെത്തിയ ഇംഗ്ലണ്ട് ബുദ്ധിമുട്ടേണ്ടി വരും.

എന്നാൽ താൻ ഫോമിലേക്ക് ഉയരുകയാണെന്നും ജർമ്മനിക്ക് എതിരായ മത്സരത്തിന് മുമ്പ് തനിക്ക് നല്ല ആത്മവിശ്വാസം ഉണ്ടെന്നും കെയ്ൻ പറഞ്ഞു. ശാരീരികമായി താൻ ഇതുവരെയുള്ള ടൂർണമെന്റിന്റെ ഏറ്റവും മികച്ച രൂപത്തിലാണ്, അതുകൊണ്ട് തന്നെ ജർമ്മനിക്ക് എതിരായ മത്സരത്തിനു താൻ തയ്യാറാണെന്നും കെയ്ൻ പറഞ്ഞു. റഷ്യൻ ലോകകപ്പിലെ മികച്ച ഗോൾ വേട്ടക്കാരൻ ആയിരുന്നെങ്കിലും ടൂർണമെന്റിന്റെ പ്രധാന മത്സരങ്ങളിൽ നല്ല പ്രകടനം നടത്തിയിരുന്നില്ല എന്ന് കെയ്ൻ പറഞ്ഞു.

”റഷ്യയിൽ താൻ ഗംഭീരമായായിരുന്നു തുടങ്ങിയത്. ധാരാളം ഗോളുകൾ തുടക്കത്തിൽ തന്നെ നേടി, പക്ഷെ പിന്നീട് ഏറ്റവും പ്രധാനപ്പെട്ട ഗെയിമുകളിൽ എന്റെ മികച്ച പ്രകടനങ്ങൾ ഉണ്ടായില്ലെന്ന് എനിക്ക് തോന്നി. ക്വാർട്ടറിലും സെമി ഫൈനലിലും താൻ നിറം മങ്ങി.” കെയ്ൻ പറഞ്ഞു.അതിനാൽ ഇത്തവണ തന്റെ മികച്ച ഫോം വരേണ്ടത് പ്രധാന മത്സരങ്ങളിൽ ആണെന്ന് താൻ ഉറപ്പിച്ചിരുന്നു എന്നും കെയ്ൻ പറഞ്ഞു.

ചൊവ്വാഴ്ച വെംബ്ലിയിലാണ് ജര്മനിക്കെതിരെയുള്ള പോരാട്ടം.1990 ലെ ലോകകപ്പ്, യൂറോ 96, 2010 ലോകകപ്പ് എന്നിവയിൽ നോക്ക് ഔട്ട് റൗണ്ടിൽ ജര്മനിയോട് പരാജയപെട്ടാണ് ഇംഗ്ലണ്ട് പുറത്തായിട്ടുള്ളത്. അതിനൊരു മാറ്റം വരുത്താനുള്ള ശ്രമത്തിലാണ് ഇംഗ്ലണ്ട്.