ഐസ്എല്ലിൽ ഏറ്റവും ഉയർന്ന മാർക്കറ്റ് വാല്യുവുള്ള ടീം കേരള ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എൽ ഏഴാം സീസണിൽ ഏറ്റവും അധികം വിലപിടുപ്പുള്ള ടീമുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണത്തെ സീസണിൽ പങ്കെടുക്കുന്നത്. ഏകദേശം അൻപത്കോടിയിലധികമാണ് ടീമിൻ്റെ വിപണി മൂല്യം. ഐഎസ്എല്ലിൽ നിലവിൽ കരുത്തരായ മുബൈ സിറ്റി എഫ്സിയേയും എടികെ മോഹൻ ബഗാൻ എഫ്സിയേയും മറികടന്നാണ് ഈ നേട്ടം കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കരസ്ഥമാക്കിയത്.

പുതുതായി ചുമതലയേറ്റ കെബിഎഫ്സി സ്പോട്ടിംഗ് ഡയറക്ടർ കരോളിസ് സ്‌കിന്കിസന്റെ സ്‌ക്വൗട്ടിംഗ് മികവാണ് ബ്ലാസ്‌റ്റേഴ്‌സിന് ഇത്ര ഉയർന്ന മൂല്യമുള്ള താരങ്ങെള ടീമിലെത്തിക്കാൻ കഴിഞ്ഞത് എന്നു തന്നെ പറയാം.47കോടി രൂപ മാർക്കറ്റ് വാല്യുവുമായി എടികെ മോഹന് ബഗാനും, 46 കോടി രൂപ മാർക്കറ്റ് വാല്യുവുളള ടീമുമായി മുംബൈ സിറ്റി എഫ്‌സിയുമാണ് രണ്ടും മൂന്നും സ്ഥാനം പങ്കിട്ട് ഈ സീസണിൽ കളിക്കാൻ ഇറങ്ങുന്നത്. 45 കോടി വാല്യുവുമായി ബംഗളൂരു എഫ്‌സി നാലാം സ്ഥാനത്തും 42കോടി വാല്യുവുമായി ഒഡീഷ എഫ്‌സി അഞ്ചാം സ്ഥാനത്തും ഉണ്ട്.

ഈസ്റ്റ് ബംഗാൾ 42 കോടി, ചെന്നൈയിൻ എഫ്‌സി 38 കോടി, ഹൈദരാബാദ് എഫ്‌സി 38 കോടി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 37 കോടി എന്നീ മൂല്യവുമായി മറ്റു ടീമുകളും എത്തുന്നു. എന്നാൽ എഫ്‌സി ഗോവയും (36 കോടി), ജംഷഡ്പൂർ എഫ്‌സിയും (34 കോടി) ആണ് ഏറ്റവും കുറഞ്ഞ മാർക്കറ്റ് വാല്യു ഉള്ള ടീമുകൾ.

Leave A Reply

Your email address will not be published.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications