ജയിക്കാവുന്ന കളി എങ്ങനെ തോറ്റു ? കാരണം തുറന്നു പറഞ്ഞ് സഞ്ജു സാംസൺ |Sanju Samson

ഐപിൽ പതിനാറാം സീസണിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീമിന് വീണ്ടും മറ്റൊരു തോൽവി നേരിടേണ്ടി വന്നു. ഇന്നലെ മുംബൈ ഇന്ത്യൻസ് എതിരെ അവരുടെ സ്വന്തം മണ്ണിലാണ് രാജസ്ഥാൻ ടീം തോൽവി വഴങ്ങിയത്. അവസാന ഓവർ വരെ പൊരുതി എങ്കിലും കയ്യിൽ നിന്ന ജയം റോയൽസ് ടീം നഷ്ടമാക്കി. അവസാന ഓവറിൽ തുടരെ മൂന്ന് സിക്സ് പായിച്ചു ടിം ഡേവിഡ് ആണ് മുംബൈക്ക് ജയം ഒരുക്കിയത്.

ഐപിൽ ക്രിക്കറ്റ്‌ ചരിത്രത്തിലെ 1000 മത്തെ മാച്ചിൽ ഇങ്ങനെ ഒരു തോൽവി റോയൽസ് ടീമും ആഗ്രഹിച്ചില്ല. ബാറ്റിംങ്ങിൽ ഒരിക്കൽ കൂടി യുവ താരമായ ജൈസ്വാൾ അത്ഭുതം സൃഷ്ടിച്ചപ്പോൾ ഡെത്ത് ബൗളിങ്ങിൽ റോയൽസ് പരാജയമായി. ഇന്നലെ മത്സര ശേഷം ക്യാപ്റ്റൻ സഞ്ജു സാംസൺ തോൽവിക്കുള്ള കാരണവും വിശദമാക്കി.

” ഞങ്ങൾ ടൈം ഔട്ട്‌ സമയം സൂര്യ കുമാർ ബാറ്റ് ചെയ്യുന്ന രീതി വെച്ച് നോക്കുമ്പോൾ മാച്ചിൽ പോരാടുന്നത് കുറിച്ചാണ് സംസാരിച്ചത്. ഡേവിഡ് ലാസ്റ്റ് ഓവറുകളിൽ സ്പെഷ്യൽ ബാറ്റിംഗ് കാഴ്ചവെച്ചു.ലാസ്റ്റ് ഓവറുകളിൽ പിച്ച് നിന്നും ബോളിൽ നനവ് കാണാൻ കഴിഞ്ഞു. ഞങ്ങൾ പന്ത് തുടക്കാൻ സമയം എടുത്തു. ഈ സാഹചര്യങ്ങളിൽ ബോൾ എറിഞ്ഞു ഞങ്ങൾക്ക് അനുഭവമുണ്ട് ” ക്യാപ്റ്റൻ സഞ്ജു തുറന്ന് സമ്മതിച്ചു.കഴിഞ്ഞ മല്‍സരങ്ങളില്‍ നിന്നും പല കാര്യങ്ങളും ഞങ്ങള്‍ക്കു പഠിക്കാന്‍ സാധിച്ചിട്ടുണ്ട്. വിജയിച്ച മല്‍സരങ്ങളില്‍ നിന്നു മാത്രമല്ല ജയത്തിന് തൊട്ടരികെ വരെയത്തിയ മല്‍സരങ്ങളും ഇക്കൂട്ടത്തിലുണ്ട്.

“ഞങ്ങൾ കളിച്ച രീതി ഒന്നുകിൽ ഞങ്ങൾ വിജയിച്ചു അല്ലെങ്കിൽ ഞങ്ങൾ അടുത്തു. ഫലങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും വരുന്നു. ഞങ്ങൾ പ്രക്രിയയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഞങ്ങൾ നിയന്ത്രണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഞങ്ങൾ ശക്തമായി പോരാടും. ജയ്സ്വാളിൽ നിന്ന് എന്തെങ്കിലും പ്രത്യേകത ഞാൻ പ്രതീക്ഷിച്ചിരുന്നു. അവസാന മത്സരത്തിൽ അദ്ദേഹം 70-ഓളം സ്കോർ ചെയ്തു,അത് നൂറ്‌ ആയി മാറുമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു ‘ സഞ്ജു യുവ താരത്തെ വാനോളം പുകഴ്ത്തി.

5/5 - (1 vote)