‘ലയണൽ മെസ്സിയെ എങ്ങനെ തടയാം ?’ : തന്ത്രം വെളിപ്പെടുത്തി സൗദി പരിശീലകൻ ഹെർവ് റെനാർഡ് |Qatar 202 |Lionel Messi

2022 ലോകകപ്പിൽ ലയണൽ മെസ്സിയുടെ അർജന്റീനയുടെ ഏക തോൽവി ഓപ്പണിംഗ് ഗ്രൂപ്പ് ഗെയിമിൽ സൗദി അറേബ്യയ്‌ക്കെതിരെയായിരുന്നു.അർജന്റീനയുടെ പതനത്തിന് പദ്ധതിയിട്ട സൗദി പരിശീലകൻ ഹെർവ് റെനാർഡ് മെസ്സിയെ എങ്ങനെ തടയാം എന്ന സിദ്ധാന്തവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ഇന്ന് നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ അര്ജന്റീന വിജയം നേടിയാൽ എക്കാലത്തെയും മികച്ച ഫുട്‌ബോൾ കളിക്കാരൻ എന്ന നിലയിൽ മെസ്സിക്ക് തന്റെ പൈതൃകം ഉറപ്പിക്കാം. ഇന്ന് ലുസൈൽ ഐക്കണിക് സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസുമായി അർജന്റീന കൊമ്പു കോർക്കുമ്പോൾ എല്ലാവരുടെയും ശ്രദ്ധ ലയണൽ മെസ്സിയിൽ തന്നെയാണ്.വേൾഡ് കപ്പിലെ തന്റെ അവസാന മത്സരമാണ് ഫൈനൽ പോരാട്ടമെന്ന് മെസ്സി വെളിപ്പെടുത്തിയിരുന്നു.

ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് പരാജയപ്പെട്ട് തുടങ്ങിയ അർജൻ്റീന പിന്നീട് ഒരു മത്സരം പോലും തോൽക്കാതെയാണ് ഫൈനലിൽ എത്തിയിരിക്കുന്നത്. മിന്നുന്ന ഫോമിലുള്ള മെസ്സി അഞ്ചു ഗോളുകളും മൂന്നു അസിസ്റ്റും നേടി അർജന്റീനയെ ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. സൗദിക്കെതിരെയുള്ള മത്സരത്തിൽ കാര്യമായി ഒന്നും ചെയ്യാൻ സാധിക്കാതിരുന്ന മെസ്സിയെ എങ്ങനെയാണ് തടഞ്ഞു നിർത്തിയതെന്ന എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ഹെർവ് റെനാർഡ് .

“പ്രധാനമായും മെസ്സിയിൽ ശ്രദ്ധ കേന്ദ്രീകരിക്കരുത്, മറിച്ച് കൂട്ടുകെട്ടിലായിരിക്കണം . പരമാവധി ചെയ്യേണ്ടത് അദ്ദേഹത്തിലേക്ക് ബോൾ എത്തിക്കുന്നത് തടസ്സപ്പെടുത്തുക എന്നതാണ്. റോഡ്രിഗോ ഡി പോളാണ് മെസ്സിയിലേക്ക് കൂടുതലായും പന്ത് എത്തിക്കുന്നത്. അതുകൊണ്ടു തന്നെ ഡിപോളിനെ കൂടെ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു മധ്യനിര താരത്തെ മെസ്സിയിലേക്ക് പന്ത് എത്തിക്കുന്നത് തടയാൻ ഞാൻ ഏൽപ്പിച്ചിരുന്നു”റെനാർഡ് L’Équipe-ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“അവർക്ക് പന്ത് നഷ്ടപ്പെടുമ്പോൾ, പ്രതിരോധ പ്രവർത്തനങ്ങളിൽ നിന്ന് മെസ്സിയെ രക്ഷിക്കാൻ ഡി പോൾ അവിടെയുണ്ട്.പന്ത് നഷ്ടപ്പെടുമ്പോൾ മറ്റുള്ളവർ മെസ്സിക്ക് വേണ്ടി പ്രവർത്തിക്കുന്നു.അവർക്ക് മെസ്സിയെ സംരക്ഷിച്ചു നിർത്താനായി കഠിനാധ്വാനം ചെയ്യുന്ന മൂന്ന് മിഡ്ഫീൽഡർമാർ ഉണ്ട്. മെസ്സിക്ക് ഗോൾപോസ്റ്റിൽ നിന്നും 35-40 മീറ്റർ അകലെ നിന്ന് ഒരിക്കലും സ്വാതന്ത്ര്യം നൽകരുത്. അതും വളരെ പ്രധാനപ്പെട്ട കാര്യമാണ്.അർജന്റീന അത്ര ഡെപ്ത് ഉപയോഗിക്കുന്നില്ല. ഇത് ഒരു പൊസഷൻ ടീമാണ്, അത് പ്രധാനമായും മെസ്സിക്കൊപ്പം മധ്യത്തിൽ ആക്രമിക്കും. വേഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അപകടത്തെ നേരിടാൻ വേഗത്തിൽ പോകാനും മെസ്സി വലതു വിങ്ങിൽ നിന്നുമാണ് തുടങ്ങുന്നത് ” സൗദി പരിശീലകൻ പറഞ്ഞു.

Rate this post