❝മെസ്സിയെ എങ്ങനെ തടഞ്ഞു നിർത്താം❞  : ഈ തലമുറയിലെ പരിശീലകർക്ക് ഇതുവരെ പരിഹരിക്കാൻ കഴിയാത്ത വലിയൊരു കുഴക്കുന്ന പ്രശ്‍നം

ലോകമെമ്പാടുമുള്ള തന്ത്രജ്ഞരായ പരിശീലകർ കളിക്കളത്തിൽ ഭീഷണി നേരിടുമ്പോഴെല്ലാം പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നത് നമുക്ക് കാണാൻ സാധിക്കും.എന്നാൽ ഈ തലമുറയിലെ പരിശീലകർക്ക് ഇതുവരെ പരിഹരിക്കാൻ കഴിയാത്ത വലിയൊരു കുഴക്കുന്ന പ്രശ്നമാണ് ലയണൽ മെസ്സിയെന്ന ഇതിഹാസം.

ഇപ്പോഴിതാ മെസ്സിയെ എങ്ങനെ തടയാം എന്നതിനെക്കുറിച്ചുള്ള ശ്രദ്ധേയമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.കളിക്കളത്തിൽ മെസ്സിയുടെ കഴിവും മത്സരത്തിനിടെ അർജന്റീന സ്ട്രൈക്കറെ തടയാൻ പരിശീലകർ നടപ്പിലാക്കുന്ന തന്ത്രങ്ങളെല്ലാം വിഡിയോയിൽ കാണിക്കുന്നുണ്ട്.റോമ മാനേജർ ജോസ് മൗറീഞ്ഞോയുടെ പരിഹാസത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. പോർച്ചുഗീസുകാർ മെസ്സിയുടെ പേര് ഓർക്കുന്നതിൽ ഇപ്പോഴും പരാജയപെടുമെന്നും , പിന്നീട് “അതെ, മെസ്സി” പ്രതികരിക്കുമെന്നും തമാശയായി അദ്ദേഹം പറയുന്നുണ്ട്. “മെസ്സി പന്ത് കൈവശം കൈവശം വെച്ച് കഴിഞ്ഞാൽ തടയാൻ ബുദ്ധിമുട്ടാണ് .ഒരു ഫുട്ബോൾ കൂടെയുണ്ടെങ്കിൽ മെസ്സിയെ തടയുക അസാധ്യമാണ്” മുൻ റയൽ മാഡ്രിഡ് മാനേജർ കൂട്ടിച്ചേർത്തു.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ പ്രതിരോധ താരം റിയോ ഫെർഡിനാൻഡാണ് വീഡിയോയിൽ അടുത്തതായി എത്തുന്നത്. ലയണൽ മെസ്സിയെ തടയാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ നേരിടുന്നതിൽ പരാജയപ്പെട്ടുവെന്ന് ഫെർഡിനാൻഡ് സമ്മതിക്കുന്നു. മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗാർഡിയോള ബാഴ്‌സലോണയിൽ മെസ്സിയെ ഏറ്റവും അടുത്ത് കണ്ട പരിശീലകരിൽ ഒരാളാണ്.പിന്നീട് ഗ്വാർഡിയോള മാഞ്ചസ്റ്റർ സിറ്റിയിലും ബയേൺ മ്യൂണിക്കിലും മെസ്സിക്കെതിരെ പലതവണ മത്സരിച്ചിട്ടുമുണ്ട്.എന്നാൽ മൈതാനത്ത് മെസ്സിയെ തളച്ചിടാൻ ഒരു പരിശീലകനോ ഡിഫൻഡർക്കോ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് സ്പാനിഷ് താരം അഭിപ്രായപ്പെട്ടു.

778 തവണ കറ്റാലൻ വമ്പന്മാരെ പ്രതിനിധീകരിച്ച മെസ്സി 672 ഗോളുകളാണ് അടിച്ചു കൂട്ടിയത്. 35 കാരനായ സ്‌ട്രൈക്കർ 2021-22 സീസണിന് മുന്നോടിയായി ബാഴ്‌സലോണയിൽ നിന്ന് ഫ്രഞ്ച് ടീമായ പാരീസ് സെന്റ് ജെർമെയ്‌നിലേക്ക് മാറുകയും ചെയ്തു.കഴിഞ്ഞ സീസണിൽ പിഎസ്ജിക്കായി 34 മത്സരങ്ങൾ കളിച്ച മെസ്സി 11 ഗോളുകൾ നേടിയിരുന്നു. ലീഗ് 1 ൽ അദ്ദേഹം ആറ് ഗോളുകൾ നേടുകയും 14 അസിസ്റ്റുകൾ ചെയ്യുകയും ചെയ്തു. ക്ലബിനൊപ്പം ലീഗ് കിരീടം നേടുകയും ചെയ്തു.