‘ക്ലാസന്റെ മാസ്റ്റർ ക്ലാസ്സിൽ ഹൈദരാബാദ്’ , ആർസിബിക്കെതിരെ പൊരുതാവുന്ന സ്‌കോറുമായി സൺറൈസേഴ്‌സ്

ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഹെൻറിച്ച് ക്ലാസൻ 49 പന്തിൽ സെഞ്ച്വറി നേടി.ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ-ബാറ്റർ തന്റെ ഇന്നിംഗ്‌സിലുടനീളം എട്ട് ഫോറുകളും ആറ് സിക്‌സറുകളും നേടി.

ഹർഷൽ പട്ടേലിനെതിരെ ഒരു കൂറ്റൻ സിക്‌സറോടെ ക്ലാസൻ സെഞ്ച്വറി തികച്ചു.ഇന്ത്യൻ പ്രീമിയർ ലീഗിൽ ഹൈദരാബാദ് കളിക്കാരന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി കൂടിയാണിത്.ഇത് ക്ലാസന്റെ രണ്ടാം ടി20 സെഞ്ചുറിയും അദ്ദേഹത്തിന്റെ ഏറ്റവും ഉയർന്ന ഐപിഎൽ സ്കോറും ഈ ഐപിഎൽ സീസണിലെ ഏഴാമത്തെ സെഞ്ചുറിയും ആയിരുന്നു. സൺ റൈസേഴ്‌സ് 28/2 എന്ന നിലയിൽ നിൽക്കുമ്പോഴാണ് ക്ലാസൻ ക്രീസിലെത്തുന്നത്.

മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ എയ്ഡൻ മാർക്രത്തെ കൂട്ടുപിടിച്ച് ഇന്നിംഗ്സ് മുന്നോട്ട് കൊണ്ട് പോയി. ഇരുവരും ചേർന്ന് 76 റൺസ് കൂട്ടിച്ചേർത്തു. 18 റൺസ് എടുത്ത ക്യാപ്റ്റനെ ഷഹബാസ് അഹമ്മദ് ക്‌ളീൻ ബൗൾഡ് ചെയ്തു. നാലാം വിക്കറ്റിൽ ബ്രൂക്കിനൊപ്പം 74 റൺസ് കൂട്ടിച്ചെർത്തിയ ക്ലാസൻ ഇന്നിഗ്‌സിന്‌ വേഗത വർധിപ്പിച്ചു. 49 പന്തിൽ മൂന്നക്കം കണ്ട സൗത്ത് ആഫ്രിക്കൻ താരം 51 പന്തിൽനിന്നും 104 റൺസ് എടുത്ത് ഹർഷൻ പട്ടേലിന് വിക്കറ്റ് നൽകി പുറത്തായി.

ബ്രൂക്ക് 19 പന്തിൽ നിന്നും 27 റൺസെടുത്ത പുരത്വത്തെ നിന്നു. 20 ഓവർ അവസാനിക്കുമ്പോൾ സ്കോർ ബോർഡിൽ 5 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് ആണ് ഹൈദരാബാദ് നേടിയത്.

Rate this post