‘റൊണാൾഡോയേക്കാൾ മികച്ചത് മെസ്സിയാണെന്ന് ഞാൻ എപ്പോഴും കരുതിയിരുന്നു, പക്ഷേ……..’: വിൻസെന്റ് അബൂബക്കർ

ക്ലബ് വിട്ട പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പകരമായി അൽ നാസറിന്റെ കാമറൂൺ ഇന്റർനാഷണൽ സ്‌ട്രൈക്കർ വിൻസെന്റ് അബൂബക്കറിനെ ഓൾഡ് ട്രാഫോഡിലേക്ക് ഒരു ഹ്രസ്വകാല കരാറിൽ കൊണ്ടുവരാനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്. എന്നാൽ അൽ നാസറിൽ റൊണാൾഡോയുടെ സഹ താരമായ കാമറൂണിയൻ ഇന്റർനാഷണലിന്റെ താരത്തെക്കുറിച്ചുള്ള അഭിപ്രായം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.

“റൊണാൾഡോയേക്കാൾ മികച്ചത് മെസ്സിയാണെന്ന് ഞാൻ എപ്പോഴും കരുതി.എന്നാൽ ഞാൻ റൊണാള്ഡോയുമായി പരിശീലിച്ച ശേഷം ഞാൻ ശരിയാണെന്ന് എനിക്ക് മനസ്സിലായി.. മെസ്സിയാണ് റൊണാൾഡോയേക്കാൾ മികച്ച താരം എന്നുള്ളത് എനിക്ക് വീണ്ടും വ്യക്തമാവുകയായിരുന്നു” സ്പാനിഷ് വാർത്താ ഏജൻസിയായ മുണ്ടോ ഡിപോർട്ടീവോയുടെ റിപ്പോർട്ട് പ്രകാരം അബൂബക്കർ പറഞ്ഞു.ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബിൽ നിന്നും പുറത്ത് പോയതോടെ പ്രീമിയർ ലീഗ് പട്ടികയിൽ നാലാം സ്ഥാനത്തുള്ള യുണൈറ്റഡിന് ഒരു ബാക്കപ്പ് സ്‌ട്രൈക്കറെ ആവശ്യമുണ്ട്. എന്നാൽ അബൂബക്കറിനെ സ്വന്തമാക്കാൻ ഇംഗ്ലീഷ് ടീമിന് തുർക്കി ക്ലബ് ഫെനർബാഷെയുമായി മത്സരിക്കേണ്ടതുണ്ട്.

ഒരു ക്ലബ്ബിന് 8 വിദേശ താരങ്ങൾ വരെ രജിസ്റ്റർ ചെയ്യാമെന്ന സൗദി ലീഗ് നിയമം അനുസരിച്ച് അൽ നാസറിന് റൊണാൾഡോയെ ടീമിൽ ഉൾപ്പെടുത്തണമെങ്കിൽ ഒരാളെ ഒഴിവാക്കേണ്ടിയിരിക്കുന്നു. വിൻസന്റ് അബൂബക്കറിന്റെ കോൺട്രാക്ട് ക്ലബ്ബ് ടെർമിനേറ്റ് ചെയ്തു എന്ന വാർത്തകൾ ഉണ്ടായിരുന്നു. പുതിയ ഒരു ക്ലബ്ബ് കിട്ടിക്കഴിഞ്ഞാൽ വിൻസന്റ് അബൂബക്കർ അൽ നസ്ർ വിടാനുള്ള സാധ്യതകൾ തന്നെയാണ് ഇവിടെയുള്ളത്.

30 കാരനായ അബൂബക്കർ ഫ്രാൻസ്, തുർക്കി, പോർച്ചുഗൽ, സൗദി അറേബ്യ എന്നിവിടങ്ങളിലെ ക്ലബ്ബുകളിൽ കളിക്കുകയും 138 ഗോളുകൾ നേടുകയും ചെയ്തു. വേൾഡ് കപ്പിൽ സെർബിയയ്‌ക്കെതിരെയും ബ്രസീലിനെതിരെയും ജോല്യ്ക്കൽ നേടിയ താരം മികച്ച പ്രകടനം പുറത്തെടുത്തു.

Rate this post