‘ഞാൻ ഇപ്പോഴും കേരളത്തിന്റെ താരമാണ്, എനിക്ക് ഇവിടെ തുടരണം’ :വ്യക്തമാക്കി ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരം |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ നിരാശാജനകമായ പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ പുറത്തെടുത്തത്. പ്ലെ ഓഫിൽ ബംഗളുരുവിനോട് വിവാദ ഗോളിൽ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്‌സിന് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരികയും ചെയ്തു.അടുത്ത സീസണിൽ ടീമിനെ മെച്ചപ്പെടുത്താനുള്ള പദ്ധതികൾ ബ്ലാസ്റ്റേഴ്‌സ് ആവിഷ്‌കരിച്ചു തുടങ്ങിയെന്നും ടീമിലെ പല താരങ്ങളും പുറത്തു പോകുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

അതിലൊരാളാണ് വിദേശതാരമായ വിക്റ്റർ മോങ്കിൽ. സ്പെയിനിലെ കിങ്‌സ് ലീഗിൽ കളിക്കാൻ അവസരം ലഭിച്ച താരം അതിനായി ബ്ലാസ്റ്റേഴ്‌സ് വിടുമെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്.ഈ സീസണിന് ശേഷവും കേരള ബ്ലാസ്റ്റേഴ്സിൽ തുടരണമെന്ന ആഗ്രഹം പരസ്യമാക്കി ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് സെന്റർ ബാക്ക് വിക്ടർ മോങ്കിൽ. ഇൻസ്റ്റാഗ്രാം പോസ്റ്റിലെ കമന്റിലൂടെയാണ് മോങ്കിൽ ആഗ്രഹം വ്യക്തമാക്കിയത്. സ്പെയിനിലെ ഒരു അമേച്ചർ ഫുട്ബോൾ ടൂർണമെന്റിൽ മോങ്കിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട പോസ്റ്റിലാണ് മോങ്കിലിന്റെ കമന്റ് .

“ഞാൻ ഇപ്പോഴും കേരളത്തിന്റെ താരമാണ്. എനിക്ക് ഇവിടെ തുടരണം. ഒരുപാട് വർഷങ്ങൾ ഇവിടെ തുടരാനാവുമെന്നാണ് എന്റെ പ്രതീക്ഷ”– മോങ്കിൽ പറഞ്ഞു.തന്റെ ഭാവിയെക്കുറിച്ച് എന്താണ് തീരുമാനമെന്നത് ചർച്ചകൾ ചെയ്‌തു തീരുമാനിക്കുമെന്നും ക്ലബും ആരാധകരും നൽകിയ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും താരം പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ക്ലബ് തനിക്കൊരു കുടുംബം പോലെയാണെന്ന് പറഞ്ഞ താരം കേരളം തന്റെ വീട് പോലെയാണെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കി. ക്ലബിൽ തന്നെ തുടരാനാണ് ആഗ്രഹമെന്നും താരം പറഞ്ഞു.

നിലവിൽ ഹീറോ സൂപ്പർ കപ്പ്‌ ടീമിനോടൊപ്പമാണ് വിക്ടർ മോംഗിൽ തുടരുന്നത്. ഗ്രൂപ്പ്‌ റൗണ്ടിലെ അവസാന മത്സരത്തിൽ ബാംഗ്ലൂരു എഫ്സിയെയാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്.ലെസ്‌കോവിച്ചിന്റെ അഭാവത്തിൽ ബ്ലാസ്റ്റേഴ്സിനായി 19 മത്സരങ്ങൾ കളിച്ച വിക്ടർ മോങ്കിൽ ഈ സീസണിൽ മോശമല്ലാത്ത പ്രകടനം പുറത്തെടുത്തിരുന്നു.

Rate this post