“ഞാനാണ് അവരുടെ ഏകവരുമാനം എന്റെ കുടുംബം വിശന്നു മരിക്കും, എന്നെ ഫുട്ബോൾ കളിക്കാൻ അനുവദിക്കണം”

ഗുരുതരമായ ഹൃദ്രോഗം സ്ഥിതീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഫുട്ബോൾ കളിക്കുന്നതിൽ നിന്നും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ വിലക്കിയ ഇന്ത്യൻ താരം അൻവർ അലി തന്നെ കളിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി രംഗത്തു വന്നു.ഞാനാണ് അവരുടെ ഏകവരുമാനം എന്റെ കുടുംബം വിശന്നു മരിക്കും, എന്നെ ഫുട്ബോൾ കളിക്കാൻ അനുവദിക്കണം , എല്ലാവർക്കും ജോലി ചെയ്യാനുള്ള അവകാശമുണ്ട് നമ്മുടെ ഈ രാജ്യത്ത്, എന്റെ ജോലിയാണിത്. എന്നെ കളിപ്പിക്കാൻ ക്ലബ്ബുകൾ തയ്യാറണെങ്കിൽ എനിക്ക് വേണ്ട മുൻകരുതൽ എടുത്ത് കളിക്കാൻ ഞാൻ തയ്യാറാണ്.

എന്നെ കളിക്കാൻ ഐ ഐ എ എഫ് അനുവദിച്ചില്ലയെങ്കിൽ ചെറിയ ടൂർണമെന്റുകളിൽ കളിക്കേണ്ടി വരും. ഞാനാണ് എന്റെ കുടുംബത്തിന്റെ ഏകവരുമാനം എന്റെ കുടുംബം വിശന്നു മരിക്കും. എന്നെ ദയവ് ചെയ്ത് ഫുട്ബോൾ കളിക്കാൻ അനുവദിക്കണം അൻവർ അലി പറഞ്ഞു. ഹൃദയ സംബദ്ധമായ പ്രശ്നങ്ങൾ മൂലം അൻവർ അലിയെ ഫുട്ബോൾ മത്സരങ്ങൾ കളിക്കുന്നതിൽ നിന്ന് എഐഎഫ്എഫ് കഴിഞ്ഞ ദിവസം വിലക്കിയിരുന്നു. ഇന്ത്യയിൽ ഏറ്റവും മികച്ച യുവ താരങ്ങളിൽ ഒരാളായി പേരെടുത്ത അലിയിൽ ഉണ്ടായേക്കാവുന്ന അപകട സാധ്യത കണക്കിലെടുത്താണ്‌ വിലക്കിയത്.

ഇന്ത്യയിലും, വിദേശത്തുമായി വിദഗ്ദ്ധ ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് 20 കാരന്റെ അസുഖം നിർണയിച്ചത്.ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉറപ്പിച്ചതോടെ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബും താരവുമായുള്ള കരാർ റദ്ദാക്കിയിരുന്നു. കൊൽക്കത്തൻ ക്ലബ് മുഹമ്മദൻസ് സ്പോർട്ടിങ് ആഴ്ചകൾക്കു മുൻപ് അൻവർ അലിയെ ടീമിലെടുത്തിരുന്നു,ആ സമയത്താണ് ഫുട്ബോൾ ഫെഡറേഷന്റെ നിർദേശം വന്നത്.