“എന്റെ ടീമിനെക്കുറിച്ച് എനിക്ക് വളരെ സന്തോഷവും അഭിമാനവുമുണ്ട് ” : ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ പ്രവേശത്തിന് ശേഷം അഡ്രിയാൻ ലൂണ
ലീഗ് സ്റ്റേജ് ജേതാക്കളായ ജംഷഡ്പൂർ എഫ്സിയെ രണ്ടു പാദങ്ങളിലുമായി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കി 2016 ന് ശേഷമുള്ള അവരുടെ ആദ്യത്തെ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിന് കേരള ബ്ലാസ്റ്റേഴ്സ് യോഗ്യത നേടിയിരുന്നു.മിഡ്ഫീൽഡർ അഡ്രിയാൻ ലൂണ തന്റെ ടീമിനെ ഓർത്ത് സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്തു.
തിലക് മൈതാൻ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം പാദത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി അഡ്രിയാൻ ലൂണ (18′) ഒരു തകർപ്പൻ ഗോളിലൂടെ സ്കോറിംഗ് തുറന്നു. ജംഷഡ്പൂർ എഫ്സിക്ക് വേണ്ടി പ്രൊനെയ് ഹാൽഡർ (50′) ഒരു ഗോൾ മടക്കി. കളി അധിക സമയത്തേക്ക് കൊണ്ടുപോകാൻ ഓവൻ കോയിലിന്റെ ടീമിന് ഒരു ഗോൾ കൂടി വേണമായിരുന്നു, എന്നാൽ കേരള ബാക്ക്ലൈനിന്റെ മറ്റൊരു മികച്ച പ്രകടനം ഗെയിം 1-1 ന് അവസാനിപ്പിച്ചു.
"Hopefully we can give to them (fans) this trophy, they are waiting for so long."@KeralaBlasters captain Adrian Luna & @AlvaroVazquez91 react after KBFC edged Jamshedpur FC to qualify for the #HeroISL final! 🏆#KBFCJFC #LetsFootball pic.twitter.com/HXRedNZPF9
— Indian Super League (@IndSuperLeague) March 15, 2022
“എന്റെ ടീമിനെക്കുറിച്ച് എനിക്ക് വളരെ സന്തോഷവും അഭിമാനവുമുണ്ട്. നീണ്ട കാത്തിരിപ്പിന് ശേഷം ഒടുവിൽ ഞങ്ങൾ ഫൈനലിൽ എത്തി. ഞങ്ങൾക്ക് ഫൈനലിൽ വിജയിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു” മത്സരത്തിന് ശേഷം അഡ്രിയൻ ലൂണ. മത്സരത്തിലെ നിർണായക ഗോൾ നേടിയ ബ്ലാസ്റ്റേഴ്സ് മിഡ് ഫീൽഡറാണ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച്. ഫൈനലിൽ ആരെയാണ് നേരിടാൻ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോൾ 29 കാരനായ മിഡ്ഫീൽഡർ പറഞ്ഞു, ”ഞാൻ അത് കാര്യമാക്കുന്നില്ല ഇതൊരു ഫൈനലാണ്, നിങ്ങൾക്ക് ട്രോഫി നേടണമെങ്കിൽ മികച്ച ടീമുകൾക്കെതിരെ കളിക്കണം, ഞങ്ങൾ അതിന് തയ്യാറാണ്.
.@KeralaBlasters' Captain Luna wins the Hero of the Match award for scoring a beauty and putting in a tireless performance to take the Blasters to the final of #HeroISL 2021-22! 💪🔥#KBFCJFC #LetsFootball #KeralaBlasters #AdrianLuna pic.twitter.com/RvYnY6n7nk
— Indian Super League (@IndSuperLeague) March 15, 2022
20-ാം തീയതി ഞായറാഴ്ച രണ്ട് വർഷത്തിന് ശേഷം ആദ്യമായി ഐഎസ്എൽ ആരാധകർക്കായി വാതിലുകൾ തുറക്കുമ്പോൾ ഗോവ മഞ്ഞ കടലാവും എന്നുറപ്പാണ് . ബ്ലാസ്റ്റേഴ്സ് ആരാധർക്ക് മുന്നിൽ തങ്ങളുടെ ആദ്യ ഐഎസ്എൽ കിരീടം ഉയർത്താനുള്ള ഒരുക്കത്തിലാണ്.ഫൈനലിൽ ബ്ലാസ്റ്റേഴ്സിന്റെ എല്ലാ പ്രതീക്ഷകളും ലൂണയിൽ തന്നെയാണ്. ബ്ലാസ്റ്റേഴ്സ് ആരാധകരുടെ വിശ്വാസത്തിന്റെ അവസാന വാക്ക് താനെൻയാണ് ലൂണ.