‘ഞങ്ങൾ സുഹൃത്തുക്കളാണെന്ന് കാണിക്കാൻ എനിക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പമുള്ള ഫോട്ടോ ആവശ്യമില്ല’ : ബെൻസെമ

ഫ്രാൻസ് ലോകകപ്പ് ടീമിൽ നിന്ന് വിവാദപരമായ വിടവാങ്ങലാണ് റയൽ മാഡ്രിഡ് സൂപ്പർ സ്‌ട്രൈക്കർ കരീം ബെൻസീമക്ക് ഉണ്ടായിരുന്നത്. ബാഴ്‌സലോണയ്‌ക്കെതിരായ സൂപ്പർ കപ്പ് ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി മാധ്യമങ്ങൾക്ക് മുന്നിൽ താരം ആദ്യമായി പ്രത്യക്ഷപ്പെടുകയും ചെയ്തു.മാധ്യമങ്ങൾക്ക് മുന്നിൽ ബെൻസെമ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള ബന്ധമാണ് ചർച്ച ചെയ്തത്.

അടുത്തിടെ അൽ നാസറിൽ ചേർന്ന പോർച്ചുഗീസ് ഫോർവേഡ് സൗദി അറേബ്യയിലെ റിയാദിൽ വെള്ളിയാഴ്ച റയൽ മാഡ്രിഡ് പരിശീലന സെഷൻ സന്ദർശിച്ചു.”ക്രിസ്റ്റ്യാനോ റൊണാൾഡോ ഇവിടെ സന്തുഷ്ടനാണെന്ന് ഞാൻ കരുതുന്നു, അദ്ദേഹത്തിന് ഗോളുകൾ നേടാനും നിർണായകമാകാനും കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” ബെൻസെമ പറഞ്ഞു.

“അദ്ദേഹം ഞങ്ങളുടെ പരിശീലന സെഷനിലായിരുന്നു, പക്ഷേ ഞങ്ങൾ സുഹൃത്തുക്കളാണെന്ന് കാണിക്കാൻ ഞങ്ങൾക്ക് ഒരു ഫോട്ടോ ആവശ്യമില്ല. ഇൻസ്റ്റാഗ്രാമിനും ട്വിറ്ററിനും അതിനെല്ലാം ഞങ്ങൾക്ക് അത് ആവശ്യമില്ല. “റൊണാൾഡോ അവിടെ ഉണ്ടായിരുന്നു, പക്ഷേ ഞാൻ പരിശീലനത്തിലായിരുന്നതിനാൽ ഹലോ പറയാൻ എനിക്ക് സമയമില്ലായിരുന്നു, അദ്ദേഹത്തെ സ്റ്റേഡിയത്തിൽ കാണാനും സംസാരിക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന് ഗോൾ നേടുന്നത് തുടരാനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” ബെൻസൈമാ പറഞ്ഞു.

“സൗദി അറേബ്യ വളരെ നല്ല രാജ്യമാണ്, എല്ലാ ആരാധകരും റയൽ മാഡ്രിഡിന്റെ കാളി കാണുന്നതിൽ സന്തോഷിക്കുന്നു. ഫൈനലിൽ ട്രോഫി നേടാനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ ഈ രാജ്യത്തിന്റെ ഫുട്ബോൾ അധികം കാണാറില്ല, പക്ഷേ അവർ നന്നായി ചെയ്യുന്നുണ്ടെന്ന് ഞാൻ കരുതുന്നു” ബെൻസിമ പറഞ്ഞു.

Rate this post